സംസ്ഥാനത്ത് കുടിവെള്ളം മുട്ടുന്നു; പാഴാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍കേസ്, കടുത്ത വരള്‍ച്ച

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ള വിനിയോഗത്തിന് കടുത്ത നിയന്ത്രണം. കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കുടിവെള്ള വിനിയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ അരുവിക്കരയില്‍ നിന്നുള്ള പമ്പിങ് 25ശതമാനം കുറച്ചു.

അരുവിക്കരയില്‍ ഒരു മാസത്തേക്കുള്ള വെള്ളം പോലും അവശേഷിക്കുന്നില്ല. പേപ്പാറയില്‍ നിന്ന് വൈദ്യുതി ഉത്പാദനശേഷം തുറന്നുവിടുന്ന വെള്ളം അരുവിക്കരയിലേക്കൊഴുകി, അവിടെ നിന്ന് തലസ്ഥാന നഗരത്തിലെത്തിക്കുന്നതാണ് പതിവ്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ പമ്പിങ് നിയന്ത്രണം ഉണ്ടാകും.

 400 ദശലക്ഷം ലിറ്റര്‍

400 ദശലക്ഷം ലിറ്റര്‍

നഗരത്തില്‍ വിതരണം ചെയ്യുന്ന 300 ദശലക്ഷം ലീറ്ററും വിവിധ ചെറുകിടപദ്ധതികളും ചേര്‍ത്ത് 400 ദശലക്ഷം ലീറ്ററാണ് തിരുവനന്തപുരം നഗരത്തിലെ പ്രതിദിന ജല ഉപയോഗം.

 സംസ്ഥാനത്ത്

സംസ്ഥാനത്ത്

വരള്‍ച്ചമുന്‍നിര്‍ത്തി സംസ്ഥാനത്താകെ ജലവിനിയോഗത്തിന് കടുത്ത നിയന്ത്രണമുണ്ട്.

 പാഴാക്കരുത്

പാഴാക്കരുത്

കുടിവെള്ളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. ജലദുരുപയോഗം തടയാന്‍ സ്‌ക്വാഡുകളിറങ്ങും. കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍കേസെടുക്കാനും നിര്‍ദേശമുണ്ട്.

 മാത്യു ടി തോമസ്

മാത്യു ടി തോമസ്

താഴ്ന്ന പ്രദേശങ്ങളിലെ വിതരണം വാല്‍വുവഴി നിയന്ത്രിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തനാണ് നിര്‍ദേശം. നെയ്യാര്‍ ഡാമില്‍നിന്നുള്ള വെള്ളം അരുവിക്കരയിലെത്തിക്കാനുള്ള സാധ്യതകളും പരിഗണിക്കുമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.

English summary
Drinking water restriction in Kerala
Please Wait while comments are loading...