ഈദുൽ ഫിത്തർ; സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഈദുൽ ഫിത്തർ പ്രമാണിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 26 തിങ്കളാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും,സ്വകാര്യ/പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

റമദാനിലെ അവസാന വെള്ളിയാഴ്ച കണ്ണീരിൽ മുങ്ങി!പള്ളിജീവനക്കാരന് പള്ളിവളപ്പിൽ ദാരുണാന്ത്യം, പൊന്നാനിയിൽ

കള്ളനോട്ട് കേസ് അന്വേഷണം ഗൾഫിലേക്കും?രാഗേഷ് ബിജെപിയിൽ ചേർന്നത് ഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ...

ജൂൺ 25 ഞായറാഴ്ച ഈദുൽ ഫിത്തറാകുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, പെരുന്നാൾ തിങ്കളാഴ്ചയാകുകയാണെങ്കിൽ ജൂൺ 27 ചൊവ്വാഴ്ചയും അവധി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.

eidulfithar

ശനിയാഴ്ച രാത്രിയോടെ ശവ്വാൽ മാസപ്പിറവി കാണുകയാണെങ്കിൽ ജൂൺ 25 ഞായറാഴ്ച ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കും. ശനിയാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി ജൂൺ 26 തിങ്കളാഴ്ചയായിരിക്കും ഈദുൽ ഫിത്തർ.

English summary
eid ul fithar; kerala government announced public holiday on june 26 monday.
Please Wait while comments are loading...