ചെറിയ പെരുന്നാൾ ഞായറാഴ്ചയെന്ന് ഹിജ്റ കമ്മിറ്റി, മാസപ്പിറവി കണ്ടാൽ അറിയിക്കണമെന്ന് ഖാസിമാർ...

  • By: Afeef
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ചയാകുമെന്ന് ഹിജ്റ കമ്മിറ്റി. ജൂണ്‍ 24 ശനിയാഴ്ച റമദാൻ 30 പൂർത്തിയാകുകയും അന്ന് മാസപ്പിറവി ദൃശ്യമാകുകയും ചെയ്യുമെന്നതിനാൽ ജൂൺ 25 ഞായറാഴ്ച ശവ്വാൽ ഒന്നാകുമെന്നാണ് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

പെൺകുട്ടികളെ പീഡിപ്പിച്ചത് ട്യൂഷൻമാഷും ബന്ധുക്കളും!മരണം ആത്മഹത്യ,വാളയാർകേസിൽ കുറ്റപ്പത്രംസമർപ്പിച്ചു

പനി പ്രതിരോധ പ്രവർത്തനം; സർവകക്ഷിയോഗം വെള്ളിയാഴ്ച,ജില്ലകളിലും മണ്ഡ‍ലങ്ങളിലും യോഗങ്ങൾ

ജൂൺ 25 ഞായറാഴ്ച കേരളത്തിൽ പൊതുവായി ചെറിയ പെരുന്നാൾ ആഘോഷിക്കുന്നില്ലെങ്കിൽ ഹിജ്റ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ ഞായറാഴ്ച രാവിലെ 8ന് പെരുന്നാൾ നമസ്ക്കാരം നടത്തുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

eidmubarak

അതേസമയം, റമദാൻ 29 ആയ ജൂണ്‍ 24 ശനിയാഴ്ച വൈകീട്ട് മാസപ്പിറവി കാണുന്നവർ അറിയിക്കണമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.​മാസപ്പിറവി കാണുന്നവർ കോഴിക്കോട് ഖാസി കെവി ഇമ്പിച്ചഹമ്മദ് (0495-2703366, 9895271685), കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, പാലക്കാട്, തൃശൂർ, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാർ(0495-2771537, 04936-203385, 0483-2734690, 0460-2202041, 0491-2509888, 0488-5242658) എന്നിവരെയാണ് വിവരമറിയിക്കേണ്ടത്.

ശനിയാഴ്ച മാസപ്പിറവി കാണുന്നവർ വിവരമറിയിക്കണമെന്ന് കേരള ഹിലാൽ കമ്മിറ്റിയും അറിയിച്ചു. ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനിയെ(0495 2722801-802, 9846086511, 9447885187)യാണ് വിവരമറിയിക്കേണ്ടത്. ജൂൺ 24 ശനിയാഴ്ച സൂര്യൻ അസ്തമിച്ച് കാസർകോട് 20 മിനിറ്റും, കോഴിക്കോട് ,കൊച്ചി എന്നിവിടങ്ങളിൽ 19 മിനിറ്റും, തിരുവനന്തപുരത്ത് 20 മിനിറ്റും കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത്.

English summary
eid ul fithar on sunday;hijra committee announced.
Please Wait while comments are loading...