കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെങ്കിപ്പനിയും കുരങ്ങ് പനിയും മാത്രമല്ല... കേരളത്തില്‍ കരിമ്പനിയും!!!

Google Oneindia Malayalam News

തിരുവനന്തപുരം: മഴക്കാലം ശക്തമായില്ലെങ്കിലും കേരളം മഴക്കാല രോഗങ്ങളുടെ പിടിയില്‍. വടക്കന്‍ കേരളത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുമ്പോള്‍ പുതിയൊരു പനിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

കരിമ്പനി എന്ന രോഗമാണ് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുള്ളൂര്‍ക്കര സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സാന്‍ഡ്ഫ്‌ലൈ എന്നറിയപ്പെടുന്ന ഈച്ചയാണ് ആണ് രോഗം പടര്‍ത്തുന്നത്. രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന കഴിഞ്ഞാല്‍ ത്വക്കിന്റെ നിറം കറുപ്പായി മാറുന്നതുകൊണ്ടാണ് ഈ രോഗം കരിമ്പനി എന്നറിയപ്പെടുന്നത്.

sand-fly

കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ മരണകാരണമായേക്കാവുന്ന രോഗമാണിത്. ഡംഡം ഫീവര്‍ എന്നാണ് രോഗത്തിന് ഇംഗ്ലീഷിലെ പേര് കാലാ അസര്‍ എന്നും പേരുണ്ട്.

കേരളത്തില്‍ ആദ്യമായല്ല കരിമ്പനി കണ്ടെത്തുന്നത്. 2011 ല്‍ കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ ആറ് പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഒരാള്‍ രോഗം ബാധിച്ച് മരിയ്ക്കുകയും ചെയ്തിരുന്നു.

കരിമ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണ്. രണ്ട് പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

English summary
Dumdum fever confirmed in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X