പ്രവേശനോത്സവം വെർച്വലായി; പ്ലസ് വൺ പരീക്ഷയിൽ തീരുമാനം ഉടനെന്നും മന്ത്രി വി ശിവൻകുട്ടി
ഡിജിറ്റൽ ക്ലാസുകളിൽ കഴിഞ്ഞ വർഷത്തെ പാഠം ആവർത്തിക്കാതെ ഭേദഗതി വരുത്തും
തിരുവനന്തപുരം: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണയും ക്ലാസുകൾ ഓൺലാനായി തന്നെ. ജൂൺ ഒന്നിന് അധ്യായന വർഷത്തിന് തുടക്കമാകും. വെർച്വലായിട്ടായിരിക്കും ഇത്തവണ പ്രവേശനോത്സവമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video

ഡിജിറ്റൽ ക്ലാസുകളിൽ കഴിഞ്ഞ വർഷത്തെ പാഠം ആവർത്തിക്കാതെ ഭേദഗതി വരുത്തും. തുടക്കത്തിൽ കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്ന ക്ലാസുകളും മുൻ വർഷത്തെ പാഠങ്ങളുമായി ബന്ധപ്പെടുത്തി ബ്രിഡ്ജിങ് ക്ലാസുകളും നടത്തും. കുട്ടികൾക്കും പരസ്പരം കാണാൻ കഴിയുന്ന രീതിയിൽ ഓൺലൈന്‍ ക്ലാസ് സംവിധാനവും ഏർപ്പെടുത്തുമെന്നു വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
ജൂൺ ഒന്നിന് രാവിലെ 9.30നാണ് വിക്ടേഴ്സ് ചാനൽ വഴി പ്രവേശനോത്സവം ആരംഭിക്കുന്നത്. 11 മണിക്കു സ്കൂൾതല പരിപാടി വെർച്വൽ ആയി നടത്തും. ജനപ്രതിനിധികളും സ്കൂൾ അധികാരികളും പങ്കെടുക്കും. സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി നിർവഹിക്കും.
എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു. എന്നാൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ നടത്താനാണ് തീരുമാനം. പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴാം തിയ്യതിവരെ നടത്തും. പാഠപുസ്തക വിതരണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഒന്നാം വാല്യത്തിന്റെ 70 ശതമാനം വിതരണം ചെയ്തു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. 27 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും. 9 ലക്ഷത്തിലധികം കുട്ടികൾക്കാണ് യൂണിഫോം നൽകുന്നത്.
എസ്എസ്എല്‍സി ടിഎച്ച്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ ഏഴിന് ആരംഭിച്ച് ജൂണ്‍ 25ന് പൂര്‍ത്തിയാകും. ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ 1ന് ആരംഭിച്ച് ജൂണ്‍ 19ന് പൂര്‍ത്തീകരിക്കും. 79 ക്യാമ്പുകളിലായി 26447 അധ്യാപകരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എട്ട് ക്യാമ്പുകളിലായി 3031 അധ്യാപകരുമാണ് മൂല്യനിർണയത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ തമന്ന... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications