കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇക്ക തൊട്ടാല്‍മതി' തൊടുപുഴയിലെ സ്ത്രീ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പട്ടാളക്കാരന്‍... അപ്പോള്‍ പറഞ്ഞതോ

  • By Desk
Google Oneindia Malayalam News

തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചൂടുപിടിച്ച ചര്‍ച്ചയായത് തൊടുപുഴയിലെ 'ഇത്തയും ഇക്കയും' ആയിരുന്നു. പുഴയില്‍ വീണ സ്ത്രീയെ രക്ഷിയ്ക്കാനിറങ്ങിയ പട്ടാളക്കാരനോട് 'ഇക്ക അല്ലാതെ വേറെ ആരും തന്നെ തൊടേണ്ടെന്ന്' സ്ത്രീ പറഞ്ഞു എന്നതായിരുന്നു വാര്‍ത്ത.

Read Also: 'മുങ്ങിച്ചാവാന്‍ നേരത്തും ഭര്‍ത്താവ് തൊട്ടാല്‍ മതി'... പൊങ്കാലകിട്ടാൻ അർഹതപ്പെട്ട സ്ത്രീ!!!Read Also: 'മുങ്ങിച്ചാവാന്‍ നേരത്തും ഭര്‍ത്താവ് തൊട്ടാല്‍ മതി'... പൊങ്കാലകിട്ടാൻ അർഹതപ്പെട്ട സ്ത്രീ!!!

വാര്‍ത്ത ആദ്യം വന്നപ്പോള്‍ അതില്‍ മതം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ഓഡിറ്റിങ്ങില്‍ സ്വാഭാവികമായും മതം പൊങ്ങിവന്നു. പിന്നെ ചര്‍ച്ചയും തര്‍ക്കവും ആയി സംഗതി പൊടിപൊടിച്ചു.

Read Also: സുഡാപ്പികള്‍ കരഞ്ഞിട്ട് കാര്യമില്ല... ''ഇക്കയല്ലാതെ ആരും തൊടണ്ടാന്ന്'' പറഞ്ഞത് സത്യം.. വീഡിയോ!Read Also: സുഡാപ്പികള്‍ കരഞ്ഞിട്ട് കാര്യമില്ല... ''ഇക്കയല്ലാതെ ആരും തൊടണ്ടാന്ന്'' പറഞ്ഞത് സത്യം.. വീഡിയോ!

എന്നാല്‍ ആ സ്ത്രീ അങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. രക്ഷാപ്രവര്‍ത്തകനായ പട്ടാളക്കാരന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ തൊടുപുഴയിലെ മാധ്യമപ്രവര്‍ത്തകരും മറ്റ് പ്രാദേശിക ലേഖകരും അവരുടെ വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രാദേശിക ചാനലില്‍ വന്ന വാര്‍ത്തയും ഇതോടൊപ്പം ഉണ്ട്. അപ്പോള്‍ അവിടെ ശരിയ്ക്കും സംഭവിച്ചത് എന്തായിരുന്നു?

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected])

സുഡാപ്പി?

സുഡാപ്പി?

തൊടുപുഴയിലെ പുഴയില്‍ വീണ സ്ത്രീ അങ്ങനെ പറഞ്ഞു എന്ന് കേട്ടപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ ഉയര്‍ന്നു. 'സുഡാപ്പി' എന്ന് വിളിച്ചായിരുന്നു പിന്നീടുള്ള അധിക്ഷേപം.

പട്ടാളക്കാരന്‍

പട്ടാളക്കാരന്‍

രാഹുല്‍ എന്നാണ് പട്ടാളക്കാരന്റെ പേര്. എന്താണ് അവിടെ സംഭവിച്ചതെന്ന് രാഹുല്‍ മാധ്യമം പത്രത്തിനോട് പറഞ്ഞു എന്നാണ് വാര്‍ത്ത. സോഷ്യല്‍ മീഡിയയില്‍ നടന്ന വിവാദങ്ങളൊന്നും രാഹുല്‍ അറിഞ്ഞിരുന്നില്ലത്രെ.

തൊമ്മന്‍കുത്തില്‍

തൊമ്മന്‍കുത്തില്‍

രാത്രി തൊമ്മന്‍കുത്ത് പാലത്തിനടുത്ത് ഒരാള്‍ നെറ്റിയില്‍ മുറിവുമായി നില്‍ക്കുന്നു. ബാക്ക് താഴെ വീണ് കിടക്കുന്നുണ്ട്. നോക്കുമ്പോള്‍ താഴെ പുഴയില്‍ നിന്ന് ഒരു നിലവിളി ശബ്ദം...

രണ്ടുകല്‍പിച്ച്

രണ്ടുകല്‍പിച്ച്

കുട്ടികളാരെങ്കിലും പുഴയില്‍ വീണിട്ടുണ്ടോ എന്ന് സംശയം തോന്നി എടുത്ത് ചാടി. നോക്കുമ്പോള്‍ ഒരു സ്ത്രീയാണ്. അവര്‍ അപ്പോഴേയ്ക്കും വെള്ളത്തില്‍ എഴുന്നേറ്റ് നിന്നിരുന്നത്രെ.

എന്തിന് തൊടണം

എന്തിന് തൊടണം

രാഹുല്‍ ചെല്ലുമ്പോഴേയ്ക്കും സ്ത്രീ വെള്ളത്തില്‍ നിന്ന് എഴുന്നേറ്റിരുന്നു. കാരണം മുട്ടിന് മുകളില്‍ മാത്രമേ വെള്ളമുണ്ടായിരുന്നുള്ളു. വലിയ ഒഴുക്കും ഉണ്ടായിരുന്നില്ല. കരയിലേക്ക് നടന്നെത്തിയപ്പോഴേക്കും ഭര്‍ത്താവും ഇറങ്ങി വന്നിരുന്നു.

ഇത്രയേ പറഞ്ഞുള്ളൂ

ഇത്രയേ പറഞ്ഞുള്ളൂ

ഭര്‍ത്താവിനെ കണ്ടപ്പോള്‍ 'ഇനി ഇക്ക സഹായിച്ചോളും' എന്ന് മാത്രമാണത്രെ സ്ത്രീ പറഞ്ഞത്. അല്ലാതെ, ഇക്കയല്ലാതെ ആരും തൊടരുതെന്ന് ആക്രോശിച്ചിട്ടൊന്നും ഇല്ലെന്നാണ് രാഹുല്‍ പറയുന്നത്.

നഷ്ടം രാഹുലിന്

നഷ്ടം രാഹുലിന്

ഒന്നും നോക്കാതെ എടുത്ത് ചാടിയപ്പോള്‍ നഷ്ടം പറ്റിയത് രാഹുലിനാണ്. അടുത്ത ദിവസം യാത്രക്ക് വേണ്ടി എടുത്ത് വച്ച ട്രെയിന്‍ ടിക്കറ്റും വിലകൂടിയ മൊബൈലും നാശമായിപ്പോയി.

പണിപറ്റിച്ചത്

പണിപറ്റിച്ചത്

പുഴയില്‍ നിന്ന് കയറി വരുമ്പോഴേയ്ക്കും നാട്ടുകാരില്‍ ചിലര്‍ എത്തിയിരുന്നു. അവശയായി നടക്കുന്നത് കണ്ടപ്പോള്‍ 'എടുക്കണോ' എന്ന് ആരോ ചോദിച്ചു. 'ഇക്കയുടെ കൈ പിടിച്ചോളോം' എന്ന് താന്‍ മറുപടി പറഞ്ഞു എന്നാണ് സ്ത്രീയുടെ വിശദീകരണം.

ആ 'ഇക്ക'

ആ 'ഇക്ക'

അപ്പോള്‍ പറഞ്ഞ വാക്കുകളാണ് പിന്നീട് മാധ്യമങ്ങില്‍ വളച്ചൊടിയ്ക്കപ്പെട്ട് വന്നത് എന്നാണ് സ്ത്രീയുടെ വിശദീകരണം.

ആ വാക്കുകള്‍

ആ വാക്കുകള്‍

പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളില്‍ വന്ന വാര്‍ത്തയില്‍ 'ഇക്ക' പ്രയോഗമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈനില്‍ രണ്ട് ദിവസത്തിന് ശേഷം വാര്‍ത്ത വീണ്ടും പ്രസിദ്ധീകരിച്ചപ്പോഴാണ് 'ഇക്ക' കയറി വന്നത്.

തീവ്രവാദികള്‍ അനുകൂലിച്ചെത്തി

തീവ്രവാദികള്‍ അനുകൂലിച്ചെത്തി

സംഗതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോള്‍ സ്ത്രീ ചെയ്തത് വലിയ സംഭവമാണെന്ന് പറഞ്ഞ് അതിനെ പിന്തുണച്ച് ചിലര്‍ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു.

ദുരൂഹം

ദുരൂഹം

ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളുടെ കാര്യത്തിലും ചിലര്‍ സംശയങ്ങള്‍ പ്രകടിപ്പിയ്ക്കുന്നുണ്ട്. കാരണം പട്ടാളക്കാരനായ രാഹുല്‍ ഇപ്പോള്‍ സ്ഥലത്തില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ സ്ഥിരീകരിയ്ക്കാനും കഴിഞ്ഞിട്ടില്ല.

വീഡിയോ വാര്‍ത്ത

പ്രദേശത്തെ കേബിള്‍ ചാനലില്‍ വന്ന വാര്‍ത്തയാണ് ഇത്. ഇതൊന്ന് കണ്ട് നോക്കൂ.

English summary
Drowning woman hesitated to accept help from other: What the army man says?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X