Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷാഫി പറമ്പിൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്‌മിൻ', യൂത്ത് കോൺഗ്രസ് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എ കെഎസ് ശബരീനാഥനെ ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് പോലീസ്. പ്രതിഷേധത്തിന് നിര്‍ദേശിച്ചത് ശബരീനാഥനാണ് എന്ന് സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി. യൂത്ത് കോണ്‍ഗ്രസിനേയും ശബരീനാഥനേയും വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ രംഗത്ത് വന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ ആണ് വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

ഡിവൈഎഫ്ഐ പ്രതികരണം: ' മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് അക്രമിക്കാൻ ക്രിമിനലുകളെ പറഞ്ഞ് വിട്ടത് മുൻ എം.എൽഎ ശബരിനാഥ് ഉൾപ്പെടെയുള്ള യൂത്ത് കോണ്ഗ്രസ് നേതാക്കളാണ് എന്ന് തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റ് പുറത്തു വന്നിരിക്കുകയാണ്. യൂത്ത്‌ കോൺഗ്രസ്‌ ഔദ്യോഗിക വാട്‌ആപ്‌ ഗ്രൂപ്പിൽ നടന്ന ചാറ്റുകൾ ഗൂഢാലോചനക്കേസിലെ നിർണായക തെളിവാണ്. " സിഎം കണ്ണൂരിൽ നിന്ന്‌ വരുന്നുണ്ട്‌. രണ്ടുപേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിക്കണം' - എന്ന്‌ നിർദ്ദേശിച്ചത്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ എസ്‌ ശബരിനാഥനാണ്‌. വിമാനത്തിൽ നിന്ന്‌ മുഖ്യമന്ത്രിക്ക്‌ പുറത്തിറങ്ങാൻ ആകില്ലെന്നും ശബരിനാഥൻ പറയുന്നു.

dyfi

സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ ഗ്രൂപ്പിന്റെ അഡ്‌മിനാണ്‌. വിമാനത്തിനുള്ളിലെ അക്രമം കളർഫുള്ളും അടിപൊളിയും ആകുമെന്നും അതിനാൽ ടിക്കറ്റിന്‌ എത്ര രൂപ ആയാലും കുഴപ്പമില്ല എന്നും നേതാക്കൾ പറയുന്നു. 109-ഓളം നേതാക്കൾ അടങ്ങിയതാണ്‌ വാട്സ്‌ ആപ് ഗ്രൂപ്പ്‌. യൂത്ത്‌ കോൺഗ്രസ്‌ ലോഗോയാണ്‌ ഡിസ്‌പ്ലേ പിക്‌ചർ. കണ്ണൂരിലെ കാര്യങ്ങളെല്ലാം റിജിൽ മാക്കുറ്റി ക്രമീകരിക്കണമന്നും തിരുവനന്തപുരത്ത്‌ സമരക്കാരെ സ്വീകരിക്കാൻ ശബരിനാഥൻ മുന്നിലുണ്ടാകണമെന്നും നിർദേശിക്കുന്നു.

ഗ്രൂപ്പിൽ വന്ന മെസേജുകളെ കുറിച്ചുള്ള വാർത്തകളോട് ശബരി നാഥ് ഉൾപ്പെടെയുള്ള നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ഈ ചാറ്റുകൾ ശരി വെക്കുന്നതാണ്. ഡി.വൈ.എഫ്.ഐ നേരത്തേ തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് വിമാനത്തിലെ അക്രമ സംഭവം എന്ന് പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന തെളിവുകൾ.

നമിത... ഇത് വമ്പന്‍ മേക്കോവറാണല്ലോ; അടിപൊളിയെ, വൈറല്‍ ചിത്രങ്ങള്‍

ശബരീനാഥിനെ പ്രസ്തുത സംഭവത്തിന്റെ പേരിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അതീവ സുരക്ഷാ മേഖലയിൽ വച്ച് അപായപ്പെടുത്താൻ യൂത്ത് കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തിൽ നടന്ന അതീവ ഗൗരവകരമായ ഗൂഢാലോചനയാണ് പുറത്തു വന്നിരിക്കുന്നത്. ക്രിമിനലുകളെ രൂപപെടുത്തി പോറ്റി വളർത്തുന്ന യൂത്ത് കോണ്ഗ്രസിനെ കേരള പൊതു സമൂഹം ബഹിഷ്കരിക്കണം. യൂത്ത് കോണ്ഗ്രസ് നേതൃത്വം പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും DYFI സംസ്ഥാന സെകട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    Hibi eden | ഹൈബി ഈഡന്റെ ട്വീറ്റ്, പ്രതികരിച്ച് സിന്ധ്യ | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+