Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘപരിവാര്‍ ഗുണ്ടകള്‍ക്ക് പരോക്ഷ വക്കാലത്താണ് മോഹന്‍ലാലിന്റെ ബ്ലോഗെന്ന് എം സ്വരാജ്

തൃശ്ശൂര്‍: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഒരു ബ്ലോഗ് എഴുതിയതിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ്. എംബി രാജേഷ് എംപിയും, സംവിധായകന്‍ വിനയനും സോഷ്യല്‍ മീഡിയയും മോഹന്‍ലാലിനെതിരെ പ്രതികരിച്ചതിനു പിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജും പ്രതികരിക്കുന്നു. മോഹന്‍ലാലിന്റേത് വര്‍ഗീയ വാദികളായ ഗുണ്ടകളെ സഹായിക്കുന്ന നാലാംകിട പരോക്ഷ വക്കാലത്തെന്നാണ് എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

ശത്രുക്കള്‍ രാജ്യസ്‌നേഹം പഠിപ്പിക്കുകയാണ്. അതിനെ പ്രോത്സാഹിപ്പിക്കുകയാണ് മോഹന്‍ലാലിന്റെ പ്രസ്താവന. രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നവര്‍, ആയിര കണക്കിന് പൗരന്മാരെ കൊന്നു തള്ളിയവര്‍, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നവരെ പിടിച്ച് കൊന്നവര്‍ ഇവരാണ് രാജ്യസ്‌നേഹത്തിന് ക്ലാസെടുക്കുന്ന മാന്യന്മാര്‍ എന്ന് എം സ്വരാജ് പറയുന്നു.

കപട രാജ്യസ്‌നേഹം നടിച്ച് മുതലെടുപ്പ് നടത്താനിറങ്ങിയ സംഘപരിവാര്‍ ഗുണ്ടകള്‍ക്ക് എടുത്തുപയോഗിക്കാന്‍ പാകത്തിലുള്ള ഒരു അഭിപ്രായപ്രകടനമാണ് മോഹന്‍ലാല്‍ നടത്തിയിരിക്കുന്നതെന്നും സ്വരാജ് കുറ്റപ്പെടുത്തി.

നാലാംകിട പരോക്ഷ വക്കാലത്ത്

നാലാംകിട പരോക്ഷ വക്കാലത്ത്

മോഹന്‍ലാലിന്റെ ബ്ലോഗ് വര്‍ഗീയ വാദികളായ ഗുണ്ടകളെ സഹായിക്കുന്ന നാലാംകിട പരോക്ഷ വക്കാലത്തെന്ന് എം സ്വരാജ്

രാജ്യസ്‌നേഹം പഠിപ്പിക്കുന്നു

രാജ്യസ്‌നേഹം പഠിപ്പിക്കുന്നു

ശത്രുക്കള്‍ രാജ്യസ്‌നേഹം പഠിപ്പിക്കുന്ന അവസ്ഥയാണ് കാണുന്നത്. അതിനെ പ്രോത്സാഹിക്കുകയാണ് മോഹന്‍ലാലിന്റെ പ്രസ്താവന. കപട രാജ്യസ്‌നേഹം നടിച്ച് മുതലെടുപ്പ് നടത്താനിറങ്ങിയ സംഘപരിവാര്‍ ഗുണ്ടകള്‍ക്ക് എടുത്തുപയോഗിക്കാന്‍ പാകത്തിലുള്ള ഒരു അഭിപ്രായപ്രകടനമാണ് മോഹന്‍ലാലിന്റേത്.

മാന്യന്മാര്‍ ഇവരോ?

മാന്യന്മാര്‍ ഇവരോ?

രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നവര്‍, ആയിര കണക്കിന് പൗരന്മാരെ കൊന്നു തള്ളിയവര്‍, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നവരെ പിടിച്ച് കൊന്നവര്‍, ഭരണഘടനയെ കത്തിക്കുന്നവര്‍, ഗോഡ്‌സെയുടെ പ്രതിമയുണ്ടാക്കുന്നവന്‍ ഇവരാണ് രാജ്യസ്‌നേഹത്തിന് ക്ലാസെടുക്കുന്ന മാന്യന്മാര്‍ എന്ന് എം സ്വരാജ് കുറിക്കുന്നു.

മോഹന്‍ലാലിനെക്കുറിച്ച്

മോഹന്‍ലാലിനെക്കുറിച്ച്

എല്ലാവര്‍ക്കും മാതൃകയാകേണ്ട താരമാണ് മോഹന്‍ലാല്‍. മലയാളത്തിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ലാലെന്നതില്‍ സംശയമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അഭിപ്രായ പ്രകടനം യാഥാര്‍ത്ഥ്യ ബോധമില്ലാത്തതായി പോയെന്നും സ്വരാജ് പറയുന്നു.

ശുദ്ധ അസംബന്ധം

ശുദ്ധ അസംബന്ധം

മോഹന്‍ലാലിന്റെ പ്രസ്താവന ശുദ്ധ അസംബന്ധം മാത്രം. അത് വര്‍ഗീയ വാദികളായ ഗുണ്ടകളെ സഹായിക്കുന്ന വെറും നാലാംകിട പരോക്ഷ വക്കാലത്തായി പോയി.

സൈനികരെക്കുറിച്ച് പറഞ്ഞത്

മോഹന്‍ലാല്‍ സിയാച്ചിനില്‍ മരണമടഞ്ഞ ധീര ജവാനെക്കുറിച്ച് പറഞ്ഞത് ഹൃദയത്തില്‍ തൊട്ടു. എന്നാല്‍, ഇത്രമാത്രം വേദനിക്കുന്ന ലാല്‍ ജവാന്റെ വീട്ടിലെത്തി അയാളുടെ പിഞ്ചു കുഞ്ഞിനെ കാണുമെന്നു താന്‍ വിശ്വസിക്കുന്നുവെന്നും സ്വരാജ് പറയുന്നു.

രാജ്യസ്‌നേഹ നാടകങ്ങള്‍ തിരിച്ചറിയുന്നില്ല

രാജ്യസ്‌നേഹ നാടകങ്ങള്‍ തിരിച്ചറിയുന്നില്ല

സൈനികരുടെ ത്യാഗ സമ്പൂര്‍ണമായ സേവനത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതിനെയൊക്കെ ഞാന്‍ പിന്തുണയ്ക്കുന്നു. എന്നാല്‍, സൈനികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശവപ്പെട്ടികള്‍ വാങ്ങിയതിനുപോലും കോടികള്‍ മോഷ്ടിച്ചവരുടെ രാജ്യസ്‌നേഹ നാടകങ്ങള്‍ തിരിച്ചറിയാന്‍ ലാലിന് കഴിയാതെ പോകുന്നതാണ് പ്രശ്‌നമെന്നും സ്വരാജ് പറഞ്ഞു.

മോഹന്‍ലാല്‍ ചെയ്യേണ്ടത്

മോഹന്‍ലാല്‍ ചെയ്യേണ്ടത്

മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും കൊന്നു തീര്‍ത്ത് ഇന്ത്യ ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നവരുടെ അപകടം നിറഞ്ഞ കപട രാജ്യസ്‌നേഹത്തെ എതിര്‍ക്കുകയായിരുന്നു മോഹന്‍ലാല്‍ ചെയ്യേണ്ടിരുന്നതെന്നും സ്വരാജ് പറഞ്ഞു.

യഥാര്‍ത്ഥ രാജ്യസ്‌നേഹി

യഥാര്‍ത്ഥ രാജ്യസ്‌നേഹി

രാഷ്ട്രത്തിന്റെ അഭിമാനം വീണ്ടെടുക്കാന്‍ ജനാധിപത്യ കശാപ്പിനും വര്‍ഗീയതയ്ക്കുമെതിരായി ഉയരുന്ന ശബ്ദത്തെ രാജ്യദ്രോഹികള്‍ എന്നു മദ്രക്കുത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയായിരുന്നു യഥാര്‍ത്ഥ രാജ്യസ്‌നേഹിയായ ലാല്‍ പ്രതികരിക്കേണ്ടിരുന്നത്.

പുരസ്‌കാരങ്ങള്‍ വലിച്ചെറിഞ്ഞത്

പുരസ്‌കാരങ്ങള്‍ വലിച്ചെറിഞ്ഞത്

പ്രശസ്ത എഴുത്തുകാരന്മാരായിരുന്ന അശോക് വാജ്‌പേയി മുതല്‍ ജയന്തമഹാപാത്ര വരെയുള്ള വലിയ മനുഷ്യര്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള് വലിച്ചെറിഞ്ഞത് എന്തിനായിരുന്നുവെന്ന് മോഹന്‍ലാല്‍ മനസിലാക്കണമെന്നും സ്വരാജ് പറഞ്ഞു.

എതിര്‍ ശബ്ദമുയര്‍ത്തുന്നവരുടെ തലയറുക്കുന്നു

എതിര്‍ ശബ്ദമുയര്‍ത്തുന്നവരുടെ തലയറുക്കുന്നു

എതിര്‍ ശബ്ദമുയര്‍ത്തുന്നവരുടെ തലയറുത്ത് ദേശസ്‌നേഹം സ്ഥാപിക്കാന്‍ ഇറങ്ങിയിരിക്കുന്ന ഗുണ്ടാസംഘത്തിന്റെ വക്കാലത്തൊഴിയാന്‍ ലാലിന് കഴിഞ്ഞാല്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അതൊരാശ്വാസമായിരിക്കുമെന്നും സ്വരാജ് പറയുന്നു.

ലാല്‍ ആര്‍എസ്എസ് പതാക കൈയ്യിലേന്തുമോ?

ലാല്‍ ആര്‍എസ്എസ് പതാക കൈയ്യിലേന്തുമോ?

മോഹന്‍ലാല്‍ നാളെ ആര്‍എസ്എസ് പതാക കയ്യിലേന്തിയാലും ലാല്‍ എന്ന നടനോടുള്ള സ്‌നേഹം മാറില്ല. എന്നാല്‍, ലാലിന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുക തന്നെ ചെയ്യും.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+