മദ്യം ഉപയോഗം കുറയുന്തോറും സര്‍ക്കാര്‍ പേടിക്കണം; യുവാക്കള്‍ കൊടും മയക്കുമരുന്നുകള്‍ക്ക് അടിമയാകുന്നു

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകള്‍ അടപ്പിച്ചതോടെ മയക്കുമരുന്ന് ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്. ബാറുകള്‍ പൂട്ടിയതിനുശേഷം മദ്യ ഉപഭോഗത്തില്‍ കുറവ് വന്നു. എങ്കിലും മയക്കുമരുന്നും കഞ്ചാവും പുകയിലയുമുള്‍പ്പടെയുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കുകയാണുണ്ടായത്. കഞ്ചാവും പുകയിലയും മയക്കുമരുന്നുകളുമെല്ലാം കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു.

പാതയോരത്തിലെ ഒട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഉത്തരവ് വന്നതോടെ മദ്യ ഉപഭോഗത്തിന്റെ അളവ് കുറഞ്ഞു. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവിന്റെ ഒഴുക്ക് കേരളത്തിലെത്തുകയാണ്. കോടി കണക്കിന് കഞ്ചാവ്കേരളത്തില്‍ വില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ കൂടുതലും 15-25 വയസ്സ് പ്രായമുള്ള യുവാക്കളെയാണ് ലക്ഷ്യം വെക്കുന്നത്. കേരളത്തിലെ ബിവ്‌റേജസ് ഔട്ട് ലെറ്റുകളുടെ എണ്ണം കുറഞ്ഞതാണ് ലഹരിമാഫിയകള്‍ക്ക് കേരളത്തില്‍ സജീവമാകാനുള്ള തുറുപ്പ് ചീറ്റ്.

ബിവ്‌റിജസ് കോര്‍പറേഷന് പതിനഞ്ച് ദിവസം കൊണ്ട് നഷ്ടമായത് 90 കോടിയിലേറെ രൂപ. ദിനം പ്രതി ആറു മുതല്‍ എട്ടു കോടി വരെയാണ് വരുമാന നഷ്ടം. അപ്പോഴും ലഹരിയുടെ ഉപയോഗം കുറയുന്നുമില്ല. യുവാക്കള്‍ കൂടുതലും മദ്യത്തില്‍ നിന്നും കഞ്ചാവ് പോലുള്ള ലഹരി ഉപയോഗത്തിലേക്ക് വഴിമാറിയെന്നാണ് മനസ്സിലാക്കേണ്ടത്.

 മദ്യം കിട്ടാനില്ല

മദ്യം കിട്ടാനില്ല

മദ്യം സുലഭമായി കിട്ടാതിരിക്കുമ്പോള്‍ യുവാക്കളെല്ലാം കഞ്ചാവിനും മയക്കു മരുന്നിനും പിന്നാലെയാണ്.

 കഞ്ചാവ് മാഫിയ

കഞ്ചാവ് മാഫിയ

കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയത് കാരണം ബിവ്‌റേജസ് കോര്‍പ്പറേഷന് പതിനഞ്ച് ദിവസം കൊണ്ട് നഷ്ടമായത് 90 കോടിയിലേറെ രൂപയാണ്. സര്‍ക്കാര്‍ ഖജനാവിലേക്ക് പോകേണ്ട തുക ഇപ്പോള്‍ കഞ്ചാവ് മാഫിയകള്‍ കൈയ്യടക്കുകയാണ്.

 ലഹരിമരുന്ന്

ലഹരിമരുന്ന്

ഇന്ന് രാജ്യത്ത് നഗരങ്ങളിലെ ലഹരമരുന്ന് ഉപയോഗത്തില്‍ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ്. മയക്കമരുന്ന് ലോബിയെ ചെറുക്കാന്‍ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ കേരളം ഒന്നാമത്തെതാന്‍ അധിക സമയം വേണ്ടിവരില്ല.

 ഇതര സംസ്ഥാന തൊഴിലാളികള്‍

ഇതര സംസ്ഥാന തൊഴിലാളികള്‍

ബാറുകള്‍ നിരോധിച്ചതും ബിവേറജ് ഔട്ട്‌ലെറ്റുകളുടെ, എണ്ണത്തിലെ കുറവും ആണത്രെ ലഹരി മാഫിയ കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് വില്‍ക്കാന്‍ കേരളത്തില്‍ ശക്തമായ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്.

 യുവാക്കളും വിദ്യാര്‍ത്ഥികളും

യുവാക്കളും വിദ്യാര്‍ത്ഥികളും

രാജ്യത്ത് ലഭ്യമാകുന്ന എല്ലാ മയക്കുമരുന്നുകളും ഇന്ന് കേരളത്തില്‍ സുലഭമാണ്. നമ്മുടെ യുവ തലമുറയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമാണ് പുകയുന്ന ലഹരിക്കൊപ്പം ഇല്ലാതായികൊണ്ടിരിക്കുന്നത്.

 കഞ്ചാവ്

കഞ്ചാവ്

മദ്യവും പാന്‍പരാഗും ഹാന്‍സും നല്‍കാത്ത കിക്ക് കഞ്ചാവ് നല്‍കും. ഇത് യുവാക്കളെ കൂടുതല്‍ മയക്കുമരുന്ന് മാഫിയകളുമായി അടുപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍

കഞ്ചാവ് ഉപോയഗിച്ചാല്‍ വീട്ടുകാര്‍ക്ക് പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ലെന്നത് വിദ്യാര്‍ഥികളെയും യുവാക്കളെയും ഇതിലേക്ക് ആകര്‍ഷിക്കുന്നു.

English summary
After closure of BARs and BEVCO outlets, drastic increase in consuption of drugs among youth- report
Please Wait while comments are loading...