കൊച്ചി മെട്രോ ഇനി അനാഥം...!! ഇ ശ്രീധരന്‍ മാത്രമല്ല, ഏലിയാസ് ജോര്‍ജും ഒപ്പമില്ല...!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്നത്.രണ്ടാം ഘട്ടം തുടങ്ങുന്നതേ ഉള്ളൂ. ഒന്നാം ഘട്ടത്തിന്റെ അമരക്കാര്‍ രണ്ടുപേരും രണ്ടാം ഘട്ടത്തിനൊപ്പമില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഘടത്തില്‍ താനും ഡിഎംആര്‍സിയുെ ഉണ്ടാകില്ലെന്ന് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജും അതേ നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ്.

വലിഞ്ഞ് കയറി വന്നവന്റെ വിരലല്ല വെട്ടേണ്ടത്...തലൈ...!! കുമ്മനത്തെ വെട്ടിക്കൂട്ടി പിണറായിബലി...!!

KMRL

കെഎംആര്‍എല്‍ എംഡി സ്ഥാനത്ത് തുടരില്ലെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നതാണ് നല്ലതെന്നും ഏലിയാസ് ജോര്‍ജ് പറയുന്നു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നന്നായി തന്നെ മുന്നോട്ട് പോകുമെന്നും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിവുള്ളവര്‍ കെഎംആര്‍എല്ലില്‍ ഉണ്ടെന്നും ഏലിയാസ് ജോര്‍ജ് അഭിപ്രായപ്പെട്ടു. മെട്രോയുടെ രണ്ടാം ഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്നും പക്ഷേ ഉപദേശക സ്ഥാനത്ത് ഇ ശ്രീധരന്‍ വേണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും ഏലിയാസ് ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Not only E Sreedharan, Elias george also wont associate with metro second phase
Please Wait while comments are loading...