സ്കൂൾ ബസ്സുകളുടെ ക്രമീകരണം; മന്ത്രിതല ചർച്ച വൈകിട്ട്; വിശദമായ മാർഗ്ഗരേഖ ഒക്ടോബർ നാലിന് മുൻപ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഒക്ടോബർ നാലിന് മുമ്പ് വിശദമായ മാർഗരേഖ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇതിന് മുന്നോടിയായി അധ്യാപക-വിദ്യാർഥി സംഘടനകളുടെ യോഗവും കളക്ടർമാരുടെ യോഗവും ചേരും. സ്കൂൾ തുറക്കൽ സംബന്ധിച്ച് വിവിധ വകുപ്പുകളുമായുള്ള ചർച്ചകളും കൂടിയാലോചനകളും പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. അതേസമയം, സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ബസ് സര്‍വ്വീസ് ക്രമീകരണങ്ങളെക്കുറിച്ച് ഗതാഗതമന്ത്രി വിദ്യാഭ്യാസമന്ത്രിയുമായി ഇന്ന് വൈകിട്ട് അഞ്ചിന് ചര്‍ച്ച നടത്തും.

വിദ്യാർഥികളുടെ സ്കൂളിലേക്കുള്ള യാത്ര, ക്ലാസ് മുറികളിലെ ഇരിപ്പിട സജ്ജീകരണം, അധ്യാപകരുടെയും അനധ്യാപകരുടെയും വാക്സിനേഷൻ, ശുചിമുറികളുടെ ക്രമീകരണം തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഒക്ടോബർ നാലിന് മുൻപ് സർക്കാർ മാർഗരേഖ പുറത്തിറക്കുന്നത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം, സീറോസർവൈലൻസ് സർവ്വേയുടെ ഫലം എന്നിവ തുടർ തീരുമാനങ്ങൾക്ക് വഴിയൊരുക്കും.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ ഉച്ചവരെ ക്ലാസുകൾ ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ചുള്ള രീതിയിലുള്ള ക്ലാസുകളായിരിക്കും ക്രമീകരിക്കുക. എന്നാൽ, സമാന്തരമായി വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളും തുടരും. അതിനാൽ, സ്കൂളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും.

എന്നാൽ, കുട്ടികൾ സ്കൂളിൽ വച്ച് ഭക്ഷണം കഴിക്കുന്നത് നല്ലതല്ലെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധരും മുന്നോട്ടുവയ്ക്കുന്നത്. ഇത് ഒരുപക്ഷേ, രോഗവ്യാപനത്തിന് എന്തെങ്കിലും സ്ഥിതിയുണ്ടാക്കുമോയെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു. അതിനാൽ, സ്കൂളുകളിൽ ക്ലാസുകൾ ഉച്ചവരെ മതിയെന്നും അതിനുശേഷം ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നു. എന്നാൽ, ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രിതലത്തിൽ ചർച്ച നടത്തിയ ശേഷമായിരിക്കും സർക്കാർ അന്തിമതീരുമാനമെടുക്കുക.

സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പകരം കുട്ടികൾക്ക് അലവൻസ് നൽകും. കഴിവതും വീടുകളിൽ നിന്ന് തന്നെ കുടിവെള്ളം കൊണ്ടുവരാനുള്ള താല്പര്യം കുട്ടികൾ കാണിക്കണം. ക്ലാസുമുറികൾ എന്നും ശുചീകരിക്കുകയും, ഓരോ ക്ലാസ് മുറികളുടെ മുന്നിലും കൈകഴുകാനുള്ള സംവിധാനം ഉണ്ടാവുകയും വേണം. തെർമോമീറ്റർ, ബിപി അപ്പാരറ്റസ്, പൾസ് ഓക്സിമീറ്റർ എന്നിവ എല്ലാ സ്കൂളുകളിലും കരുതും.

അധ്യാപകർക്ക് അടിയന്തര ആരോഗ്യ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം നൽകണം എന്ന അഭിപ്രായവും വിവിധ യോഗങ്ങളിൽ ഉയർന്നിട്ടുണ്ട്. ഇക്കാര്യവും ഉന്നതതല കൂടിയാലോചനകളിലും ചർച്ചകളിലും ഉണ്ടായേക്കും. ഇതെല്ലാം പരിഗണിച്ചാകും ഒക്ടോബർ നാലിന് മുമ്പായി സർക്കാർ അന്തിമ മാർഗ്ഗരേഖ പുറത്തിറക്കുക. കൂടാതെ, മറ്റ് ആരോഗ്യപ്രശ്നങ്ങളിൽ ചികിത്സ തേടുന്ന വിദ്യാർഥികൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ എന്നിവർ ആദ്യഘട്ടത്തിൽ സ്കൂളുകളിൽ എത്തേണ്ടല്ല. ഇവർക്ക് ബദൽ ക്രമീകരണങ്ങൾ ഒരുക്കാനും യോഗങ്ങളിൽ നിർദ്ദേശമുണ്ടാകും.

വിദ്യാലയങ്ങളിലേക്ക് കുട്ടികൾ എത്തേണ്ടത് രക്ഷിതാക്കളുടെ താൽപര്യപ്രകാരമാണ്. അതിനാൽ, രക്ഷിതാക്കളുടെ പൂർണസമ്മതപ്രകാരം മാത്രം കുട്ടികൾ സ്കൂളുകളിലേക്ക് എത്തിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. യൂണിഫോം നിർബന്ധമാക്കില്ല. മാർഗ്ഗരേഖയ്ക്ക് അന്തിമരൂപമായശേഷം വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് വിദ്യാഭ്യാസ വകുപ്പുകൾ ഔദ്യോഗികമായി തുടക്കം കുറിക്കും.

അതേസമയം, സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ബസ് സർവീസ് ക്രമീകരണങ്ങളെ കുറിച്ച് ഗതാഗതമന്ത്രി വിദ്യാഭ്യാസ മന്ത്രിയുമായി ഇന്ന് വൈകിട്ട് അഞ്ചിന് സെക്രട്ടറിയേറ്റിൽ ചർച്ച നടത്തും. വിദ്യാഭ്യാസ വകുപ്പിലെയും ഗതാഗത വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുക്കും. ബസ് ഓൺ ഡിമാൻഡ് സർവീസ് യാഥാർത്ഥ്യമാക്കുന്നതിനെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും.

വിദ്യാർഥികളുടെ കൺസഷൻ നടപ്പിലാക്കേണ്ടത് സംബന്ധിച്ച് ഇന്ന് നടക്കുന്ന യോഗത്തിൽ ധാരണയായേക്കും. ബസ്ചാർജ് വർധനയും കൺസഷൻ നിരക്കിലും വർധന വേണമെന്ന ശുപാർശയും ഉയർന്നിട്ടുണ്ട്. വിദ്യാർഥികളുടെ ബസ് യാത്രയുമായി ബന്ധപ്പെട്ട് നിലവിൽ ഉയർന്നുവന്നിട്ടുള്ള മുഴുവൻ കാര്യങ്ങൾ സംബന്ധിച്ചും വ്യക്തത വരുത്താൻ കൂടിയാണ് യോഗം ചേരുന്നത്.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications