Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ കൂടെയിരുന്ന് ചായകുടിക്കാന്‍ പോയതല്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രഞ്ജിത്ത്

കൊച്ചി : നടന്‍ ദിലീപുമായി വേദി പങ്കിട്ടത്തിന് പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ രഞ്ജിത്ത്. ദിലീപിന്റെ വീട്ടിലോ അദ്ദേഹത്തിന്റെ കൂടെ ഇരുന്ന് ചായകുടിക്കാനോ വേണ്ടിയല്ല താന്‍ ഫിയോക്കിന്റെ പരിപാടിക്ക് പോയതെന്ന് രഞ്ജിത്ത് പറഞ്ഞു .

തീയേറ്ററുകളുടെ സംഘടന തന്നെയും മധുപാലിനെയും ആദരിക്കാന്‍ വിളിച്ച ചടങ്ങിലേക്കാണ് പോയത്. അതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കേണ്ടെന്ന് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഫിയോക്കിന്റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. രഞ്ജിത്തിന്റെ വാക്കുകളിലേക്ക്...

1

ഫിയോക്കിന്റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. ആ സംഘടനയുടെ ചെയര്‍മാനാണ് ദിലീപ്. ഞാന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ ഇറങ്ങി ഓടണോ. എന്നെ ആ പരിപാടിയിലേക്ക് വിളിച്ചത് അതിന്റെ സെക്രട്ടറിയാണ്. പാലായിലെ തീയേറ്ററിന്റെ ഉടമ സുമേഷാണ് വിളിച്ചത്.

2

എന്നെയും മധുപാലിനെയും ആദരിക്കുന്ന ചടങ്ങാണ് വരണം എന്നാണ് പറഞ്ഞത്. പത്ത് മിനിറ്റോളം നീണ്ടുനിന്ന ചടങ്ങായിരുന്നു. ഇതില്‍ കൂടുതല്‍ ഒന്നും ഇതിനെ കുറിച്ച് പറയാനില്ല. സര്‍ക്കാരിന്റെ മുഖമാണെങ്കിലും സിനിമ പ്രവര്‍ത്തകരുമായി ബന്ധം തുടരും. അതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഞാനൊരു നിര്‍മ്മാതാവ് കൂടിയാണ്. ഞാന്‍ നിര്‍മ്മിച്ച കൊത്ത് എന്ന സിനിമ റിലീസിന് വേണ്ടി തയ്യാറെടുക്കുകയാണ്. സിനിമ പ്രവര്‍ത്തകരുമായി ഇനിയും സഹകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

3

അതേസമയം, കൊച്ചിയില്‍ നടന്ന ഫിയോക്കിന്റെ ബൈലോ കമ്മിറ്റി യോഗത്തിന് ശേഷമുള്ള അനുമോദന ചടങ്ങിലാണ് രണ്ടും പേരും ഒരേ വേദി പങ്കിട്ടത്. ചലച്ചിത്ര അക്കാദമി സ്ഥാനത്ത് ഇരിക്കാന്‍ കെല്‍പ്പുള്ള ആളാണ് രഞ്ജിത്തെന്ന് ദിലീപ് ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.
അക്കാദമി ചെയര്‍മാന്‍ എന്നത് നിസാരമായിട്ടുള്ള ജോലിയല്ല. വലിയ ഉത്തരവാദിത്തമുള്ള ചുമതലയാണ്. ആര്‍ക്കും വേദനയുണ്ടാക്കാതെ എല്ലാവരെയും സമാന്തരമായി കൊണ്ടു പോകണം. നല്ല അറിവ് വേണം,. എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം അത് നന്നായി കൈകാര്യം ചെയ്യുമെന്ന് ദിലീപ് പറഞ്ഞു.

4

അതേസമയം, തീയേറ്റര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു. കൂടുതല്‍ ഊര്‍ജ്വസ്വലമായ ദിവസങ്ങള്‍ തീയേറ്ററുകള്‍ക്ക് ഉണ്ടാകട്ടയെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് പേരെയും കൂടാതെ സംവിധായകന്‍ മധുപാലും വേദിയില്‍ ഉണ്ടായിരുന്നു. സിനിമയോടൊപ്പവും സിനിമാക്കാരോടൊപ്പവും താനുണ്ടെന്ന് മധുപാല്‍ പറഞ്ഞു.

5

നേരത്തെ നടന്‍ ദിലീപിനെ ആലുവ ജയിലില്‍ രഞ്ജിത്ത് പോയി സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ഐഎഫ്എഫ്‌കെ വേദിയില്‍ നടി ഭാവന എത്തിയതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ ദിലീപിന് പോയി കണ്ടത് യാദൃശ്ചികമായിരുന്നു എന്നാണ് രഞ്ജിത്ത് അന്ന് നല്‍കിയ വിശദീകരണം. കൂടാതെ ദിലീപിന് വേണ്ടി ഒരു ചര്‍ച്ചയിലും താന്‍ പങ്കെടുത്തിട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപുമായി വലിയ അടുപ്പമില്ല. അയാള്‍ അങ്ങനെ ചെയ്യില്ല എന്ന് അക്കാലത്ത് പലരും പറഞ്ഞിരുന്നു. അയാളത് ചെയ്യുമെന്ന് വിശ്വസിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു. ജയിലില്‍ പോയി കാണണം എന്ന് കരുതിയിരുന്നില്ലെന്നും രഞ്ജിത് പറഞ്ഞു.

6

ദിലീപിനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് രഞ്ജിത്ത് നേരിട്ടത്. യാദൃശ്ചികമായി പോയി കാണാവുന്ന ഇടമല്ല ജയില്‍ എന്നിരിക്കെയാണ് രഞ്ജിതിനെതിരെ വിമര്‍ശനം കടുക്കുന്നത്. ജയില്‍ സന്ദര്‍ശനത്തിന് മുന്‍കൂര്‍ അപേക്ഷ നല്‍കി അനുമതി വാങ്ങണമെന്ന് ആണ് നിയമം എന്നിരിക്കെ എങ്ങനെയാണ് സന്ദര്‍ശനം യാദൃശ്ചികമാകുന്നത് എന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.

Recommended Video

cmsvideo
    Rahul Easwar says Kavya Madhavan should be arrested; claims it will destroy the case

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+