Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചടി കിട്ടിയാല്‍ അക്രമകാരികളെന്ന് വിളിക്കരുത്; ഡിവൈഎഫ്ഐക്ക് യൂത്ത് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അതിക്രമസംഭവങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍സ് നുസൂര്‍. ആശയപരമായ പോരാട്ടത്തിന് എല്ലാ കാലത്തും യൂത്ത് കോൺഗ്രസ്‌ മുൻപന്തിയിലാണ് . എന്നാൽ അത് കായികമായി മാറുമ്പോൾ ഞങ്ങൾ പിന്നോട്ട് മാറുന്നത് കോൺഗ്രസ്‌ ആശയത്തിന്റെ പേരിലാണ്. എന്നാൽ അത് ഞങ്ങളുടെ ഭീരുത്വമായി ഡിവൈഎഫ് വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ ക്ഷമയുടെ നെല്ലിപ്പലകയും കണ്ടു. തിരിച്ചടി കിട്ടിയാൽ ഞങ്ങളെ അക്രമകാരികളെന്ന് വിളിക്കരുത്. ഇത് താക്കീതായി തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു. എന്‍ എസ് നുസൂറിന്റെ പ്രസ്താവന ഇങ്ങനെ..

ഇന്ത്യ യുണൈറ്റഡ് പദയാത്ര പതിമൂന്ന് ജില്ലകളും പൂർത്തിയായപ്പോൾ യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ ശക്തി എന്താണെന്ന് പൊതുസമൂഹം കണ്ടതാണ്. ഞങ്ങൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ കേരളം ഏറ്റെടുത്തു കഴിഞ്ഞു. കോരിച്ചൊരിയുന്ന മഴയത്തും ഓരോ ജില്ലകളിലും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും സംസ്ഥാന നേതാക്കൾക്കും പിന്നിൽ അണിനിരന്ന ആയിരങ്ങൾ കേരളത്തിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വർഗ്ഗീയതക്കെതിരെ ചിന്തിക്കുന്ന തലമുറയുടെ കൂട്ടായ്മയായി സമ്മേളനങ്ങൾ മാറി. ഇതൊക്കെ കണ്ടു വിളറിപൂണ്ട ഡി വൈ എഫ് ഐ യുടെ രക്തരക്ഷസുകൾ അവരുടെ തനത് ശൈലിക്ക് തുടക്കം കുറിച്ചിരിക്കുന്നു.

ff

അതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരും കൊല്ലത്തും നടന്നത്. കണ്ണൂർ പാട്യത്ത് രാഹുലിനും, പിണറായിയിൽ പ്രിജിലേഷിനും, ചവറയിൽ അരിനല്ലൂരിൽ ജോയ്മോനും സഹപ്രവർത്തകനും നേരെയുണ്ടായ കൊലപാതക ശ്രമങ്ങൾ അതീവ ഗൗരവത്തോടെ നോക്കി കാണുന്നു. ആശയപരമായ പോരാട്ടത്തിന് എല്ലാ കാലത്തും യൂത്ത് കോൺഗ്രസ്‌ മുൻപന്തിയിലാണ് . എന്നാൽ അത് കായികമായി മാറുമ്പോൾ ഞങ്ങൾ പിന്നോട്ട് മാറുന്നത് കോൺഗ്രസ്‌ ആശയത്തിന്റെ പേരിലാണ് . എന്നാൽ അത് ഞങ്ങളുടെ ഭീരുത്വമായി ഡി വൈ എഫ് ഐ വ്യാഖ്യാനിക്കേണ്ട. വെട്ടിയരിയപ്പെട്ട നാല് മൃതശരീരങ്ങളാണ് ചുരുങ്ങിയ കാലയളവിൽ ഈ സംഘടനക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.

കോൺഗ്രസ്‌ നേതാക്കളുടെ കർശനമായ നിർദേശങ്ങളാണ് ഇപ്പോഴും നിങ്ങളുടെ പ്രവർത്തകർക്ക് സ്വൈര്യമായി നെഞ്ചുവിരിച്ച് നടക്കാൻ കഴിയുന്നത് എന്ന് നിങ്ങൾ മനസിലാക്കണം. അവരുടെ കുടുംബങ്ങളിലെ കണ്ണുനീരും ഞങ്ങളുടെ മനസ്സിലെ തീയും ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ ക്ഷമയുടെ നെല്ലിപ്പലകയും കണ്ടു. തിരിച്ചടി കിട്ടിയാൽ ഞങ്ങളെ അക്രമകാരികളെന്ന് വിളിക്കരുത്. ഇത് താക്കീതായി തന്നെ കാണണം.- അദ്ദേഹം തന്റെ കുറിപ്പ് അവസാനിക്കുന്നു.

അതേസമയം, ഇന്ധന നികുതി കുറക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് സംസ്ഥാനത്തിന്റെ വികസനം തടയാനാണെന്ന് ഇപി ജയരാജന്റെ പ്രസ്താവനയേയും നുസൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ വികസനം തടയാനാണ് സംസ്ഥാന നികുതിയിൽ കുറവ് വരുത്താൻ കോൺഗ്രസ്‌ പറയുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ വാദം. രാജ്യത്തിന്റെ വികസനം തടയാനാണ് കേന്ദ്രനികുതി കുറയ്ക്കണമെന്ന് പറയുന്നതെന്ന് ബിജെപി. പെട്രോളും തക്കാളിയും തമ്മിൽ വിലയുടെ കാര്യത്തിൽ മത്സരം നടക്കുന്ന രാജ്യമായി നമ്മുടെ രാജ്യം മാറുന്നതൊന്നും ഭരണാധികാരികൾ കാണുന്നുമില്ല.സംസ്ഥാനത്തിന്റെ വികസനവും അഴിമതിയും അരാജകത്വവും നടപ്പിലാക്കാൻ പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റിലുള്ള പണം തന്നെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിയിനത്തിൽ വേണം എന്ന് പറഞ്ഞല്ലോയെന്നും നുസൂര്‍ ചോദിക്കുന്നു.

സന്തോഷം. യാത്രക്കാരന്റെ പോക്കറ്റടിച്ചിട്ട് അവന് വഴിച്ചിലവിനായ് അതിൽ നിന്ന് തന്നെ നക്കാപ്പിച്ച കൊടുക്കുന്ന മോഡി സ്റ്റൈലെങ്കിലും നടപ്പിലാക്കാൻ വിജയന് കഴിയുന്നില്ലല്ലോ? എന്തായാലും ഒരു കാര്യം പറയാം. നികുതി നിങ്ങൾ കുറയ്ക്കില്ല. ഡീസൽ വില കൂടിയത് കൊണ്ട് ബസ് ചാർജ്ജ് കൂട്ടുന്നു.വൈദ്യുതി നിരക്ക് കൂട്ടുന്നു. പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലകൂടുന്നു.എല്ലാ മേഖലയിലും നികുതി വർദ്ധനവ് നടപ്പിലാക്കുന്നു.കോവിഡ് നിയന്ത്രണ വിധേയമാകുന്നു എന്ന് പറഞ്ഞു റേഷൻ കടവഴി നൽകിയ "വിജയ കിറ്റ്" നിർത്തലാക്കുന്നു. ഇതെല്ലാം കണ്ട് കൊണ്ട് കയ്യും കെട്ടി നോക്കിയിരിക്കാൻ പൊതു ജനം കഴുതകളാണെന്ന് ചിന്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+