കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ പിടിമുറുക്കി മയക്കുമരുന്ന് ലോബി; വില്‍ക്കാന്‍ സ്ത്രീകള്‍? പുറത്തായത് ഞെട്ടിക്കുന്ന വിവരം

ഇടുക്കിയിലെ പല പ്രമുഖര്‍ക്കും ആന്ധ്രയില്‍ കഞ്ചാവ് കൃഷിയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: ഒരുമാസം മുമ്പ് കൊച്ചിയില്‍ മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. കൊച്ചിയിലല്ല, ഇടുക്കിയിലാണ് മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവര്‍ കൂടുതലുള്ളതെന്ന് വിവരം ലഭിക്കുന്നു. തുടര്‍ന്ന് സംഘത്തെ പിടിക്കാന്‍ പോലീസ് തന്നെ ആവശ്യക്കാരായി മാറുന്നു.

സാധാരണ നിലയില്‍ തുടങ്ങി അന്വേഷണം ചെന്നെത്തിയത് വിവിധ സംസ്ഥാനങ്ങളില്‍ മയക്കുമരുന്ന് വില്‍ക്കുന്ന വന്‍ ശൃംഖലയിലേക്ക്. മാത്രമല്ല, ഇവരുടെ മയക്കുമരുന്ന് വാങ്ങുന്നവരില്‍ സിനിമാക്കാരും നിരവധി. സ്ത്രീകളെ ഉപയോഗിച്ച് വില്‍ക്കുകയും ഇടപാട് നടത്തുകയും ചെയ്യുന്ന സംഘത്തിന്റെ സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചു.

20 കോടി വിലവരുന്ന ഹാഷിഷ്

20 കോടി വിലവരുന്ന ഹാഷിഷ്

അന്താരാഷ്ട്ര വിപണിയില്‍ 20 കോടി വിലവരുന്ന ഹാഷിഷ് ഓയിലാണ് പോലീസ് അടുത്തിടെ പിടികൂടിയത്. ഇതിലെ മുഖ്യപ്രതി നെടുങ്കണ്ടം പാറത്തോട് അബിന്‍ ദിവാകരനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു.

നിരവധി സ്ത്രീകള്‍ നിരീക്ഷണത്തില്‍

നിരവധി സ്ത്രീകള്‍ നിരീക്ഷണത്തില്‍

ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍ നിരവധി സ്ത്രീകളുമുണ്ട്. മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ഇവരെ ഉപയോഗിച്ചിരുന്നോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

അഭിഭാഷകനും മുന്‍ ശിവസേനാ നേതാവും

അഭിഭാഷകനും മുന്‍ ശിവസേനാ നേതാവും

ഇടപാടുകാരെന്ന വ്യാജേന എത്തിയ പോലീസ് കഴിഞ്ഞാഴ്ച കട്ടപ്പനയില്‍ വച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടം പ്രതി അഭിഭാഷകനായ ബിജു രാഘവന്‍, മൂന്നാം പ്രതി ഷിനോ ജോണ്‍, ശിവസേനയുടെ മുന്‍ നേതാവും നാലാം പ്രതിയുമായ അഞ്ജുമാഷ് എന്നിവരാണ് പിടിയിലായത്.

ആന്ധ്രയിലെ ധാരാകോണ്ട

ആന്ധ്രയിലെ ധാരാകോണ്ട

ജൂലൈയില്‍ അബിന്‍ ഉള്‍പ്പെട്ട സംഘം ആന്ധ്രയിലെ ധാരാകോണ്ടയില്‍ നിന്നു 24 കിലോ ഹാഷിഷ് വാങ്ങി. ആറര കിലോ ബെംഗളൂരുവില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം സ്വദേശി ബിജു, കണ്ണൂര്‍ സ്വദേശി ജോണ്‍സണ്‍ എന്നിവരെ സിദ്ധഗുണ്ട പാളയം പോലീസ് പിടികൂടി.

തമിഴ് സിനിമാ മേഖലയിലേക്ക്

തമിഴ് സിനിമാ മേഖലയിലേക്ക്

ബെംഗളൂരുവില്‍ പിടിയിലായ സംഘത്തിനും കട്ടപ്പനയില്‍ പിടിയിലായ സംഘത്തിനും തമ്മില്‍ ബന്ധമുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ബെംഗളൂരുവില്‍ വില്‍ക്കാന്‍ ശ്രമിച്ചവര്‍ ഒരുകിലോ തമിഴ് സിനിമാ മേഖലയിലുള്ളവര്‍ക്ക് വിറ്റു.

ബാക്കി കുഴിച്ചിട്ടു

ബാക്കി കുഴിച്ചിട്ടു

ചെന്നൈയില്‍ വച്ചായിരുന്നു ഈ കൈമാറ്റം. ശേഷം ബാക്കി വച്ച 17 കിലോയാണ് മൂന്നാം പ്രതി ഷിനോയുടെ വീടിനു സമീപത്തെ പുരയിടത്തില്‍ കുഴിച്ചിട്ടിരുന്നത്.

ഒഴുകുന്നത് കോടികള്‍

ഒഴുകുന്നത് കോടികള്‍

നേരത്തെ ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ വട്ടവട ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു അബിന്‍. മയക്കുമരുന്ന് നിര്‍മാണത്തിന് ഇയാള്‍ വന്‍ തുക ചെലവഴിച്ചിട്ടുണ്ടത്രെ.

പണമുണ്ടാക്കിയ വഴി

പണമുണ്ടാക്കിയ വഴി

ബാങ്കില്‍ നിന്നു വായ്പയായെടുത്ത 50 ലക്ഷവും ഇയാള്‍ മയക്കുമരുന്ന് നിര്‍മാണത്തിനാണ് ചെലവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ലേലം ചെയ്യുന്ന ഭൂമി മറിച്ചുവിറ്റും കോടിയിലധികം രൂപ സമ്പാദിച്ചിരുന്നു.

പൊടിപൊടിക്കുന്ന കഞ്ചാവ് കൃഷി

പൊടിപൊടിക്കുന്ന കഞ്ചാവ് കൃഷി

അബിനുമായി ബന്ധമുള്ളവരും ഹാഷിഷ് ഓയില്‍ നിര്‍മാണത്തിന് പണം മുടക്കിയിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആന്ധ്രയിലെ ഗ്രാമങ്ങളില്‍ കഞ്ചാവ് കൃഷി ചെയ്യുന്ന ഏര്‍പ്പാടും ഇവര്‍ക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടുക്കിയിലെ പ്രമുഖര്‍

ഇടുക്കിയിലെ പ്രമുഖര്‍

ആന്ധ്രയില്‍ നിന്നു കഞ്ചാവ് വാങ്ങി സംസ്‌കരിച്ച് ഹാഷിഷ് ഓയിലാക്കിയാണ് കേരളത്തിലേക്ക് എത്തിച്ചത്. ഇടുക്കിയിലെ പല പ്രമുഖര്‍ക്കും ആന്ധ്രയില്‍ കഞ്ചാവ് കൃഷിയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കൂടി വലയിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ചിലപ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്തകളാകും വരുംദിവസങ്ങളില്‍ പുറത്തുവരിക.

English summary
Drugs Mafia Relation to Cinema Field: Accuse arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X