സുരാജിനെ അപമാനിച്ചു, ജൂറിയില്‍ കൊമേഡിയന്‍മാര്‍

Subscribe to Oneindia Malayalam

തിരുവനന്തപുരം: വലിയ വിവാദങ്ങളില്ലാതെ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കടന്നുപോയി ദിവസങ്ങള്‍ക്കകം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും പ്രഖ്യാപിച്ചു. ദേശീയ പുരസ്‌കാരം ലഭിച്ചവരെ തഴഞ്ഞാണ് കേരളത്തിലെ ജൂറി ചില താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചതെന്ന ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തി.

ദേശീയ പുരസ്‌കാരം ലഭിച്ച പേരറിയാത്തവര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡോ ബിജുവാണ് ഇക്കാര്യത്തില്‍ രൂക്ഷമായ പ്രതികരണം നടത്തിയിരിക്കുന്നത്. ഹാസ്യതാരത്തിനുള്ള അവാര്‍ഡ് നല്‍കി സുരാജിനെ അവഹേളിക്കുകയാണ് ചെയ്തതെന്ന് ബിജു പറഞ്ഞു. അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ നിറയെ കൊമേഡിയന്‍മാരാണെന്നും ബിജു ആക്ഷേപിച്ചു.

Dr Biju

സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് പേരറിയാത്തവര്‍. ഈ സിനിമക്ക് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു

ദേശീയ പുരസ്‌കാരം ലഭിച്ച സുരാജിനെ മികച്ച ഹാസ്യ താരത്തിനുള്ള അവാര്‍ഡ് നല്‍കിക്കൊണ്ട് ജൂറി അവഹേളിക്കുകയാണ് ചെയ്തതെന്നാണ് ഡോ ബിജുവിന്റെ ആക്ഷേപം. ജൂറിയില്‍ നിറയെ കൊമേഡിയന്‍മാരാണ്. അവരുടെ നിലവാരമാണ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പുറത്ത് വന്നതെന്നും ഡോ ബിജു ആരോപിച്ചു.

ജൂറി അംഗങ്ങള്‍ അവാര്‍ഡ് പരിഗണനക്ക് വന്ന സിനിമകള്‍ മുഴുവന്‍ കണ്ടിട്ടില്ല എന്ന ഗുരുതരമായ ആരോപണവും ഡോ ബിജു ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജൂറി ചെയര്‍മാര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും ബിജു ആരോപിച്ചു.

English summary
State film award jury insulted Suraj Venjaramoodu, by giving him best comedian award, says Dr Biju
Please Wait while comments are loading...