മാവോയിസ്റ്റ് വേട്ട:അനുകൂലിച്ചത് ഷംസീര്‍ മാത്രം?പിണറായിക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി...

  • By: Afeef Musthafa
Subscribe to Oneindia Malayalam

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഡി വൈ എഫ് ഐ സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. സിപിഐഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നിലമ്പൂരില്‍ സംഭവിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമിതിയില്‍ കുറ്റപ്പെടുത്തി.

ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറിയും, സംസ്ഥാന വൈസ് പ്രസിഡന്റുമായ പി കെ അബ്ദുള്ള നവാസാണ് മാവോയിസ്റ്റ് വേട്ടയെ കുറ്റപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇടതുസര്‍ക്കാരിന്റെ കാലത്ത് ഇത് സംഭവിച്ചത് ന്യായീകരിക്കാനാവില്ലെന്നും സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടി ജനങ്ങള്‍ക്കിടയില്‍ കടുത്ത അവമതിപ്പ് ഉണ്ടാക്കാന്‍ കാരണമായെന്നും അബ്ദുള്ള നവാസ് പറഞ്ഞു. വയനാട്, ഇടുക്കി, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളും സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്.

സ്വരാജ് പറഞ്ഞത്

സ്വരാജ് പറഞ്ഞത്

മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് ന്യായീകരിക്കാനാവില്ല എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം സ്വരാജിന്റെ മറുപടി. എന്നാല്‍ കാര്യങ്ങളില്‍ വ്യക്തത വരാന്‍ സമയമെടുത്തത് കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിക്കാന്‍ വൈകിയതെന്നും, സംഭവത്തില്‍ സിപിഐ നേതാക്കള്‍ നടത്തുന്നത് വാചക കസര്‍ത്ത് മാത്രമാണെന്നും സ്വരാജ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

മാവോയിസ്റ്റുകള്‍ കുത്തകകളുടെ സംരക്ഷകര്‍

മാവോയിസ്റ്റുകള്‍ കുത്തകകളുടെ സംരക്ഷകര്‍

സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷവും മാവോയിസ്റ്റ് വേട്ടയെ എതിര്‍ത്ത് സംസാരിച്ചപ്പോള്‍ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ മാത്രമാണ് നടപടിയെ അനുകൂലിച്ചത്. മാവോയിസ്റ്റുകള്‍ കുത്തകകളുടെ സംരക്ഷകരായാണ് നിലകൊള്ളുന്നതെന്നും, കമാന്‍ഡോ നടപടിയുടെ ഭാഗമായാണ് നിലമ്പൂരില്‍ വെടിവെയ്പ് നടന്നതെന്നുമായിരുന്നു ഷംസീറിന്റെ അഭിപ്രായം..

രോഗികളെ വെടിവെച്ചു കൊന്നു

രോഗികളെ വെടിവെച്ചു കൊന്നു

രോഗബാധിതരായി അവശനിലയില്‍ കഴിഞ്ഞിരുന്നവരെ വെടിവെച്ചു കൊന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നായിരുന്നു വിവിധ സംസ്ഥാന സമിതിയംഗങ്ങളുടെ നിലപാട്. യു എ പി എയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചിലര്‍ പറഞ്ഞു.

സിപിഐ നേതാക്കളുടേത് വാചക കസര്‍ത്ത്

സിപിഐ നേതാക്കളുടേത് വാചക കസര്‍ത്ത്

മാവോയിസ്റ്റ് വേട്ടയില്‍ സര്‍ക്കാരിനെതിരെ സി പി ഐ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ സി പി ഐ നേതാക്കള്‍ നടത്തുന്നത് വെറും വാചക കസര്‍ത്ത് മാത്രമാണെന്നാണ് സ്വരാജ് സംസ്ഥാന സമിതിയില്‍ പറഞ്ഞത്.

English summary
DYFI State Council meeting blamed the state government on maoist encounter.
Please Wait while comments are loading...