കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് ജില്ലാ ആശുപത്രിയിലെ പ്രസവവാര്‍ഡിലെ ടോയിലറ്റ് മാലിന്യം പരന്നൊഴുകുന്നു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: പ്രസവവാര്‍ഡിലെ ബാത്ത് റൂം മാലിന്യം പരന്നൊഴുകുന്നു. രോഗികള്‍ക്കും പരിചാരകര്‍ക്കും ജീവനക്കാര്‍ക്കും ദുരിതം. ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡിലെ ബാത്ത് റൂം മാലിന്യമാണ് പരന്നൊഴുകുന്നത്. പ്രസവവാര്‍ഡ് കെട്ടിടത്തിന്റെ ചുറ്റ് ഭാഗത്തും മാലിന്യം കെട്ടികിടക്കുന്നുണ്ട്. മൂന്ന് നിലകളുള്ള പ്രസവവാര്‍ഡ് കെട്ടിടത്തിലുള്ള ഭൂരിഭാഗം ബാത്ത് റൂമുകളില്‍ നിന്നും മാലിന്യം പുറത്തേക്കൊഴുകുന്നുണ്ട് .അതീവ സുരക്ഷ ഒരുക്കി സംരക്ഷിക്കേണ്ട രോഗികള്‍ കിടക്കുന്ന പ്രസവ വാര്‍ഡിന് ചുറ്റും മാലിന്യം കെട്ടിക്കിടക്കുന്നത് ഏറെ ആശുപത്രിയില്‍ എത്തുന്ന എല്ലാവര്‍ക്കും ഏറെ ദുരിതമാണുണ്ടാക്കുന്നത് കെട്ടിടത്തിന്റെ പുറക് വശം ആര്‍ക്കും പോകാന്‍ തന്നെ പറ്റില്ല.

രണ്ടാം നിലയില്‍ നിന്നും മൂന്നാം നിലയില്‍ നിന്നും മാലിന്യംഏത് സമയത്തും താഴേക്ക് പതിക്കുന്ന സ്ഥിതിയാണുള്ളത്. സന്ദര്‍ശകര്‍ക്ക് പോലും നിയന്ത്രണമുള്ള ശസ്ത്രക്രിയാനന്തര വാര്‍ഡും പ്രസവിച്ചവരെ കിടത്തി ചികിത്സിക്കുന്ന വാര്‍ഡും പ്രസവത്തിനും പ്രസവ സംബന്ധമായ രോഗമുള്ളവരെ കിടത്തി ചികിത്സിക്കുന്ന വാര്‍ഡുമാണ് പ്രസവവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നത്.

dst hospital

അതീവ സുരക്ഷയില്‍ സംരക്ഷിക്കേണ്ട സിസേറിയന്‍ കഴിഞ്ഞവരും പ്രസവം നിര്‍ത്തിയവരും യൂട്രസ്‌റിമൂവ് ചെയ്ത വരടക്കമുള്ള ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകളെ കിടത്തി ചികിത്സിക്കുന്ന ശസ്ത്രക്രിയാനന്തര വാര്‍ഡ് ഉള്‍കൊള്ളുന്ന കെട്ടിടത്തിന്റെ ചുറ്റും മാലിന്യം കെട്ടികിടക്കുന്നത് ഏറെ വിപത്തുകള്‍ വിളിച്ച് വരുത്തുകയാണ് ചെയ്യുന്നത്. മാലിന്യം കെട്ടിക്കിടക്കുന്നതും പരന്ന് ഒഴുകുകയും ചെയ്യുന്ന വിവരം രോഗികളും രോഗികളെ ശുശ്രൂഷിക്കുന്നവരും നിരവധി തവണ ജില്ലാ ആസ്പത്രി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ഏത് സമയത്തും അണുബാധ അടക്കമുള്ളവ പടരാനുള്ള സാധ്യത ഏറെയാണ്. ജില്ലാ ആശുപത്രിക്കെതിരെ അടുത്തിടെയായി നിരവധി പരാതികളാണുയര്‍ന്നിട്ടുള്ളത്. ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചതും, പോഷകാഹാര വിതരണം മുടങ്ങിയതുമെല്ലാം അതില്‍ ചിലത് മാത്രമായിരുന്നു. മതിയായ ഡോക്ടര്‍മാരില്ലാത്തതും ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങള്‍ക്ക് ദുരിതമായിട്ടുണ്ട്. അടിയന്തരമായി ഇത്തരം വിഷയങ്ങളില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

English summary
wayanad district hospital toilet waste in pay ward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X