കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിയെ ഡിവൈഎഫ്‌ഐ തടഞ്ഞു;സംഘര്‍ഷം

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍:സരിത എസ് നായരുടെ പരാതിയില്‍ ബലാത്സംഗത്തിന് കേസെടുക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി എംഎല്‍എയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. കണ്ണൂരിലെ ഒരു ഹോട്ടലിലാണ് അബ്ദുള്ളക്കുട്ടിയെ തടഞ്ഞ് വച്ചത്. ഡിസിസി യോഗത്തിനെത്തിയപ്പോഴാണ് സംഭവം

ഡിവൈഎഫ്ഐയുടെ ഉപരോധം സംഘര്‍ഷത്തിന് വഴിവച്ചു. പിടിവലിക്കിടെ അബ്ദുള്ളക്കുട്ടി താഴെ വീണു. അബ്ദുള്ളക്കുട്ടിയെ രക്ഷിക്കാനെത്തിയ പോലീസിനേയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.

AP Abdullakkutty

സരിതയുടെ കേസില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അബ്ദുള്ളക്കുട്ടി ഒളിവിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ച് 12 ന് രാവിലെ മുതല്‍ തന്നെ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന്‍റേയും യുഡിഎഫിന്‍റേയും പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. രാവിലെ യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് അബ്ദുള്ളക്കുട്ടി ഡിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ ഹോട്ടലിലെത്തിയത്.

അബ്ദുള്ളക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇരുപതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് തടഞ്ഞുവച്ചത്. പ്രദേശത്ത് യൂത്ത് കോണ്‍ഗ്രസുകാരും എത്തി. ഇതോടെയാണ് സംഘര്‍ഷം ഉണ്ടായത്.മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരും പ്രദേശത്ത് തടിച്ചുകൂടി.

അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍ ആവശ്യപ്പെട്ടു. ബലാത്സംഗ കേസിലെ പ്രതിക്ക് പോലീസ് എസ്‌കോര്‍ട്ട് നല്‍കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്ന് ജയരാജന്‍ ആരോപിച്ചു.

English summary
DYFI workers detained AP Abdullakkutty MLA at Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X