അനധികൃത സ്വത്ത് സമ്പാദനം!! മനോജ് എബ്രഹാമിന് കുടുക്ക്, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഐജി മനോജ് എബ്രഹാമിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം സിറ്റി പോലീസ് കമ്മീഷ്ണറായിരിക്കെ 61 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി ഉണ്ടാക്കിയെന്നാണ് ആരോപണം.

എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും മൂന്ന് മാസത്തിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ആറന്മുള സ്വദേശിയാണ് പരാതി നല്‍കിയിരിക്കുന്നത്.

manoj abraham

അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മനോജ് എബ്രഹാമിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കൊല്ലത്ത് നടന്ന കൊക്കൂണ്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സിന്റെ പേരിലും മനോജ് എബ്രഹാമിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്തെ സമ്മേളനം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്നായിരുന്നു ആരോപണം. എക്‌സൈസ് കമ്മീഷ്ണറായിരുന്ന ഋഷിരാജ് സിങാണ് പരാതിയുമായി എത്തിയത്. പരിപാടിയുടെ നടത്തിപ്പിന്റെ ചുമതല മനോജ് എബ്രഹാമിനായിരുന്നു. ഇതില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

English summary
disproportionate assets case vigilance investigation against manoj abraham.
Please Wait while comments are loading...