അഞ്ച് വർഷത്തിനിടെ മലയാള സിനിമയിൽ സംഭവിച്ചത്!! ദിലീപിന്റെ അറസ്റ്റോടെ പുറത്തുവരുന്നത് ഞെട്ടിക്കും!!

  • By: venika
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജനപ്രിയ നായകൻ ദിലീപ് അറസ്റ്റിലായതോടെ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മലയാള സിനിമയിലെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് നിർണായക വിവരങ്ങളാണ് പുറത്തു വരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിർമ്മിച്ച സിനിമകളുടെ ധനവിനിയോഗത്തിന്റെ കണക്കെടുപ്പ് നടത്താൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തീരുമാനിച്ചിരിക്കുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ തുടങ്ങിയ അന്വേഷണം ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിൽ എത്തിനിൽക്കുകയാണ്. കഴിഞ്ഞ ദിവസം ദിലീപ് സർക്കാർ ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.

 കോടികൾ ഒഴുകിയെത്തി

കോടികൾ ഒഴുകിയെത്തി

മലയാള സിനിമയിൽ കഴിഞ്ഞ അഞ്ച് വർഷം നിർമ്മിച്ച സിനിമകളുടെയും ധനവിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പ് നടത്താൻ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ തീരുമാനിച്ചതായാണ് വിവരം. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി വിദേശത്തു നിന്നു ഹവാല റാക്കറ്റു വഴി കോടികൾ മലയാള സിനിമയിലേക്ക് ഒഴുകിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചെന്നാണ് വിവരം.

ഷൂട്ടിങ് ലൊക്കേഷനുകൾ നിരീക്ഷണത്തിൽ

ഷൂട്ടിങ് ലൊക്കേഷനുകൾ നിരീക്ഷണത്തിൽ

സാമ്പത്തിക തിരിമറി നടക്കുന്നതിന്റെ വ്യക്തമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിൽ ലൊക്കേഷനുകൾ കർശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഹവാല കാരിയർ

ഹവാല കാരിയർ

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ക്വട്ടേഷൻ സംഘത്തിലെ അംഗം മാത്രമല്ലെന്നും ഹവാല കാരിയർ കൂടിയാണെന്നും നേരത്തെ വിവരങ്ങൾ പുറത്തു വന്നിരുന്നു.

റിപ്പോർട്ട് തയ്യാറാക്കി

റിപ്പോർട്ട് തയ്യാറാക്കി

നടിയെ ആക്രമിച്ച് അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പകർത്തുന്നതിന് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ അവലോകന റിപ്പോർട്ട് തയ്യാറാക്കി.

ദിലീപിന് 600 കോടിയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം

ദിലീപിന് 600 കോടിയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം

ദിലീപിന്റെയും ബന്ധുക്കളുടെയും പേരിൽ 600 കോടിയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണ് പ്രാഥമിക വിവരം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ആഡംബര തിയെറ്റർ സമുച്ചയത്തിൽ മറ്റു പലരുടെയും ബിനാമി നിക്ഷേപമുള്ളതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

വിദേശത്തുനിന്ന് പണം

വിദേശത്തുനിന്ന് പണം

ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് വിദേശത്തു നിന്ന് പണമെത്തിയതായി സൂചനയുണ്ട്. ദിലീപിന്റെ വിദേശത്തെ സ്റ്റാർ ഷോ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ച് തുടങ്ങിയെന്നാണ് വിവരം.

ചലച്ചിത്ര പ്രവർത്തകയുടെ അക്കൗണ്ടിലേക്ക് വൻ തുക

ചലച്ചിത്ര പ്രവർത്തകയുടെ അക്കൗണ്ടിലേക്ക് വൻ തുക

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടക്കുന്നതിനിടെ മാർച്ച് പകുതിയോടെ ദിലീപിന്റെ ബിനാമി എന്ന് സംശയിക്കുന്ന അക്കൗണ്ടിൽ നിന്ന് വൻ തുക ഒരു ചലച്ചിത്ര പ്രവർത്തകയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിന് തെളിവുണ്ട്.

പ്രത്യേക ഫയൽ

പ്രത്യേക ഫയൽ

നടിയെ ആക്രമിച്ച കേസിൽ പോലീസ് സംഘം ഇപ്പോൾ നടത്തുന്ന അന്വേഷണത്തിനിടയിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങൾ പ്രത്യേക ഫയലിലാണ് സൂക്ഷിക്കുന്നത്. ഈ അന്വേഷണം പൂർത്തിയാകുന്നതോടെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

English summary
economic transactions in malayalam film industry under investigation
Please Wait while comments are loading...