കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊലചെയ്യപ്പെട്ടത് സഖാക്കളാണ്, നമ്മുടെ ചോരയാണ്', മാവോയിസ്റ്റ് വേട്ട:സിപിഎമ്മില്‍ നിന്ന് രാജി

Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മില്‍ നിന്നും രാജി. ഡിവൈഎഫ്ഐ അഗളി മേഖലാ സെക്രട്ടറി അമല്‍ദവ് സി ജെ, കൊല്ലം എസ്എഫ്ഐ മുന്‍ ജില്ലാകമ്മിറ്റി അംഗം എസ് യാസിന്‍ എന്നിവരാണ് രാജിവെച്ചത്.

 maores-

'DYFI,CPIM സംഘടനകളിൽ നിന്ന് ഞാൻ രാജി വെക്കുന്നതായി അറിയിക്കുന്നു.
കാരണം : അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് കൊണ്ട് തന്നെ.
എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണം' ​എന്നായിരുന്നു അമല്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചത്. മാവോയിസ്റ്റ് വേട്ടയില്‍ രോഷം പ്രകടിപ്പിച്ച് 6 പോസ്റ്റുകളോളം അമല്‍ ദേവ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

'CPM ന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുകയാണ്. ഈ രക്തത്തിൽ പങ്ക് ചേരാൻ കഴിയില്ല. വർഗ്ഗബോധം എന്നൊന്നുണ്ട്. കൊലചെയ്യപ്പെട്ടത് സഖാക്കളാണ്. നമ്മുടെ ചോരയാണ്. കൂടുതലൊന്നും പറയാനില്ല', എന്നായിരുന്നു യാസിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മാവോയിസ്റ്റ് വേട്ടയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം കടുക്കുകയാണ്. എന്നാല്‍ തിരച്ചില്‍ നടത്തുകയായിരുന്നു തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണന്നും സ്വയം രക്ഷക്ക് വേണ്ടിയാണ് സേന തിരിച്ചടിച്ചതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പിണറായി സഭയില്‍ വ്യക്തമാക്കിയിരുന്നു.

ട്വിസ്റ്റ്? കേരള ബിജെപിയെ നയിക്കാന്‍ സുരേഷ് ഗോപി? അമിത് ഷായുടെ നിലപാട് നിര്‍ണായകംട്വിസ്റ്റ്? കേരള ബിജെപിയെ നയിക്കാന്‍ സുരേഷ് ഗോപി? അമിത് ഷായുടെ നിലപാട് നിര്‍ണായകം

മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നു?; വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ശക്തമാവുന്നുമാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നു?; വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ശക്തമാവുന്നു

9 വയസ്സുകാരിയുടെ തൂങ്ങിമരണം പ്രതിയുടെ ലുങ്കിയില്‍; പ്രോസിക്യൂഷന്‍ പൂര്‍ണ്ണ പരാജയമെന്ന് കോടതി9 വയസ്സുകാരിയുടെ തൂങ്ങിമരണം പ്രതിയുടെ ലുങ്കിയില്‍; പ്രോസിക്യൂഷന്‍ പൂര്‍ണ്ണ പരാജയമെന്ന് കോടതി

English summary
DYFI and SFI leader resigned from CPM over Maoist attack at Attapadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X