കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നാഷനല്‍ യൂത്ത് കോണ്‍കോഡ് പ്രചരണത്തിന് ഡബിൾ ഡക്കർ ബസ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വന്തം ഡബിള്‍ ഡക്കര്‍ ബസ് രൂപം മാറ്റി ഇനി രണ്ടാഴ്ച നാടുചുറ്റും.സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷനല്‍ യൂത്ത് കോണ്‍കോഡിനോടനുബന്ധിച്ചുള്ള ആര്‍ട്ട് ഡീ ടൂറിന്റെ ഭാഗമായാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഡബിള്‍ ഡക്കര്‍ ബസ് സഞ്ചരിക്കുക. അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെ സാംസ്‌കാരിക യാത്രയാണിതെന്ന് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു പറഞ്ഞു.

4ന് രാവിലെ 8ന് മാനവീയം വീഥിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആർട്ട് ഡീടൂർ ഫ്ളാഗ് ഓഫ് ചെയ്യും. ഇരുപതിലേറെ കലാകാരന്മാർ നാടകം, നാടൻ പാട്ടുകൾ, തൽസമയ ചിത്രരചന തുടങ്ങിയവയുമായി ഡബിൾ ഡക്കറിനെ അനുഗമിക്കും. രണ്ടുനിലകളുള്ള ബസ് എയർ കണ്ടീഷൻ ചെയ്താണ് കലാപ്രദർശനത്തിനായി തയ്യാറാക്കുന്നത്. ബസിനുള്ളിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാകില്ല. സീറ്റുകൾ മുഴുവനും എടുത്തു മാറ്റിയ ബസിന്റെ രണ്ടു നിലയിലും പ്രദർശനമാണ് ഒരുക്കുന്നത്. താഴത്തെ നിലയിൽ പ്രധാനപ്പെട്ട ഇൻസ്റ്റലേഷനാണ് സജ്ജീകരിക്കുന്നത്. മുകൾ നിലയിൽ ഫോട്ടോകളും ചിത്രങ്ങളും ഹ്രസ്വചലനചിത്രങ്ങളുമെല്ലാമായി മൾട്ടി മീഡിയ പ്രദർശനവും ഒരുക്കും.

bus

രാവിലെ 7മുതൽ മാനവീയം വീഥിയിൽ പ്രദർശനം കാണാനുള്ള അവസരമുണ്ട്. 9.30ന് കഴക്കൂട്ടം, 11ന് മംഗലപുരം, 3 ന് ആറ്റിങ്ങൽ, 4ന് കല്ലമ്പലം, 5.30ന് പാരിപ്പള്ളി, 7ന് ചാത്തന്നൂർ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രദർശനം കാണാൻ ബസ് നിറുത്തിയിടും. ഒപ്പം കലാപരിപാടികളുടെ അവതരണവും നടക്കും. തുടർന്ന് ഓരോ ജില്ലകളിലും നിശ്ചിത കേന്ദ്രങ്ങളിൽ വാഹനം നിറുത്തും. പ്രവേശനം സൗജന്യമാണ്. ഇതോടനുബന്ധിച്ച് അഭിപ്രായ സർവേ, ലൈവ് പെർഫോമൻസുകൾ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. 14ന് കാഞ്ഞങ്ങാടാണ് ആർട്ട് ഡീടൂർ സമാപിക്കുക.
English summary
double decor bus will travel all over kerala for national youth concord
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X