"മോദിയേയും കുമ്മനത്തേയും കുറിച്ച് ഒരക്ഷരം മിണ്ടരുത്" നിര്‍ദ്ദേശവുമായി സിപിഎം
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു. തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലേങ്കിലും തിരഞ്ഞെടുപ്പ് ഗോദയില്‍ പാര്‍ട്ടികള്‍ സജീവമായി ഇറങ്ങി കഴിഞ്ഞു. പലയിടങ്ങളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. പ്രചരണങ്ങളും കൊഴുക്കുന്നുണ്ട്. ഇത്തവണയും സോഷ്യല്‍ മീഡിയ പ്രധാന പ്രചരണ ആയുധമാണ്. സോഷ്യല്‍ മീഡിയയില്‍ എന്ത് എപ്പോള്‍ എങ്ങനെ പ്രചരിപ്പിക്കണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കി കഴിഞ്ഞു.
അതേസമയം ഇവിടെ കേരളത്തില്‍ ഇടതു സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ക്ക് പാര്‍ട്ടി നല്‍കിയ നിര്‍ദ്ദേശം കുമ്മനത്തെ കുറിച്ചോ മോദിയെ കുറിച്ചോ ഒരു ട്രോളും നടത്തരുതെന്നാണ്. അതിന് പാര്‍ട്ടി നല്‍കിയിരിക്കുന്ന വിശദീകരണം ഇങ്ങനെ

അവസാന ഘട്ടത്തിലേക്ക്
കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന് കഴിഞ്ഞു. സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപിയുമാകട്ടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിന്‍റെ അവസാനഘട്ടത്തിലാണ്.

ശബരിമല
ഇത്തവണ ശബരിമല സ്ത്രീപ്രവേശനം തന്നെയാണ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയം. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ ബിജെപിക്ക് സംസ്ഥാനത്ത് നിന്ന് ആദ്യ എംപിയെ ലഭിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നുണ്ട്.

പ്രതീക്ഷയില്‍ സിപിഎമ്മും കോണ്‍ഗ്രസ്
തിരുവനന്തപുരവും ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയും ആണ് ബിജെപിയുടെ കണ്ണ്. അതേസമയം തിരുവനന്തപുരത്ത് ഇത്തവണ കളി മുറുകുമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ഒരുപോലെ കണക്ക് കൂട്ടുന്നുണ്ട്.

സോഷ്യല്‍ മീഡിയ
ഇതോടെ ബിജെപിക്ക് പബ്ലിസിറ്റി ലഭിക്കുന്ന പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വേണ്ടെന്നാണ് ഇടതുപക്ഷ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ക്ക് ലഭിച്ച നിര്‍ദ്ദേശമത്രേ. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ട്രോളുകളും പരിഹാസങ്ങളും
കുമ്മനം രാജശേഖരനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്രോളുകളും പരിഹാസങ്ങളും ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴി വെച്ചേക്കുമെന്നും ഇതുവരെയുള്ള രാഷ്ട്രീയ വളര്‍ച്ച അത് വ്യക്തമാക്കുന്നുണ്ടെന്നും പാര്‍ട്ടി പറയുന്നു. മറ്റ് വിഷയങ്ങള്‍ മുന്നിലേക്ക് ഇട്ടുതരുന്നത് ബിജെപി തന്ത്രമാണ്.

പാര്‍ട്ടി നിര്‍ദ്ദേശം
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗകരി നടത്തിയ മൂത്രത്തില്‍ നിന്നും യൂറി ഉണ്ടാക്കാമെന്ന പരാമര്‍ശമെല്ലാം ഇത്തരത്തില്‍ ശ്രദ്ധതിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും അതില്‍ വീണുപോവരുതെന്നുമാണ് പാര്‍ട്ടി നിര്‍ദ്ദേശം.

നെഗറ്റീവ് പബ്ലിസിറ്റിക്ക്
നെഗറ്റീവ് പബ്ലിസിറ്റിക്ക് പകരം കേന്ദ്രസര്‍ക്കാരിന്‍റെ വീഴചകളാണ് വിമര്‍ശിക്കപ്പെടേണ്ടതെന്നും സോഷ്യല്‍ മീഡിയ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ അഴിമതി , പോരായ്മകള്‍, പദ്ധതികള്‍ നടപ്പാക്കുന്നതിലെ വീഴ്ചകള്‍ തുടങ്ങിയ കാര്യങ്ങളാണ് പരിഹാസത്തിന് വിധേയമാകേണ്ടത് എന്നാണ് നിര്‍ദ്ദേശം.

വ്യക്തിപരമായി ആക്ഷേപികരുത്
അതേസമയം കേരളത്തിലെ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ച് കാര്യമായ രീതിയില്‍ പ്രചരണം നടത്തണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പേര് പോലും പരാമര്‍ശിക്കുന്നത്. ഇടതു സ്ഥാനാര്‍ത്ഥികളുടെ നേട്ടങ്ങള്‍ അവര്‍ക്കുണ്ടായിട്ടുള്ള മുറിവുകള്‍ എന്നിവ ഉയര്‍ത്തിക്കാട്ടണം. മറ്റ് പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി ആക്ഷേപികരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications