കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്രയില്‍ ചെലവായ തുക പുറത്ത്; വിമാന ടിക്കറ്റ് ഇല്ലാതെ ചെലവായത് ലക്ഷങ്ങള്‍..!

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മന്ത്രിമാരും നടത്തിയ ഒക്ടോബര്‍ മാസത്തെ ലണ്ടന്‍ യാത്രക്ക് ചെലവായത് ലക്ഷങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. വിവരാവകാശ രേഖയെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊച്ചി സ്വദേശി എസ് ധനരാജ് ആണ് വിവരാവകാശ നിയമപ്രകാരം കണക്ക് ശേഖരിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച കണക്കുകള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലണ്ടന്‍ ഹൈക്കമ്മീഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും വിദേശ യാത്രകളുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരമുള്ള കണക്കുകള്‍ പരിശോധിക്കാം.

1

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മന്ത്രിമാരുടെ വിവിധ സംഘങ്ങളും യൂറോപ്യന്‍ പര്യടനം നടത്തിയത്. നോര്‍വേ, ബ്രിട്ടന്‍, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെയും സംഘങ്ങളുടെയും സന്ദര്‍ശനം. നേരത്തെ ഒക്ടോബര്‍ രണ്ടിന് ആയിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്.

അപകടത്തില്‍ ഓര്‍മ നഷ്ടമായി.. ആകെ ഓര്‍മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്‍അപകടത്തില്‍ ഓര്‍മ നഷ്ടമായി.. ആകെ ഓര്‍മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്‍

2

എന്നാല്‍ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തരമന്ത്രിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഒക്ടോബര്‍ നാലിനാണ് മുഖ്യമന്ത്രിയും സംഘവും പുഖപ്പെട്ടത്. ഒക്ടോബറില്‍ മുഖ്യമന്ത്രിയും സംഘവും ലണ്ടനില്‍ തങ്ങിയപ്പോള്‍ ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ചെലവിട്ട തുകയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ലൈഗര്‍ ഫണ്ടിംഗിന് പിന്നില്‍ ആര്..? വിജയ് ദേവരക്കൊണ്ടയേയും ചോദ്യം ചെയ്ത് ഇഡിലൈഗര്‍ ഫണ്ടിംഗിന് പിന്നില്‍ ആര്..? വിജയ് ദേവരക്കൊണ്ടയേയും ചോദ്യം ചെയ്ത് ഇഡി

3

ലണ്ടനിലെ ഈ ചെലവുകള്‍ക്കായി 43.14 ലക്ഷം രൂപയാണ് ചെലവിട്ടത്. ഇതില്‍ ഹോട്ടല്‍ താമസത്തിനായി 18.54 ലക്ഷം രൂപയാണ് ചെലവായത്. ലണ്ടനിലെ യാത്രകള്‍ക്ക് 22.38 ലക്ഷം രൂപയും വിമാനത്തവാളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയും ചെലവായി. ആദ്യഘട്ടത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഈ തുക ചെലവിട്ടത് എങ്കിലും പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മിഷന്‍ കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ട്.

എന്നും ഭാഗ്യം മാത്രം കൈവരും.. ജോലിയില്‍ വളര്‍ച്ച മാത്രം; ഈ നക്ഷത്രക്കാരാണോ നിങ്ങള്‍?എന്നും ഭാഗ്യം മാത്രം കൈവരും.. ജോലിയില്‍ വളര്‍ച്ച മാത്രം; ഈ നക്ഷത്രക്കാരാണോ നിങ്ങള്‍?

4

യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി പി ജോയി, ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന്‍ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പി എ വി എം സുനീഷ്, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

5

അതേസമയം ലണ്ടനിലേക്കുള്ള വിമാന യാത്ര ഒഴികെ ഉള്ള ചെലവാണ് 43.14 ലക്ഷം രൂപ എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള യാത്രയുടെ വിമാന ടിക്കറ്റിന്റെ നിരക്കുകള്‍ അറിയിച്ചിട്ടില്ല. അതേസമയം മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ചെലവുകള്‍ അവര്‍ തന്നെയാണ് വഹിച്ചത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കാനായിരുന്നു വിദേശ യാത്ര.

6

ഇതിനോടൊപ്പം ഈ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നതും സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നു. അതേസമയം മുഖ്യമന്ത്രിയോടൊപ്പം കുടുംബത്തെ വിദേശയാത്രക്കായി ഒപ്പം കൂട്ടിയത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ ഉള്ള യാത്രയാണ് എന്നായിരുന്നു വിമര്‍ശനം. യാത്രയുടെ ചെലവ് കണക്കുകള്‍ പുറത്ത് വിടണം എന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

English summary
do you know how much rupees spent Pinarayi Vijayan in his london trip, here is all you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X