കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളമശ്ശേരിയിലും കല്‍പ്പറ്റയിലും തിരഞ്ഞെടുപ്പ് മാറ്റിവച്ചു

  • By Athul
Google Oneindia Malayalam News

കളമശ്ശേരി: കളമശ്ശേരി, കല്‍പ്പറ്റ നഗരസഭകളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. യുഡിഎഫില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെ സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ കഴിയാതിരുന്നതോടെയാണ് തിരഞ്ഞടുപ്പ് മാറ്റിവയ്‌ക്കേണ്ടി വന്നത്. തിരഞ്ഞെടുപ്പ് നടക്കേണ്ട ബുധനാഴ്ച യുഡിഎഫ് അംഗങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു ക്വാറം തികയാതെ വന്നതോടെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.

കളമശ്ശേരിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ളമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത റുക്കിയ ജമാലിനെ മാറ്റി ജെസ്സി പീറ്ററെ കെപിസിസി സാഥാനാര്‍ത്ഥിയാക്കിയതാണ് കോണ്‍ഗ്രസ് അംഗങ്ങളെ ചൊടിപ്പിച്ചത്.

congress

എ ഗ്രൂപ്പുകാരിയാണ് ജെസ്സി പീറ്റര്‍. അവര്‍ക്ക് നഗരസഭയില്‍ ആറ് അംഗങ്ങളുടെ പിന്‍തുണയുണ്ട്. എന്നാല്‍ റുക്കിയ ജമാലിന് 13 അംഗങ്ങളുടെ പിന്തുണയുണ്ട്. ജെസ്സി പീറ്റര്‍ ആണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ തങ്ങള്‍ രാജിവയ്ക്കുമെന്ന് ഐ ഗ്രൂപ്പ് അംഗങ്ങള്‍ പറഞ്ഞു.ബുധനാഴ്ചവരെ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഐ ഗ്രൂപ്പ് അംഗങ്ങള്‍ തീരുമാനിച്ചത്.

കല്‍പ്പറ്റ നഗരസഭയില്‍ ജെഡിയുവിന് ഉപാധ്യക്ഷ സ്ഥാനം നല്‍കുന്നതില്‍ ലീഗിനുള്ള എതിര്‍പ്പാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത്. നഗരസഭയില്‍ യുഡിഎഫിന് 15ഉം എല്‍ഡിഎഫിന് 12ഉം അംഗങ്ങളാണുള്ളത്. ജെഡിയുവിന് ഉപാധ്യക്ഷസ്ഥാനം നല്‍കുന്നത് മുസ്ലിംലീഗ് അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു.

English summary
The elections to the president's post in Kalamassery, Kalpetta and Sulthan Bathery municipalities have been postponed as the UDF could not reach an agreement with regard to chairperson candidates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X