ആശുപത്രിയിലാക്കിയ മദ്യപാനി കിടക്കവിരിയുമായി മുങ്ങി
കുന്നംകുളം: ബാറുകള്‍ പൂട്ടിയെങ്കിലും ബിവറേജുകള്‍ ഉള്ളതിനാല്‍ പല മദ്യപരും അല്ലലില്ലാതെ കഴിയുകയാണ്. അതിനാല്‍ തന്നെ റോഡിലും ഇടവഴികളിലുമൊക്കെ മറിഞ്ഞ് വീണുള്ള ഇവരുടെ ഉറക്കവും അന്യംനിന്ന് പോയിട്ടില്ല. കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ അബോധാസ്ഥയില്‍ കണ്ടെത്തിയയാളാണ് ഈ കഥയിലെ നായകന്‍.
ആളൊരു മദ്യപാനിയാണെന്നും കുടിച്ച് ലക്കുകെട്ട് റോഡില്‍ വീണ് ഉറങ്ങിയതാണെന്നും നാട്ടുകാര്‍ അറിഞ്ഞത് ഏറെ വൈകി. അബോധാവസ്ഥയില്‍ ആയതിനാല്‍ ഇയാളെ ആശുപത്രിയിലാക്കിയിരുന്നു. ബോധം വിട്ടപ്പോള്‍ ആശുപത്രിയിലെ കിടക്കവിരി അടിച്ചുമാറ്റിയാണ് മദ്യപന്‍ ഉപകാരസ്മരണ നല്‍കിയത്.

വായില്‍ നിന്ന് നുരയും പതയും വന്ന അവസ്ഥയിലാണ് മധ്യവയസ്‌ക്കനെ കണ്ടെത്തുന്നത്. നാട്ടുകാര്‍ പൊലീസിനേയും സന്നദ്ധ പ്രവര്‍ത്തകരേയും വിവരം അറിയിച്ച് ഇയാളെ ആശുപത്രിയിലാക്കി. എന്നാല്‍ ആശുപത്രി കിടക്കവിരി മോഷ്ടിച്ച് ഇയാള്‍ സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മദ്യപാനിയാണെന്നും ചെറുവത്താനി സ്വദേശിയാണെന്നും കണ്ടെത്തിയത്.
ഏതോ ആഘോഷം കഴിഞ്ഞ് ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയയാള്‍ ലഹരി തലയ്ക്ക് പിടിച്ചപ്പോള്‍ അവിടെ കിടന്ന് ഉറങ്ങി പോയതായിരുന്നു. ഇയാളുടെ വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. ആശുപത്രിയിലാക്കി ബോധം വന്നപ്പോഴാണ് ഇയാള്‍ മദ്യപാനിയാണെന്ന് മനസിലായത്. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നു. കേസ് എന്ന് കേട്ടതോടെ മധ്യവയസ്‌ക്കന്‍ മുങ്ങി. ആശുപത്രി കിടക്കവിരിയുമായാണ് ഇയാള്‍ മുങ്ങിയത്.












Click it and Unblock the Notifications