• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് വാക്സിനെടുത്തു മാസ്കും വെച്ചു; മുഖ്യമന്ത്രിയ്ക്ക് വൈറസ് ബാധിച്ചതെങ്ങനെ? കുറിപ്പ്

കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം വർധിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ മാസ്ക് ഉപയോഗിക്കുകയും ആദ്യ ഡോസ് വാക്സിനും എടുക്കുകയും ചെയ്തിട്ടും മുഖ്യമന്ത്രിയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത് ചിലർക്കെങ്കിലും ആശങ്കയുണ്ടാക്കുന്നുണ്ട്. മുഖ്യമന്ത്രിയ്ക്ക് പുറമേ അദ്ദേഹത്തിന്റെ മകൾക്കും ചെറുമകനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

പാനൂരിൽ നാദാപുരം മോഡൽ വർഗ്ഗീയ സംഘർഷത്തിന് മുസ്ലിം ലീഗ് ശ്രമം, പ്രതികരണവുമായി പി ജയരാജൻ

 രോഗം വരാൻ സാധ്യത

രോഗം വരാൻ സാധ്യത

ഓരോ വാക്സിനെ പറ്റി പറയുമ്പോഴും നമ്മൾ അതിന്റെ എഫിക്കസി 75% അല്ലെങ്കിൽ 80% എന്ന് പറയാറുണ്ടല്ലോ. ഇത് രണ്ടു ഡോസ് വാക്സിനും എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് നമുക്ക് കിട്ടാൻ പോകുന്ന രോഗപ്രതിരോധമാണ്. അപ്പോൾ പോലും സമൂഹത്തിൽ രോഗമുണ്ടെങ്കിൽ, വാക്സിനെടുത്ത ആളിനും രോഗം വരാനുള്ള സാധ്യത 20-25% ബാക്കിയുണ്ട്. എന്നുവച്ചാൽ വാക്സിനെടുത്താലും രോഗം സമൂഹത്തിൽ ചുറ്റിക്കറങ്ങുന്ന കാലത്തോളം മറ്റു പ്രതിരോധ മാർഗങ്ങളും തുടരണം എന്ന്.

മാസ്ക് വെക്കാത്തതും തിരിച്ചടി

മാസ്ക് വെക്കാത്തതും തിരിച്ചടി

അദ്ദേഹത്തിന്റെ മകൾ നേരത്തേ പോസിറ്റീവായിരുന്നു. അവരിൽ നിന്നായിരിക്കാം അദ്ദേഹത്തിനും പകർന്നത്. ആർക്കെങ്കിലും രോഗമുണ്ടെന്ന് അറിയും വരെ വീട്ടിൽ അധികമാരും മാസ്ക് വയ്ക്കില്ലല്ലോ എന്നും മനോജ് വെള്ളനാട് ചൂണ്ടിക്കാണിക്കുന്നു. മറ്റൊന്ന്, അദ്ദേഹം സാധാരണ രീതിയിലുള്ള തുണി മാസ്കാണ് വച്ചു കണ്ടിട്ടുള്ളത്. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്ത് സമ്പർക്കം വരുമ്പോൾ ആ മാസ്കിനും ഏതാണ്ട് 30-40% പ്രതിരോധമേ നൽകാൻ കഴിയുകയുള്ളൂ. ഇത്തരത്തിലും മാസ്ക് വച്ചിട്ടുണ്ടെങ്കിൽപ്പോലും ചിലപ്പോൾ രോഗം പകരാനുള്ള സാധ്യത ബാക്കിയാണ്.

 രണ്ടാം ഡോസ് നിർണ്ണായകം

രണ്ടാം ഡോസ് നിർണ്ണായകം

മുഖ്യമന്ത്രി പിണറായി വിജയൻ 1 ഡോസ് കൊവിഡ് വാക്സിനാണ് എടുത്തിട്ടുള്ളത്. രണ്ടാമത്തെ ഡോസ് വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമാണ് 70-80% പ്രതിരോധം ലഭിക്കുകയെന്നും ഡോക്ടർ സാക്ഷ്യപ്പെടുന്നു. ഇത്രയും പ്രതിരോധം ഇപ്പോൾ അദ്ദേഹത്തിനുണ്ടാവില്ല. അതായിരിക്കാം വൈറസ് ബാധയേൽക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

 വാക്സിന് ശേഷവും രോഗം

വാക്സിന് ശേഷവും രോഗം

കൊറോണ വൈറസ് പ്രതിരോധ വാക്സിന്റെ 2 ഡോസ് വാക്സിൻ എടുത്ത നിരവധി പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതെക്കുറിച്ചുള്ള ആശങ്കയും മനോജ് വെള്ളനാട് ഇതിനൊപ്പം പങ്കുവെക്കുന്നുണ്ട്. പിന്നെന്തിന് വാക്സിൻ എന്നാണ് പലരുടെയും ചോദ്യം. വാക്സിൻ സ്വീകരിച്ചാൽ നിങ്ങൾക്ക് രോഗം വരാതിരിക്കുന്നതിനായി 75-80% വരെ പ്രതിരോധം നൽകാൻ സാധിക്കും. വാക്സിനെടുത്തവരിൽ ഇനി രോഗം വന്നാലും ഗുരുതരപ്രശ്നങ്ങളുണ്ടാവുന്നത് 95% വരെ തടയും എന്നതാണ് മറ്റൊരു ആശ്രയം . വാക്സിൻ എടുത്ത ശേഷം കൊവിഡ് ബാധിച്ചാലും മരിക്കാനുള്ള സാധ്യത 99-100% വരെ തടയുമെന്നതും വാക്സിൻ എടുക്കുന്നത് കൊണ്ടുള്ള ഗുണമാണ്.

cmsvideo
  Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam
  എന്തുകൊണ്ട് വാക്സിൻ എടുക്കണം

  എന്തുകൊണ്ട് വാക്സിൻ എടുക്കണം

  ഇതൊക്കെ കൊണ്ടാണ് വാക്സിൻ എല്ലാവരും എടുക്കണമെന്ന് പറയുന്നത്. അങ്ങനെ സമൂഹത്തിൽ വാക്സിനെടുത്തിട്ടോ അല്ലാതെയോ പ്രതിരോധശേഷിയുള്ളവർ 60-70% ആവുമ്പോൾ രോഗം പതിയെ കെട്ടടങ്ങുമെന്നാണ് കണക്കുകൂട്ടൽ. പക്ഷെ അതിപ്പോഴും 10%-ൽ താഴെയാണെന്നതാണ് സത്യം. ഇന്ത്യയിലും ലോകത്തിന്റെ പലഭാഗങ്ങളും ഇപ്പോൾ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുന്ന അവസ്ഥയിലാണ്. അതിവിടെ സംഭവിക്കാതിരിക്കണമെങ്കിൽ ഇനിയെങ്കിലും നമ്മളെല്ലാം കുറച്ചൂടി ജാഗ്രത പാലിക്കണം. പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് വേഗം നെഗറ്റീവായി, ആരോഗ്യവാനായി കർമ്മനിരതനാകാൻ കഴിയട്ടെ എന്നും ആശംസയും മനോജ് വെള്ളനാട് നൽകുന്നുണ്ട്.

  English summary
  Dr. Manoj Vellanad shares about Why Vaccinated peoples tests Coronavirus positive
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X