വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് അമ്മ റോഡില്‍..!! ആറ് മാസം പ്രായമുള്ള കുഞ്ഞിന് തുണയായത് പോലീസ്..!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: പണ്ടത്തെ കാലമൊന്നുമല്ല. മദ്യപിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമെല്ലാം പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും ചെയ്യുന്നു. എന്നിരുന്നാലും വിദേശനാടുകളിലേത് പോലെ പൊതുസ്ഥലത്ത് മദ്യപിക്കുകയും മദ്യഷാപ്പിന് മുന്നില്‍ ക്യൂനില്‍ക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ നമ്മുടെ നാട്ടില്‍ അങ്ങനെ കാണാറില്ല. എന്നാല്‍ തലസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലെ കഴിഞ്ഞ ദിവസം ഒരു യുവതി കാണിച്ച് കൂട്ടിയത് സ്ഥിരം കുടിയന്മാരെ പോലും ഞെട്ടിച്ചു കളഞ്ഞു. വീട്ടുകാരുമായി വഴക്കിട്ട് കൈക്കുഞ്ഞുമായി ഇറങ്ങിയ അമ്മയാണ് വെള്ളമടിച്ച് ബോധം പോയി റോഡില്‍ കിടന്നത്.

liquar

തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നിലാണ് സംഭവം. ആറുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായാണ് യുവതി മദ്യപിക്കാനെത്തിയത്. ബോധം പോയി റോഡരികില്‍ കുഞ്ഞിനേയും ചേര്‍ത്ത് പിടിച്ച് കിടന്ന യുവതിയെ യാചകസംഘം ശല്യം ചെയ്യുന്ന വിവരമറിഞ്ഞാണ് തമ്പാനൂര്‍ പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തിയതോടെ ശല്യക്കാര്‍ സ്ഥലം വിട്ടു. തുടര്‍ന്ന് അമ്മയേയും കുഞ്ഞിനേയും വനിതാ ഹെല്‍പ് ലൈനിന്റെ സഹായത്തോടെ സ്‌റേറഷനിലെത്തിച്ചു. പിന്നീട് വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വിവരമറിഞ്ഞ് വീട്ടുകാരെത്തിയതോടെ അമ്മയേയും കുഞ്ഞിനേയും അവര്‍ക്കൊപ്പം വിട്ടയച്ചു.

English summary
Police rescued drunken woman and child in Thiruvananthapuram
Please Wait while comments are loading...