ജില്ലയില്‍ എക്‌സൈസ് പോലീസ് വകുപ്പുകള്‍ നോക്കുകുത്തി; കഞ്ചാവ് മാഫിയ വളരുന്നു - എംഎസ്എഫ്

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് പോലീസ് വകുപ്പുകളെ നോക്കുകുത്തിയാക്കി കൊണ്ട് കഞ്ചാവ് മാഫിയ തഴച്ച് വളരുകയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി പത്ര സമ്മേളനത്തില്‍ പറഞ്ഞു. കാലങ്ങളായി എംഎസ്എഫ് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി കൊണ്ടിരിക്കുന്ന സംഭവമാണിത്.

വികാസ് യാത്ര ചെങ്ങന്നൂരിൽ! 'ഏറ്റുമുട്ടൽ' പ്രഖ്യാപിച്ച് കുമ്മനം; ഗർഭസ്ഥ ശിശുവിനും രക്ഷയില്ല...

ജില്ലയിലെ സ്‌കൂള്‍ കോളജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന സജീവമാണ്. ഇതിനെതിനെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.ചില കേസുകളില്‍ പിടിക്കപെടുന്നുണ്ടെങ്കിലും അവരൊക്കെ സ്റ്റേഷന്‍ ജാമ്യത്തിലോ ഒന്നു രണ്ടു ദിവസത്തില്‍ ജയില്‍ മോചിതരോ ആവുന്നതാണ് കാണാന്‍ സാധിക്കുന്നത്. പിടിക്കപ്പെടുന്ന ആളുകളോട് ഇതിന്റെ ഉറവിടം അന്വേഷിക്കാനോ അതിന് പിന്നാലെ പോവാനോ പോലീസ് തയ്യാറാവുന്നില്ല.

msf

മാങ്ങാട് സ്വദേശി ജസീമിന്റെ മരണവും കഞ്ചാവ് മാഫിയയുമായി ബന്ധപെട്ടതാണ്. ജസീമിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എം.എസ്.എഫ് ആവശ്യപ്പെടുകയാണ്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോവണമെന്നും, പോലീസ് ഉദ്യോഗസ്ഥരും എക്‌സൈസ് വകുപ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍ ജില്ലയില്‍ സമാന്തര പോലീസാവാന്‍ എംഎസ്എഫ് മുന്നോട്ട് വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജസീം കേസ് ഒരു സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇത്തരത്തിലുള്ള കേസുകളില്‍ ഗൂഡാലോചന പുറത്തു കൊണ്ട് വരാനും പോലീസ് തയ്യാറാവണം. വാര്‍ത്ത സമ്മേളനത്തില്‍. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, സെക്രട്ടറി സി.ഐ.എ.ഹമീദ്, ഖാദര്‍ ആലൂര്‍, സര്‍ഫ്രാസ് കടവത്ത്, സാനിഫ് നെല്ലിക്കട്ട, മുര്‍ഷിദ് മുഹമ്മദ് സംബന്ധിച്ചു

സൗദി രാജകുമാരനെതിരെ കൂറ്റന്‍ പ്രകടനം; യുദ്ധലാഭം വേണ്ടെന്ന് പ്രക്ഷോഭകര്‍, വിദേശയാത്രയില്‍ തിരിച്ചടി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
drug mafia growing in kasarkode says msf

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്