കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേല്‍ കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍പ്പെട്ടു..!! ഡിഫി നേതാവിന്റെ പോസ്റ്റ് വിവാദത്തില്‍..!!

  • By അനാമിക
Google Oneindia Malayalam News

കണ്ണൂര്‍: കൊച്ചിയില്‍ മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയ്ക്കും വാളയാറില്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട പെണ്‍കുട്ടികള്‍ക്കും അടക്കം നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്‌നുകള്‍ കനക്കുകയാണ്. അതിനിടെ അപവാദമായി പുരോഗമന പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Read Also: മിഷേലിനെ അയാള്‍ പള്ളിയുടെ മുന്നിലിട്ട് തല്ലി..ബന്ധം വേര്‍പ്പെടുത്തിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിയും!!

Read Also: താനൂര്‍ ഭീതിയില്‍..കുടുംബങ്ങളുടെ കൂട്ടപലായനം..!! വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്ത് പോലീസ് !!

മരണപ്പെട്ട മിഷേല്‍ ഷാജിയേയും വാളയാറിലെ പെണ്‍കുട്ടികളേയും അപമാനിക്കുന്ന തരത്തിലാണ് ഡിവൈഎഫ്‌ഐ നേതാവ് റോബര്‍ട്ട് ജോര്‍ജ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. റോബര്‍ട്ടിന്റെ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

വിവാദ പോസ്റ്റ്

കേരളത്തില്‍ അടുത്തിടെ നിരന്തരമായി പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ത്രീസുരക്ഷയ്ക്കായി സിപിഎം, ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയുമാണ്. അതിനിടെയാണ് യുവനേതാവിന്റെ വിവാദ പോസ്റ്റ് വന്നിരിക്കുന്നത്.

ഉത്തരാവാദിത്തം സർക്കാരിനില്ല

വാളയാര്‍ സംഭവവും മിഷേലിന്റെ മരണവുമാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. രണ്ട് സംഭവങ്ങളിലും കുറ്റക്കാര്‍ സര്‍ക്കാരല്ലെന്ന് വാദിക്കാനാണ് റോബര്‍ട്ടിന്റെ ശ്രമം. ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാരിനില്ലെന്നും ഇയാള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു.

വാളയാറിലെ കുറ്റക്കാർ

റോബര്‍ട്ട് ജോര്‍ജിന്റെ പോസ്റ്റ് ഇങ്ങനെയാണ്.
വാളയാറിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കെട്ടിത്തൂക്കുകയും ചെയ്തത് ആവീട്ടില്‍ താമസിക്കുന്ന ബന്ധുവാണ്. അവന്‍ നാല് വര്‍ഷമായി ആ വീട്ടില്‍ താമസിക്കുന്നു.

ഉത്തരവാദിത്തം കുടുംബത്തിന്

നാല് വര്‍ഷമായി ഈ ബന്ധു അവിടെ താമസിച്ചിട്ടും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിച്ചില്ല. എന്നിട്ട് ഇതെല്ലാം സംഭവിച്ചപ്പോള്‍ പോലീസിനും സര്‍ക്കാരിനും കുറ്റം എന്നാണ് ആദ്യ ഭാഗം.

മിഷേൽ മോശം കൂട്ടുകെട്ടിൽ

പോസ്റ്റിന്റെ രണ്ടാം ഭാഗം മിഷേലിനെ അപമാനിക്കുന്ന തരത്തിലാണ്. ഇങ്ങനെയാണത്. മിഷേല്‍ ആത്മഹത്യ ചെയ്തു. എന്താ കാരണം. കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍പ്പെട്ടു. അതാണ് സത്യമെന്നും ഡിഫി നേതാവ് കണ്ടെത്തിയിരിക്കുന്നു.

ഇതൊക്കെ വ്യക്തിപരമത്രേ

മിഷേലിന്റെ മരണത്തിലും സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ തനിക്ക് വിയോജിപ്പ് ഉണ്ടെന്നും റോബര്‍ട്ട് ജോര്‍ജ് പറയുന്നു. വ്യക്തിപരമായി വരുത്തിവെയ്ക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കേ്ണ്ട കാര്യമില്ലെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത.

സിപിഎം യുവ നേതാവ്..

ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാകമ്മിറ്റി നേതാവാണ് റോബര്‍ട്ട് ജോര്‍ജ്. എസ്എഫ്‌ഐമുന്‍ കണ്ണൂര്‍ ജില്ലാക്കമ്മറ്റി ഭാരവാഹി കൂടിയായ റോബര്‍ട്ട് ജോര്‍ജ് കണ്ണൂരിലെ സിപിഎമ്മിന്റെ പ്രധാന യുവനേതാക്കളിലൊരാള്‍ കൂടിയാണ്.

കൊച്ചിയെ നടുക്കിയ മരണം

കൊച്ചി കായലിൽ കഴിഞ്ഞ ദിവസമാണ് സിഎ വിദ്യാർത്ഥിനിയായ മിഷേൽ ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ക്രോണി എന്ന യുവാവ് പോലീസ് കസ്റ്റഡിയിലാണ്. മിഷേലിന്റെത് ആത്മഹത്യ അല്ലെന്നാണ് കുടുംബം പറയുന്നത്.

മിഷേലിന് നീതി വേണം

കൊച്ചിയിൽ വെച്ച് പ്രശസ്ത യുവനടി ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടൽ മാറും മുൻപേയാണ്്അടുത്ത ദുരന്തം. മിഷേലിന് നീതി ലഭിക്കണം എന്ന ഹാഷ് ടാഗ് ക്യാമ്പെയ്ൻ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ വൈറലാണ്

വേദനയായി വാളയാർ

വാളയാറിൽ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മരിച്ചത് കേരള മനസാക്ഷിയെത്തന്നെ ഞെട്ടിച്ച സംഭവമാണ്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും പീഡിപ്പിക്കപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ഏറ്റുപറഞ്ഞിരുന്നു

English summary
DYFI leader's FB post is in controversy which insulting Michael and Valayal rape victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X