• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിപ്പയെ കുറിച്ച് വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞ മനോരമ കൗണ്ടര്‍ പോയിന്‍റ് അവതാരകയ്ക്കെതിരെ ഡോക്ടര്‍

  • By Desk

ദൃശ്യമാധ്യമ പ്രവര്‍ത്തകരെ കുറിച്ചുള്ള വിമര്‍ശന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്‍റെ ഭാര്യ നീനുവിന്‍റെ ബൈറ്റ് എടുത്ത മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ആശാ ജാവേദിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ''ഭര്‍ത്താവിനെ നഷ്ടപ്പെട്ടു തളര്‍ന്നു നില്‍ക്കുന്ന, നേരെ നിന്ന് സംസാരിക്കുവാന്‍ പോലും സാധിക്കാതെ കരയുന്ന ആ പെണ്‍കുട്ടിയുടെ വായിലേയ്ക്ക് മൈക്ക് കുത്തി കയറ്റി ഒക്കെ നടത്തുന്ന പരിപാടിക്ക് മാധ്യമ പ്രവര്‍ത്തനം എന്നല്ല പറയേണ്ടത് എന്നുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഇപ്പോള്‍ നിപ്പായെ കുറിച്ച് മനോരമ ചാനലില്‍ നടന്ന കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ചയില്‍ നിപ്പയെ കുറിച്ച് മാധ്യമ പ്രവര്‍ത്തക നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍ ദീപു സദാശിവന്‍.കേരളത്തിലെ ആരോഗ്യമേഖലയുടെ പരാജയംകൊണ്ടാണ് നിപ ഇവിടെ വന്നതും 17 മരണങ്ങള്‍ ഇവിടെ ഉണ്ടായതും എന്ന് സമ്മതിപ്പിച്ചിട്ടല്ലാതെ എണീറ്റ് പോവെണ്ടാന്നു ഡോക്ടര്‍മാരോട് റിപ്പോര്‍ട്ടര്‍ നിഷ പറഞ്ഞു കളയുമോ എന്ന് വരെ ഒരു വേള ഞാന്‍ ചിന്തിച്ചു പോയെന്ന് ഡോക്ടര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പോസ്റ്റ് വായിക്കാം

മുന്‍വിധിയോടെ

മുന്‍വിധിയോടെ

മനോരമ കൌണ്ടര്‍ പോയിന്റ് കണ്ടു...

Jinesh PS ഉം ഡോക്ടര്‍ അനൂപും കൃത്യമായി നല്ല ഭാഷയില്‍ കാര്യങ്ങള്‍ വിവരിക്കുന്നുണ്ടായിരുന്നു. എങ്കിലും ചര്‍ച്ച നയിച്ച നിഷ തുടരെ തുടരെ "മുന്‍വിധിയോടെ ഡോക്ടര്‍മാര്‍ സംസാരിക്കരുത്" എന്ന് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു...

ചര്‍ച്ച കണ്ട ആര്‍ക്കും ...(വേണേല്‍ recording കണ്ടാല്‍ ശ്രീമതി നിഷയ്ക്കും) പിടി കിട്ടും മുന്വിധി എന്നൊന്ന് ഉണ്ടായിരുന്നെങ്കില്‍ അത് ചര്‍ച്ച നയിച്ച ആള്‍ക്ക് മാത്രമായിരുന്നു എന്ന്...ആരോഗ്യ വകുപ്പിന് പാളിച്ചകള്‍ ഉണ്ടായി എന്നും അത് കൊണ്ടാണ് രോഗം ഇവിടെ വന്നതും മരണം ഉണ്ടായതും എന്ന് സ്ഥാപിക്കാന്‍ ആര്‍ക്കായിരുന്നു വ്യഗ്രത/മുന്വിധി എന്നൊക്കെ കണ്ടവര്‍ക്ക് തീരുമാനിക്കാവുന്നതാണ്.

തകര്‍ത്തുകളഞ്ഞു

തകര്‍ത്തുകളഞ്ഞു

കേരളത്തിലെ ആരോഗ്യമേഖലയുടെ പരാജയംകൊണ്ടാണ് നിപ്പാ ഇവിടെ വന്നതും 17 മരണങ്ങള്‍ ഇവിടെ ഉണ്ടായതും എന്ന് സമ്മതിപ്പിചിട്ടല്ലാതെ എഴീച്ചു പോവെണ്ടാന്നു ഡോക്ടര്‍മാരോട് പറഞ്ഞു കളയുമോ എന്ന് വരെ ഒരു വേള ഞാന്‍ ചിന്തിച്ചു പോയി...

"അപൂര്‍വ്വ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലെ ആയില്ലേ കേരളം ?" എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തകര്‍ത്തുകളഞ്ഞു...

ഉളുപ്പ് ഔചിത്യം

ഉളുപ്പ് ഔചിത്യം

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉളുപ്പ് ഔചിത്യം ഒന്നും വേണ്ടാന്നായി....ബ്ലെയിം ഗെയിം ഒക്കെ കളിക്കണം എന്ന് നിര്‍ബന്ധം ആണേല്‍ കൂടി അല്പം കൂടി വെയിറ്റ് ചെയ്തൂടെ?!!...ഈ രോഗാണുവിനെ ആദ്യം ഒന്ന് ഒതുക്കിയിട്ടു ആയിക്കൂടെ...??!!

ഇതുവരെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍, ഇത്തരം ഒരു അപൂര്‍വ്വ രോഗം ഇത്ര വേഗം കണ്ടെത്തിയതും ,ആയിരങ്ങളിലേക്ക് പടരാമായിരുന്നിട്ടും രോഗപ്പകര്‍ച്ച വലിയ അളവില്‍ തടഞ്ഞതും, വളരെ ഉയര്‍ന്ന മരണ നിരക്ക് ഉള്ളയിടത്തു ആകെ മരണ സംഖ്യ 17 ല്‍ ഒതുക്കി നിര്‍ത്താനാവുന്നതും നിസ്സാരമല്ലാത്ത കാര്യം തന്നെയാണ്...

ശ്ലാഘനീയം

ശ്ലാഘനീയം

പിന്നെ "കേരള മോഡല്‍ ആരോഗ്യമാതൃക"എന്നൊക്കെ പറയുന്നത് ചില സൂചികകളെ അടിസ്ഥാനപ്പെടുത്തിയാണ്. അതിനര്‍ത്ഥം കേരളത്തില്‍ എല്ലാം പെര്‍ഫെക്റ്റ് ആണെന്നൊന്നുമല്ല,അങ്ങനെ ആരും അവകാശപ്പെട്ടതായും അറിവില്ല(ഒത്തിരി മെച്ചപ്പെടാനും ഉണ്ട്).കേരള ആരോഗ്യവകുപ്പ് എന്ന് കേട്ട്പേടിച്ചു രോഗാണുക്കള്‍ വാളയാര്‍ ചുരം എത്തുമ്പോള്‍ ബസ്സില്‍ നിന്ന് ഇറങ്ങി ഓടും എന്നും അര്‍ത്ഥമില്ല.

പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും നമ്മള്‍ കൊണ്ട് വരുന്ന നേട്ടങ്ങളും കാര്യപ്രാപ്തിയും ശ്ലാഘനീയം ആയിരുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്...

നില നില്‍ക്കുന്നുണ്ട്

നില നില്‍ക്കുന്നുണ്ട്

ഉദാ:വലിയ സാഹചര്യങ്ങളില്‍ പരിശീലിച്ചു വരുന്ന അത്ലെറ്റ് നോട് മത്സരിച്ചു പരിമിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന നമ്മുടെ കുട്ടികള്‍ വിജയികള്‍ ആവുന്ന സാഹചര്യത്തില്‍ തോന്നുന്ന ആശ്ചര്യം പോലെ ഒക്കെ ഉള്ള ഘടകങ്ങളും ഉണ്ട്...

പകര്‍ച്ച വ്യാധികള്‍ വരാന്‍ പാകത്തിന് മനുഷ്യര്‍, ജനസംഖ്യ ,ജനസാന്ദ്രത,ചില രോഗാണുക്കള്‍ക്ക് വളരാന്‍ അനുഗുണമായ അന്തരീക്ഷ ഊഷ്മാവ്, ഇടയ്ക്കിടെ മഴ പെയ്യുന്നത് കൊണ്ട് രോഗപ്പകര്‍ച്ച സഹായികളായ കൊതുകുകള്‍ക്ക് പെരുകാനുള്ള സാഹചര്യം,പൊതു ശുചിത്വത്തിന്റെ അഭാവം എന്ന് വേണ്ട പകര്‍ച്ചാ രോഗങ്ങള്‍ വരാനുള്ള അനേകം സാദ്ധ്യതകള്‍ ഇവിടെ നില നില്‍ക്കുന്നുണ്ട് !!

കൂനിന്‍മേല്‍ കുരു

കൂനിന്‍മേല്‍ കുരു

കൂനിന്മേല്‍ മുട്ടന്‍ കുരു ആയി വടക്കന്‍, മോഹനന്‍, വാട്സ് ആപ് സാഹിത്യം തുടങ്ങിയ ഘടകങ്ങള്‍ വേറെ...

ആയതിനാല്‍ രോഗങ്ങള്‍ വരുന്നത് പാടേ ഇല്ലാതാക്കാന്‍ മനുഷ്യനാല്‍ സാധ്യമാണ് എന്ന് തോന്നുന്നില്ല ...അമരത്വത്തിനുള്ള മരുന്നും നിലവിലില്ല സൊ ...പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ച പരമാവധി കുറയ്ക്കുക,വാക്സിന്‍ കൊണ്ട് തടയാവുന്നവ ഇല്ലാതാക്കാന്‍ ശ്രമിക്കുക,ശരിയായ ചികിത്സയിലൂടെ മരണവും രോഗാതുരതയും കുറയ്ക്കുക ഇത്രയൊക്കെ മനുഷ്യസഹജമായി സാദ്ധ്യതകള്‍ ഉള്ളൂ...

കരുതിയതല്ല

കരുതിയതല്ല

നടന്ന 17 മരണം പോലുള്ളവ ഒഴിവാക്കാന്‍ വേറെ എന്തേലും മാര്‍ഗം ഉണ്ടേല്‍ ചാനല്‍ ചര്‍ച്ച നയിക്കുമ്പോള്‍ നിഷയെപ്പോലുള്ളവര്‍ അത് മുന്നോട്ടു വെക്കുമെന്ന് കരുതുന്നു...

(നിപ്പായെ കുറിച്ച്- അപകടസാധ്യതകള്‍ ഇനിയും അകന്നിട്ടില്ല,ഇനിയും ഏറെ ജാഗ്രതയോടെ അനവധി പടവുകള്‍ കയറാനുണ്ട്‌....ഇത്തരുണത്തില്‍ ഒരു അഭിപ്രായം പറയണം എന്ന് കരുതിയതല്ല...)

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
doctor deepu sadhasivans facebook post against manorama newsreporter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more