• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യത്തിന്റെ ആതുരപരിചരണ മേഖല കരുത്താര്‍ജിക്കുകയാണ്; ഡോ. എപിജെ അബ്ദുല്‍കലാം

  • By Thanveer

കൊച്ചി: കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി മുന്‍രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍കലാം നാടിനു സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ദുബായ് ഹെല്‍ത്ത് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹാജി ഇസ്സ മൈദൂര്‍, മാലിദ്വീപ് ആരോഗ്യമന്ത്രി ഹുസൈന്‍ റഷീദ്, അബൂദബി ആരോഗ്യ സഹമന്ത്രി നസ്സാര്‍ ഖലീഫ അല്‍ ബുദ്ദൂര്‍, ശ്രീലങ്കന്‍ ആരോഗ്യകാര്യമന്ത്രി ഡോ. നംബുകര ഹെലംബേഗ് രജിത ഹരിശ്ചന്ദ്ര, സംസ്ഥാന ധനമന്ത്രി കെ.എം മാണി, മുന്‍ എം.പി. പി. രാജീവ്, കര്‍ണാടക ആരോഗ്യമന്ത്രി യു.ടി ഖാദര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആസ്റ്റര്‍ മെഡ്‌സിറ്റി ക്യാംപസില്‍ നടന്ന അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള മൂവായിരത്തോളം പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ആഹ്ലാദകരമായ നിമിഷം അവിസ്മരണീയമാക്കുതിന് ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ ആയിരത്തിലേറെ ആസ്റ്റര്‍ കുടുംബാംഗങ്ങള്‍ അവയവദാന പ്രതിജ്ഞയെടുത്തു. ഇതോടൊപ്പം, ചേരാനല്ലൂര്‍ വില്ലേജിലെ 2500 ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിച്ചു. പ്രദേശത്തെ 10,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

രാജ്യത്തിന്റെ ആതുരപരിചരണ മേഖല കരുത്താര്‍ജിക്കുകയാണെന്നും കിടയറ്റ സാങ്കേതികവിദ്യയും വൈദഗ്ധ്യവും നമുക്ക് ലഭ്യമാണെന്നും ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നില്‍ക്കുമ്പോള്‍ മനസിലാക്കുതായി ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. എപിജെ അബ്ദുല്‍ കലാം പറഞ്ഞു. തീര്‍ച്ചയായും ആതുരസേവന രംഗത്ത് എല്ലാവര്‍ക്കും ആശ്രയിക്കാവു ഇടമാണ് ആസ്റ്റര്‍ മെഡ്‌സിറ്റി. സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമായിരിക്കുക എതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ഘടകം. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പോലുള്ള സ്ഥാപനങ്ങള്‍ മികവുറ്റ സേവനം പരമാവധി പേരില്‍ എത്തിക്കുന്നു എന്നതില്‍ സന്തോഷമുണ്ട് - ഡോ. എപിജെ അബ്ദുല്‍ കലാം കൂട്ടിച്ചേര്‍ത്തു.

ആതുരപരിചരണത്തില്‍ വലിയ പൈതൃകമുള്ളവരാണ് കേരളീയരെ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ കാര്യത്തില്‍, അതിന്റെ സാങ്കേതിക മേന്‍മയുടെ നേട്ടത്തില്‍, സംസ്ഥാനത്തിന് അഭിമാനിക്കാം. തീര്‍ച്ചയായും ഇതൊരു നിര്‍ണായക നാഴികക്കല്ലാണ്. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളും മറ്റ് അനുകൂല ഘടകങ്ങളും നമുക്കൊരു മുതല്‍ക്കൂട്ടാണ്. കിടയറ്റ റോഡ്, വ്യോമ, ജല ഗതാഗത സൗകര്യങ്ങള്‍ നമ്മുടെ സംസ്ഥാനത്തെ വേറിട്ടു നിര്‍ത്തുകയും എല്ലാവര്‍ക്കും എപ്പോഴും എത്തിച്ചേരാന്‍ പാകത്തില്‍ അനുകൂലമാക്കി മാറ്റുകയും ചെയ്യുന്നു - ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും, വ്യത്യസ്ത മികവിന്റെ കേന്ദ്രങ്ങളും ചേര്‍ന്നതാണ് ഒരു സമ്പൂര്‍ണ മെഡിക്കല്‍ ടൗണ്‍ഷിപ്പ് വിഭാവനം ചെയ്യുന്ന ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ആദ്യഘട്ടത്തിലുള്ളത്. കാര്‍ഡിയോ സയന്‍സസ്, ന്യൂറോസയന്‍സസ്, നെഫ്രോളജി ആന്‍ഡ് യൂറോളജി എന്നിങ്ങനെ മൂന്നു പ്രധാന സെന്റര്‍ ഒഫ് എക്‌സലന്‍സിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ഓകോളജി, ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് റ്യുമറ്റോളജി, ഗ്യാസ്‌ട്രൊഎന്ററോളജി ആന്‍ഡ് ഹെപറ്റോളജി, വിമന്‍സ് ഹെല്‍ത്ത്, ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്ത് എന്നിവയാണ് ആസ്റ്ററിലെ മറ്റു മികവിന്റെ കേന്ദ്രങ്ങള്‍.

രാജ്യത്തിനകത്തും പുറത്തും ആതുരപരിചരണ സേവന മേഖലയില്‍ ശ്രദ്ധേയരായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ യാത്രയില്‍ ഇതൊരു നിര്‍ണായക നാഴികക്കല്ലാണെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഒരു സ്വപ്നമായി തുടങ്ങുകയും മനസിനുള്ളില്‍ താലോലിക്കുകയും ചെയ്തത് ഇന്നൊരു യാഥാര്‍ഥ്യമായിരിക്കുകയാണ്. ആധുനിക ചികിത്സാമേഖലയിലെ ഏറ്റവും മികച്ച പരിചരണമാണ് ശ്രദ്ധയോടെയും സ്‌നേഹവാത്സല്യങ്ങളോടെയും ഞങ്ങള്‍ നല്‍കുന്നത്. സാധ്യമായ എല്ലാ വിധത്തിലും 'വീ വില്‍ ട്രീ റ്റു യു വെല്‍' എന്നതാണ് ഞങ്ങളുടെ വാഗ്ദാനം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ആതുരപരിചരണ രംഗത്തെ വഴിത്തിരിവായി മാറു അത്യാധുനിക ചികിത്സാ രീതികളുമായാണ് ആസ്റ്റര്‍ ജനങ്ങളിലേയ്‌ക്കെത്തുന്നെത് സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ബ്യൂറോ വെറിറ്റാസ് ഇന്ത്യയില്‍ നിന്ന് ഗ്രീന്‍ ഓപ്പറേഷന്‍ തീയെറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും ആശുപത്രിയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി. രോഗികള്‍ക്കു വേറിട്ടതും ഏറ്റവും മികച്ചതുമായ ചികിത്സ നല്‍കാന്‍ വിദഗ്ധര്‍ക്കൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും ആസ്റ്ററില്‍ സജ്ജമായിക്കഴിഞ്ഞു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തനം തുടങ്ങി കേവലം ഏഴു മാസത്തിനുള്ളില്‍ നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഒഫ് ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയറിന്റെ അംഗീകാരം ലഭിക്കുക വഴി ആസ്റ്റര്‍ മെഡ്‌സിറ്റി ഇതിനകം മറ്റുള്ളവരെക്കാള്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.

English summary
Aster DM Healthcare recently inaugurated its flagship hospital Aster Medcity in Kochi. Former President Dr APJ Abdul Kalam inaugurated the facility in the presence of Oommen Chandy, Chief Minister of Kerala and host of dignitaries from across SAARC and Middle East.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more