കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീധന പീഡനം: ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്, തടയാൻ ശക്തമായ നടപടിയുണ്ടാവും: മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഗാർഹിക പീഡനം കാരണമുണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉൽകണ്ഠപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനന്‍. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വനിതകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് ഡൊമസ്റ്റിക് കൺഫ്ളിക്റ്റ് റെസല്യൂഷൻ സെന്റർ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവർത്തിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പോലീസ് മേധാവിമാർ ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദ്ദേശിക്കുന്ന പരിപാടിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളിൽ അടിയന്തിര നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും 'അപരാജിത' എന്ന ഓൺലൈൻ സംവിധാനം നിലവിലുണ്ട്.

വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ

Recommended Video

cmsvideo
കേരള: വിസ്മയ കേസ്; ഐ ജി ഇന്ന് കൊല്ലത്ത് എത്തും
 pinarayi-vijayan

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവർക്ക് [email protected] എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92 ഇന്ന് നിലവിൽ വരും. കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 94 97 90 09 99, 94 97 90 02 86.

സ്ത്രീധന പീഡനം: പരാതികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം, ഗൗരവമേറിയ വിഷയമെന്ന് മുഖ്യമന്ത്രിസ്ത്രീധന പീഡനം: പരാതികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം, ഗൗരവമേറിയ വിഷയമെന്ന് മുഖ്യമന്ത്രി

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറിൽ ഇന്ന് മുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകൾ നൽകുന്ന പരാതികൾക്ക് മുന്തിയ പരിഗണന നൽകി പരിഹാരം ഉണ്ടാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ എല്ലാവരും തയ്യാറാകണം എന്ന് ആഭ്യർഥിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ഹോട്ട് ലുക്കില്‍ സെക്‌സിയായ അമീര ദസ്തൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Dowry harassment: strong action will be taken to prevent them: pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X