Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രിക തള്ളിയ സംഭവം: കോടതിക്ക് ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍, ഹര്‍ജി നാളത്തേക്ക് മാറ്റി

കൊച്ചി: നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിക്ക് ഇടപൈനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ മാത്രമേ തിരഞ്ഞെടുപ്പില്‍ ഇടപെടാനാകൂ എന്ന് കമ്മിഷന്‍ കോടതിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം കോടതി ഇടപെടുന്നതില്‍ തടസമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉന്നയിക്കുന്ന വാദം. വിഞ്ജാപനം വന്ന ശേഷമുള്ള കോടതി ഇടപെടല്‍ സ്വതന്ത്രവും നീതി പൂര്‍വ്വമായ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കി.

kerala

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

തലശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. ഇതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കേസില്‍ കക്ഷി ചേരാന്‍ തലശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിവി അരവിന്ദാക്ഷന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രിക തള്ളിയ ദേവികുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍എം ധനലക്ഷ്മിയും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. നാമനിര്‍ദ്ദേശ പത്രിക തള്ളിയ ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളി സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പറഞ്ഞത്. ഇതിനെ നിയമപരമായി നേരിടുമെന്നും എന്‍ഡിഎയ്ക്ക് ഈ മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തലശേരി, ഗുരുവായൂര്‍ എന്നീ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളാണ് വരണാധികാരികള്‍ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിട്ടുള്ളത്.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+