കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ജലീലിന്റെ ശ്രമഫലമായി തുറന്ന എടപ്പാളിലെ കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് തച്ചങ്കരി പൂട്ടിച്ചു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിന്റെ ശ്രമഫലമായി തുറന്ന
എടപ്പാളിലെ കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ടോമിന്‍ തച്ചങ്കരി പൂട്ടിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് കോര്‍പ്പറേഷന്‍ എംഡിയായി നിയമിതനായ ടോമിന്‍ തച്ചങ്കരി കോര്‍പ്പറേഷനെ ലാഭത്തിലാക്കലാണ് തന്റെ പ്രഥമ കടമയെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സേ്റ്റഷന്‍ മാസ്റ്ററുടെ ഒഴിവില്‍ ആളില്ലാത്തതിനാല്‍ അടച്ചു പൂട്ടാന്‍് നിര്‍ദ്ദേശം നല്‍കിയത്.

തൃശൂര്‍-കോഴിക്കോട് ദീര്‍ഘദൂര പാതയില്‍ കോര്‍പ്പറേഷന്റെ ഏക സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിനാണ് ഇതോടെ താഴു വീഴുന്നത്. നിര്‍ദ്ദേശം പുന:പരിശോധിക്കണമെന്ന് പൊന്നാനി എടിഒ എംഡിക്ക് ഇന്ന് കത്ത് നല്‍കും. കണ്ടനകത്തെ കെഎസ്ആര്‍ടിസി റീജനല്‍ വര്‍ക് ഷോപ്പിനു മുന്‍വശം കെടി ജലീലിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടവും റോഡും ഒരുക്കിയിരുന്നത്.

ksrtc

വളാഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഓഫീസ് കെടി ജലീല്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് സ്വന്തം മണ്ഡലത്തിലേക്ക് കൊണ്ടുവന്നത്. നിലവില്‍ പൊന്നാനിയില്‍ നിന്ന് ഒരാള്‍ എത്തിയാന്ന് സേ്റ്റഷന്‍ മാസ്റ്ററുടെ ജോലി നോക്കുന്നത്. പൊന്നാനിയിലെ ഉദ്യോഗസ്ഥന്‍ പൊന്നാനിയില്‍ ജോലി ചെയ്താല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഓഫീസ് പൂട്ടുന്നത് ദീര്‍ഘദൂര യാത്രക്കാരെ പ്രയാസത്തിലാക്കും.

ദൂര യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനും ഭക്ഷണം കഴിക്കാനുള്ള കാന്റീനും ഉള്‍പ്പെടെ ഓഫീസിനോട് ചേര്‍ന്നുണ്ട്. കോര്‍പ്പറേഷനെ ലാഭത്തിലാക്കലാണ് തന്റെ പ്രഥമ കടമയെന്ന് പുതിയ മേധാവി പ്രസ്താവിച്ചതിനു പി റകെയാണ് നടപടിയും. ദീര്‍ഘദൂര ബസുകളില്‍ കയറാനായി നിത്യേന നൂറു കണക്കിന് യാത്രക്കാരാണ് സേ്റ്റഷന്‍ മാസ്റ്റര്‍ ഓഫീസ് ആശ്രയിച്ച് എത്തിയിരുന്നത്.

English summary
edapal ksrtc station master office was shut downed in order from tomin j thachankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X