• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്ന് ഷെയ്ൻ നിഗം കാണിച്ചതിലും വല്യ താരജാഡ, മോഹൻലാൽ ഇടപെട്ടാൽ പ്രശ്നം തീരുമെന്ന് വിനയൻ!

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗത്തിനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതോടെ വിവാദം കത്തിപ്പടരുകയാണ്. ഷെയ്ന്‍ നിഗത്തെ പിന്തുണച്ചും വിമര്‍ശിച്ചും സിനിമാ രംഗം രണ്ടായി തിരിഞ്ഞിരിക്കുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

ഷെയ്‌നിന്റെ ഭാഗത്ത് നിന്നുണ്ടായ അച്ചടക്കമില്ലായ്മ തെറ്റാണെന്നും എന്നാല്‍ വിലക്കി ഒറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 2008ല്‍ മലയാളത്തിലെ ഒരു സൂപ്പര്‍ നടനെതിരെ അച്ചടക്ക നടപടി എടുത്തതിന്റെ പേരില്‍ തന്നെ വിലക്കിയ അനുഭവവും വിനയന്‍ തുറന്ന് പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

സ്വയം നശിപ്പിക്കരുത്

സ്വയം നശിപ്പിക്കരുത്

''ജീവിതമാർഗ്ഗം തടഞ്ഞു കൊണ്ട് ഒരു വ്യക്തിയെ ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല.. പക്ഷേ യുവതാരം ഷെയ്ൻ നിഗത്തിൻെറ ഭാഗത്തു നിന്ന് ഇപ്പോളുണ്ടായ അച്ചടക്കമില്ലായ്മ തെറ്റു തന്നെ ആണ് . എൻെറ സുഹൃത്തായിരുന്ന നമ്മെ വിട്ടു പിരിഞ്ഞ കലാകാരൻ അബിയുടെ മകനോട് ആ സ്നേഹവാൽസല്യത്തോടു കൂടി പറയട്ടെ ഭാഗ്യം കൊണ്ടു ലഭിച്ച ഈ നല്ല തുടക്കം സ്വയം നശിപ്പിക്കരുത്.. കാരണം ഷെയ്നേപ്പോലെയും ഷെയ്നേക്കാളും കഴിവുള്ള ധാരാളം ചെറുപ്പക്കാർ അതു പ്രകടിപ്പിക്കാൻ ഒരവസരം കിട്ടാതെ അലയുന്നുണ്ട്.

ഒരഹങ്കാരം ഷെയ്നിനു വന്നിരിക്കുന്നു

ഒരഹങ്കാരം ഷെയ്നിനു വന്നിരിക്കുന്നു

അപ്പോൾ തനിക്കു കിട്ടിയ ഭാഗ്യം തൻെറ മാത്രം അസാമാന്യ കഴിവുകൊണ്ടാണെന്നുള്ള ഒരഹങ്കാരം ഷെയ്നിനു വന്നിരിക്കുന്നു എന്നത് അപകടകരമാണ്.. മറ്റുള്ളവർക്കു കൂടി മാതൃകയാകുന്ന രീതിയിൽ അതിനേ നിയന്ത്രിക്കെണ്ടത് സിനിമയെന്ന ഈ വല്യ സാമ്പത്തിക മേഖലയിൽ അനിവാര്യമാണ്. ചെറുതാണെങ്കിലും വലുതാണെങ്കിലും ഇത്തരം താരാധിപത്യങ്ങളേ എന്നും എതിർത്തിട്ടുള്ളവനാണു ഞാൻ. പക്ഷേ തൊഴിൽ വിലക്ക് ഒഴിവാക്കണമെന്നാണ് എൻെറ അഭിപ്രായം.

ജോലി ചെയ്യാനുള്ള അനുവാദം കൊടുക്കണം

ജോലി ചെയ്യാനുള്ള അനുവാദം കൊടുക്കണം

അതുകൊണ്ട് തന്നെ ഷെയ്ൻ തെറ്റ് ഏറ്റു പറയുകയും പകുതി വഴിയിലായ മുന്നു പടങ്ങളും യാതൊരു ഉപാധികളുമില്ലാതെ നിർമ്മാതാവും സംവിധായകനും പറയുന്ന രീതിയിൽ തീർത്തു കൊടുക്കുകയും ചെയ്ത ശേഷം മാത്രം.. ഒരു വിലക്കുമില്ലാതെ ഷെയ്ന് മറ്റു സിനിമകളിൽ ജോലി ചെയ്യാനുള്ള അനുവാദം കൊടുക്കണം .ഇപ്പോൾ കാര്യങ്ങളുടെ ഗൗരവം ശരിക്കും മനസ്സിലാക്കിയ ഷെയ്ൻ, അങ്ങനെ ഒരവസരം കിട്ടിയാൽ തൻെറ സ്വഭാവത്തിൽ മാറ്റം വരുത്തി അഭിനയ രംഗത്ത് തുടരും എന്നു പ്രതീക്ഷിക്കാം.

ആ ഇരട്ടത്താപ്പ്

ആ ഇരട്ടത്താപ്പ്

ഈ അവസരത്തിൽ 2008ൽ മലയാള സിനിമയിലെ ഒരു സൂപ്പർ നടനെതിരെ എടുത്ത അച്ചടക്ക നടപടിയും, ഇന്ന് വാചകമടിക്കുന്ന പ്രമുഖൻമാർ അന്ന് അതിലെടുത്ത നിലപാടുകളും ഒന്നു താരതമ്യം ചെയ്യുന്നത് അതീവ രസകരമാണ്. ആ ഇരട്ടത്താപ്പിനെപ്പറ്റി പറയാൻ അനുഭവസ്ഥനായ എനിക്കാണല്ലോ ഏറെ അവകാശം..

ഷെയ്ൻ നിഗം കാണിച്ചതിലും വല്യ താരജാഢ ആയിരുന്നു അന്നത്തേത്.2008 ൽ ഒരു വലിയ നടൻ ഒരു നിർമ്മാതാവിൻെറ കൈയ്യിൽ നിന്ന് മുഴുവൻ പ്രതിഫലത്തുകയും അഡ്വാൻസായി വാങ്ങി എഗ്രിമെൻറിട്ട ശേഷം അതു പൂർണ്ണമായി ലംഘിച്ചുകൊണ്ട് ആ പടത്തിൽ അഭിനയിക്കണമെങ്കിൽ എഗ്രിമെൻറിൽ എഴുതി തീരുമാനിച്ച സംവിധായകനെ മാറ്റണമെന്ന വാശി പിടിച്ചു.

നടൻ ഒരു രീതിയിലും വഴങ്ങിയില്ല

നടൻ ഒരു രീതിയിലും വഴങ്ങിയില്ല

രണ്ടു വർഷമായി പിന്നാലെ നടത്തി ബുദ്ധിമുട്ടിക്കുന്നു, സെറ്റുകളിൽ നടനേ കാണാൻ ചെന്നാൽ അവഗണിക്കുന്നു, കളിയാക്കുന്നു എന്നൊക്കെ എഴുതിയ ഒരു പരാതി അന്ന് മാക്ട ഫെഡറേഷൻ എന്ന സിനിമാ സംഘടനയുടെ ജനറൽ സെക്രട്ടറിയും മാക്ട എന്ന സാംസ്കാരിക സംഘടനയുടെ ചെയർമാനും ആയിരുന്ന എൻെറ അടുത്തെത്തുന്നു.. നിരവധി തവണ നടനുമായും അവരുടെ സംഘടനാ നേതാവുമായും സംസാരിച്ചിട്ടും നടൻ ഒരു രീതിയിലും വഴങ്ങില്ലായെന്നു വന്നപ്പോൾ മൂന്നു മാസത്തിനകം ഈ പ്രശ്നം സംസാരിച്ച് തീർത്തില്ലെങ്കിൽ (ഇന്നത്തെ പോലെ ഉടനെ അല്ല മൂന്നു മാസം കൊടുത്ത ശേഷമാണ്) ആ നടനുമായി നിസ്സഹകരിക്കേണ്ടി വരും എന്ന തീരുമാനം മാക്ട ഫെഡറേഷൻ എടുക്കുന്നു..

ഇന്നത്തെ ഷെൻ നിഗം അല്ല

ഇന്നത്തെ ഷെൻ നിഗം അല്ല

ഇന്നത്തെ ഷെൻ നിഗം അല്ല അന്നത്തെ ആ ചെറിയ സൂപ്പർ സ്ററാർ എന്നോർക്കണം.. വലിയ സൂപ്പർ സ്ററാറുകളെയും മലയാള സിനിമ മൊത്തത്തിലും എടുത്തമ്മാനം ആടാൻ കരുത്തുള്ള ആ നടൻ തനിക്കെതിരെ നടപടി എടുക്കാൻ മുന്നിൽ നിന്ന വിനയനേ സിനിമാ ഇൻഡസ്ട്രിയിൽ നിന്നു തന്നെ വിലക്കാൻ തീരുമാനിക്കുന്നു.. (അതായത് ഇന്നലെ ഷെയ്ൻ നിഗത്തെ വിലക്കാൻ തീരുമാനിച്ചു എന്നു പറഞ്ഞ രൻജിത്തിനെ ഷെയ്ൻ തിരിച്ചു വിലക്കാൻ തീരുമാനിക്കും പോലെ) പക്ഷേ ഞാൻ പറഞ്ഞല്ലോ ഷെയ്ൻ അല്ല അന്നത്തേ ബഡാ താരം..

ഒരു രാത്രി കൊണ്ട് കളം മാറിച്ചവുട്ടി

ഒരു രാത്രി കൊണ്ട് കളം മാറിച്ചവുട്ടി

വല്യ സാറ്റലൈറ്റ് വാല്യു ഉള്ള പിടിപാടുള്ള കോടീശ്വരൻ.. അയാടെ ഡേറ്റിനു വേണ്ടി ഭിക്ഷാം ദേഹികളെപോലെ കാത്തു നിന്ന വമ്പൻ സംവിധായകരും ഇന്ന് വലിയ വായിൽ സംസാരിക്കുന്ന നിർമ്മാതാക്കളും ഒരു രാത്രി കൊണ്ട് കളം മാറിച്ചവുട്ടി ഒരേ സ്വരത്തിൽ പറഞ്ഞു.. എന്ത് എഗ്രിമെൻറ് ഉണ്ടേലും ഇത്രേം വലിയൊരു നടൻ അയാൾക്കൊരു സംവിധായകൻെറ പടത്തിൽ അഭിനയിക്കാനിഷ്ടമില്ലന്നു പറഞ്ഞാൽ ബലമായിട്ടു പിടിച്ചഭിനയിപ്പിക്കാൻ പറ്റുമോ? നടനുവേണ്ടി വക്കാലത്തു പിടിക്കാൻ മൽസരമായിരുന്നു സംവിധായകരും നിർമ്മാതാക്കളും.

സംഘടന തന്നെ തകർത്ത് തരിപ്പണമാക്കി

സംഘടന തന്നെ തകർത്ത് തരിപ്പണമാക്കി

പക്ഷേ നടൻെറ കലി അതുകൊണ്ടും തീർന്നില്ല തൻെറ ഈ.. സേവകരെക്കൊണ്ട് വിനയൻ സ്വേഛാതിപതി.. വിനയൻ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിപ്പിച്ചു വല്യ സമ്മേളനം നടത്തി. വിനയൻെറ സിനിമ സെൻസർ ചെയ്യില്ലെന്നു പറഞ്ഞ് പാവം നിർമ്മാതാക്കളെ മുഴുവൻ തിരുവനന്ത പുരത്തു സെൻസർ ബോർഡിൻെറ മുന്നിൽ വെയിലത്തു കൊണ്ടിരുത്തി സമരം ചെയ്യിച്ചു.. അങ്ക കലി പുണ്ട നടൻ തനിക്കെതിരെ തീരുമാനം എടുത്ത സംഘടന തന്നെ തകർത്ത് തരിപ്പണമാക്കി.. തൻെറ സേവകരെക്കൊണ്ട് പുതിയ സംഘടന തീർത്തു..

പുകിലിൻെറയും പ്രതികാര വിലക്കിൻെറയും കഥ

പുകിലിൻെറയും പ്രതികാര വിലക്കിൻെറയും കഥ

വിനയനെ ആജീവനാന്തം വിലക്കി കാലഹരണപ്പെട്ടവനായി മുദ്രകുത്തി.. എങ്ങനുണ്ട്? ഇതും ഒരു നടനെതിരെ നടപടി എടുത്ത ശേഷം ഉണ്ടായ പുകിലിൻെറയും പ്രതികാര വിലക്കിൻെറയും കഥയാണ്.. അന്നാ അതിബുദ്ധിമാനായ സൂപ്പർ നടൻെറ സാമർത്ഥൃവും, പണവും, ഹോട്ടലുകളിൽ അയാൾ നടത്തിയ കോക്ടയിൽ പാർട്ടികളുടെ സംഘാടകരായിരുന്ന നമ്മുടെ സംവിധായക സിംഹങ്ങളും നിർമ്മാണ പണ്ഡിതരും കൊടുത്ത പിന്തുണയും അവസര വാദത്തിൻെറയും സ്വാർത്ഥതയുടെയും പ്രത്യക്ഷ ഉദാഹരണമാണന്ന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആ കേസിനെപ്പറ്റി എഴുതിയ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.

മനസ്സാക്ഷിയുടെ കരുത്ത്

മനസ്സാക്ഷിയുടെ കരുത്ത്

അതിനെ ഒക്കെ അതിജീവിച്ച് ഇന്നും ഞാൻ ഇവിടെ ഉണ്ടെങ്കിൽ അതെൻെറ മനസ്സാക്ഷിയുടെ കരുത്തും.. അഛനമ്മമാർ ചെയ്ത പുണ്യവും കൊണ്ടാണന്നു ഞാൻ കരുതുന്നു.. ഷെയ്ൻ നിഗത്തിൻെറ നിലവിലുള്ള ഇഷ്യൂനെപ്പറ്റി എഴുതിയപ്പോൾ.. മനസ്സിൽ ഉയർന്ന ചിന്തകൾ പകർത്തിയെന്നേയുള്ളു.. നീണ്ടു പോയെങ്കിൽ ക്ഷമിക്കുക..

ഷെയ്ൻ നിഗം തെറ്റു തിരുത്തണം

ഷെയ്ൻ നിഗം തെറ്റു തിരുത്തണം

അന്നത്തെ കപട നാടകങ്ങളുടെയും കഥാപാത്രങ്ങളുടെയും പൂർണ്ണ വിവരങ്ങൾ ചേർത്ത് ഒരു പുസ്തകം എഴുതിയാൽ കുറഞ്ഞത് ആയിരം പേജെങ്കിലും വരും.. വീണ്ടും പ്രസൻറ് ഇഷ്യുവിലേക്കു വന്നാൽ ഷെയ് നിഗം തെറ്റു തിരുത്തണം, മുടിവെട്ടൽ പ്രതിഷേധമൊക്കെ നിർത്തി ഉല്ലാസം,വെയിൽ,കുർബാനി, എന്നീ മുന്നു ചിത്രങ്ങളും യാതൊരുപാധിയും വയ്കാതെ തീർത്തു കൊടുക്കുകയും, അതിൻെറ നിർമ്മാതാക്കളും സംവിധായകരുമായി സഹകരിക്കുകയും വേണം..

മോഹൻലാൽ ഇടപെട്ടാൽ

മോഹൻലാൽ ഇടപെട്ടാൽ

അതോടെ നിർമ്മാതാക്കളുടെ സംഘടന ഷെ്യ്ന് എല്ലാ വിധ പ്രോൽസാഹനവും കൊടുക്കാൻ തയ്യാറാവുമെന്നും ഞാൻ കരുതുന്നു.. അമ്മയുടെ പ്രസിഡൻറായ ശ്രീ മോഹൻലാൽ ഇടപെട്ടാൽ അരമണിക്കൂർ കൊണ്ട് ഷെയ്നേ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ കഴിയുമെന്നാണെൻെറ വിശ്വാസം.. സമീപ കാലത്തുണ്ടായ ഇഷ്യൂസിലൊക്കെ ശ്രീ ലാൽ കാണിച്ച നേതൃത്വ പാടവം ഈ പ്രശ്നം തീരാനും സഹായകമാകട്ടെ.

cmsvideo
  ഷെയ്‌ന് കട്ട സ്‌പ്പോര്‍ട്ടുമായി രാജീവ് രവി | Oneindia Malayalam
  പ്രായവും പക്വതക്കുറവും പരിഗണിക്കണം

  പ്രായവും പക്വതക്കുറവും പരിഗണിക്കണം

  പ്രിയപ്പെട്ട ഷെയ്ൻ ന്യൂജൻ ചിന്തകളെല്ലാം നല്ലതു തന്നെ പക്ഷേ അതിനോടൊപ്പം മലയാളത്തിലെ ആദ്യ സൂപ്പർസ്ററായ പ്രേം നസീറിൻെറ ജീവചരിത്രോം അതുപോലെ ശ്രീ മമ്മൂട്ടിയും ശ്രീ മോഹൻ ലാലും ഈ നിലയിൽ എത്താനെടുത്ത ത്യാഗോം പ്രൊഫഷനോടുള്ള ഡെഡിക്കേഷനുമൊക്കെ ഷെയ്ൻ ഒന്നു പഠിക്കുന്നതു നല്ലതാണ്.. ഏതായാലും ഷെയ്ൻ തിരുത്താൻ തയ്യാറാകുകയും അയാളുടെ പ്രായവും പക്വതക്കുറവും പരിഗണിച്ച് വീണ്ടും അഭിനയിക്കിനുള്ള അവസരം സംഘടനകൾ കൊടുക്കുയും ചെയ്യും എന്നു പ്രതീക്ഷിക്കുന്നു'' എന്നാണ് വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്.

  ഫേസ്ബുക്ക് പോസ്റ്റ്

  സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

  English summary
  Director Vinayan's facebook post about Shane Nigam Controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X