കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിക്കും മുഈനലി തങ്ങള്‍ക്കും നോട്ടീസ്; നെഞ്ചിടിപ്പോടെ മുസ്ലിം ലീഗ്, ഇഡിയുടെ നിര്‍ണായക നീക്കം

Google Oneindia Malayalam News

കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എയ്ക്കും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങള്‍ക്കും എന്‍ഫോഴ്‌സമെന്റ് നോട്ടീസ്. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം എന്നാണ് നോട്ടീസിലെ ആവശ്യം. ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ മുഈനലി തങ്ങള്‍ക്ക് ലഭിച്ചിരുന്നു എന്നാണ് വിവരം. ഇക്കാര്യങ്ങള്‍ അദ്ദേഹം ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചേക്കും.

നേരത്തെ ഒരു വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്കും ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ പിഎ മുഹമ്മദ് സമീറിനുമെതിരെ മുഈനലി തങ്ങള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി വിളിപ്പിച്ചിരിക്കുന്നത്. മുഈനലി തങ്ങളുടെ മൊഴി മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

സൗദി അറേബ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; അമേരിക്ക പാലംവലിച്ചു... ഇനി എന്തും സംഭവിക്കാം...സൗദി അറേബ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; അമേരിക്ക പാലംവലിച്ചു... ഇനി എന്തും സംഭവിക്കാം...

1

ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങള്‍ പരിശോധിക്കാന്‍ പിതാവും ചന്ദ്രിക ചെയര്‍മാനുമായ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം മുഈനലി തങ്ങള്‍ നേരത്തെ ചില ഇടപെടലുകള്‍ നടത്തിയിരുന്നു. ചന്ദ്രികയിലെ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞുകിടക്കുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് പരിശോധനയ്ക്ക് മുഈനലി തങ്ങളെ നിയോഗിച്ചത്. അദ്ദേഹം പത്ര ഓഫീസിലെത്തി ചില രേഖകള്‍ പരിശോധിച്ചിരുന്നു. ഭൂമി ഇടപാട് സംബന്ധിച്ചും ചില സംശയങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നു.

2

ഈ മാസം 16ന് ഹാജരാകണം എന്നാണ് പികെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ നോട്ടീസില്‍ ഇഡി പറയുന്നത്. 17ന് ഹാജാരാകാനാണ് മുഈനലി തങ്ങള്‍ക്കുള്ള നിര്‍ദേശം. ചന്ദ്രികയിലെ എറണാകുളത്തെ ബാങ്ക് അക്കൗണ്ട് വഴി നോട്ട് നിരോധന കാലത്ത് ചില പണ കൈമാറ്റങ്ങള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്.

3

ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ചില സംശയങ്ങള്‍ നേരത്തെ മുഈനലി തങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളും പ്രൊവിഡന്റ് ഫണ്ട് വിഷയത്തിലും അദ്ദേഹം ഇടപെടല്‍ നടത്തുകയും ചെയ്തു. ഒരുതവണ സമരത്തിന്റെ വക്കിലെത്തിയ ജീവനക്കാര്‍ മുഈനലി തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.

4

ബാങ്ക് വഴിയുള്ള പണം കൈമാറ്റം, പുതിയ പ്ലോട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയാകും മുഈനലി തങ്ങളില്‍ നിന്ന് ഇഡി ചോദിച്ചറിയുക. ചന്ദ്രികയിലെ ഇടപാടുകളില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല എന്നാണ് കുഞ്ഞാലിക്കുട്ടി നേരത്തെ പ്രതികരിച്ചത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കും സമീറിനുമെതിരെയാണ് മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന ഈ വാര്‍ത്താസമ്മേളനം വലിയ വിവാദമായിരുന്നു.

മോഹന്‍ലാലും സുചിത്രയും ഗുരുവായൂരില്‍; രവി പിള്ളയുടെ മകന്റെ കല്യാണത്തിന് താരപ്പകിട്ട്, ചിത്രങ്ങള്‍

5

ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കും സമീറിനുമെതിരെ മുഈനലി തങ്ങള്‍ തുറന്നടിച്ചു. തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ മുഈനലി തങ്ങളോട് ദേഷ്യപ്പെടുകയും അസഭ്യം പറയുകയുമുണ്ടായി. ഈ പ്രവര്‍ത്തകനെ സസ്‌പെന്റ് ചെയ്തു.

6

മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് പാര്‍ട്ടിക്കുള്ളിലെ വിവാദം അവസാനിപ്പിച്ചു എങ്കിലും ഇഡി നോട്ടീസ് അയച്ചതോടെ മുഈനലി തങ്ങള്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. ചന്ദ്രിക വിവാദത്തില്‍ ഹൈദരലി തങ്ങളെ ഇഡി ചോദ്യം ചെയ്തുവെന്ന കെടി ജലീല്‍ എംഎല്‍എയുടെ വെളിപ്പെടുത്തലോടെയാണ് നേരത്തെയുള്ള വിവാദങ്ങളുടെ തുടക്കം. മുഈനലി തങ്ങളെ അനുകൂലിച്ച് കെടി ജലീല്‍ പ്രസ്താവന നടത്തിയതും ചര്‍ച്ചയായിരുന്നു.

7

പിഎ മുഹമ്മദ് സമീര്‍ ആണ് ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതത്രെ. അദ്ദേഹം കുഞ്ഞാലിക്കുട്ടിയുടെ നോമിനിയാണ് എന്നാണ് ആരോപണം. നോട്ട് നിരോധന കാലത്ത് നിക്ഷേപിച്ച പണം ഘട്ടങ്ങളായി പിന്‍വലിച്ചിരുന്നു. ഇത് പത്രത്തിന്റെ വാര്‍ഷിക വരിസംഖ്യയാണെന്ന് സമീര്‍ ഇഡിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ ഇഡിക്ക് സംശയമുണ്ട്.

Recommended Video

cmsvideo
ആണുങ്ങൾക്കെതിരെ പരാതി പറഞ്ഞ ഹരിത ഇനി ഇല്ല..പിടിച്ചു പുറത്താക്കി

English summary
ED Sent Notice to PK Kunhalikutty And Mueen Ali Shihab Thangal in Chandrika Daily deals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X