'ഇക്കാലത്ത് കുട്ടികൾ ചിലപ്പോൾ പുകവലിക്കില്ലേ, മകനെതിരെ കഞ്ചാവ് കേസില്ല'; യു പ്രതിഭ എംഎൽഎ
മകനെതിരായ കേസിൽ മാധ്യമങ്ങൾക്കെതിരെ വീണ്ടും യു പ്രതിഭ എംഎൽഎ. മനപ്പൂർവ്വമായ വേട്ടയാടലാണ് തനിക്കെതിരെ നടന്നതെന്നും ചെയ്യാത്ത തെറ്റിന്റെ പേരിലാണ് മകനെ ക്രൂശിച്ചതെന്നും എംഎൽഎ ആരോപിച്ചു. വ്യക്തിപരമായി തന്നെ വേട്ടയാടുകയായിരുന്നു മാധ്യമങ്ങളുടെ ലക്ഷ്യമെന്നും അവർ കുറ്റപ്പെടുത്തി.
' പത്രസമ്മേളനം നടത്തി കേസിനെ കുറിച്ച് വ്യക്തത വരുത്താമെന്ന് പാർട്ടി എന്നോട് പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തിൽ പാർട്ടിയെ വലിച്ചിഴക്കാൻ ഞാൻ തയ്യാറായിരുന്നില്ല. ഇത് തീർത്തും വ്യക്തിപരമായി എന്നെ ലക്ഷ്യം വെച്ചുള്ള വാർത്തയായിരുന്നു. അവനെതിരായ കേസ് ഒഴിവാക്കാൻ ഞാൻ ഇടപെടില്ല. ഞാൻ വിശദീകരണം നൽകിയിട്ടും മാധ്യമങ്ങൾ ആവർത്തിച്ച് തെറ്റായ വാർത്തകൾ നൽകി. കനിവ് കഞ്ചാവുമായി പിടിയിലായി എന്ന എഫ്ആർആണ് മാധ്യമങ്ങൾ നൽകിക്കൊണ്ടിരുന്നത്. ഈ വിഷയത്തിൽ എന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ വലിച്ചിഴക്കില്ല.

ഇക്കാലത്ത് കുട്ടികൾ ചിലപ്പോൾ പുകവലിക്കില്ലേ, എൻറെ മകൻ അത് ചെയ്‌തെങ്കിൽ അത് ഞാൻ തിരുത്തണം. എന്നാൽ അവനെതിരെ കഞ്ചാവ് കേസ് ഇല്ല. മാധ്യമങ്ങൾ ഇപ്പോഴും അത് ആവർത്തിക്കുകയാണ്. ആ കേസ് ഇല്ല. മാധ്യമങ്ങൾ അനാവശ്യ വിവാദം ഉണ്ടാക്കാൻ നോക്കിയിട്ടും എക്സൈസ് വകുപ്പ് ആ സമ്മർദ്ദത്തിൽ വീണില്ല.
10 പേരുടെ കൂട്ടത്തിൽ നിന്നും എന്റെ മകനെ മാത്രം വിട്ടയച്ചിരുന്നെങ്കിൽ ഞാൻ സമ്മർദ്ദം ചെലുത്തി എന്ന നിലക്ക് വാർത്ത വന്നേനെ. വേണമെങ്കിൽ സ്വാധീനിക്കാൻ കഴിയുന്ന കേസല്ലേ. പക്ഷെ എന്റെ കുട്ടിയാണെങ്കിലും മറ്റൊരു കുട്ടിയാണെങ്കിലും യാതൊരു തരത്തിലും ഞാൻ ഇടപെടില്ല. എല്ലാ കാര്യങ്ങളും ഞാൻ എന്റെ പാർട്ടിയുമായി ആലോചിച്ച് മാത്രമേ ചെയ്യുകയുള്ളൂ.
എന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചി വാക്കുകൾ മാത്രം എടുത്ത് എനിക്കെതിരെ രണ്ട് മാധ്യമങ്ങൾ വാർത്ത നൽകി. രണ്ടും വ്യക്തമായ അജണ്ട ഉളള ചാനലുകളാണ്. ഇവർ എക്സൈസ് ഓഫീസിലേക്ക് അടക്കം നിരന്തരം വിളിച്ചുകൊണ്ടിരുന്നു. മകന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് തിരുത്തി കൊണ്ടുവരേണ്ട ഉത്തരവാദിത്തം എനിക്കാണെന്ന് ബോധ്യമുണ്ട്. എന്നാൽ അവൻ ചെയ്യാത്ത കാര്യങ്ങളാണ് വാർത്ത വന്നത്. അമ്മയെന്ന നിലയിൽ എന്നെ ചൊടിപ്പിച്ചത് അതായിരുന്നു. എന്റെ മകന്റെ ഫോട്ടോ അടക്കമാണ് വാർത്ത വന്നത്. അറക്കുന്ന ഭാഷയിലാണ് ഓൺലൈൻ മാധ്യമങ്ങളടക്കം ഈ വാർത്തകൾ നൽകിയത്. ദിവസങ്ങളോളമുള്ള വേട്ടയാടലാണ് നടന്നത്. അത് അംഗീകരിക്കാൻ സാധിക്കില്ല', യു പ്രതിഭ പറഞ്ഞു
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications