കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴക്കടലില്‍ മത്സ്യബന്ധനം: മന്ത്രി മേഴ്സിക്കുട്ടിയമ്മ ചർച്ച നടത്തുന്ന ചിത്രം പുറത്ത് വിട്ട് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരായ അഴിമതി ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള തീരത്ത് ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനുളള കരാറുമായി ബന്ധപ്പെട്ട് ഇഎംസിസി ഡയറക്ടറുമായി മന്ത്രി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രം രമേശ് ചെന്നിത്തല പുറത്ത് വിട്ടു. കേരളത്തില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ഫിഷറീസ് ഡയറക്ടറും പങ്കെടുത്തിട്ടുണ്ട്.

അമേരിക്കന്‍ കമ്പനിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പിട്ടു എന്നാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചത്. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അമേരിക്കയില്‍ പോയി ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനിയുമായി ചര്‍ച്ച നടത്തി എന്നും ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍ ചെന്നിത്തല മാനസിക വിഭ്രാന്തിയാണ് എന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചത്.

കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം

RC

വിദേശത്ത് വെച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. കരാര്‍ സംബന്ധിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ പറയുന്നത് ആരെ കബളിപ്പിക്കാന്‍ വേണ്ടിയാണെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ചേര്‍ത്തലയില്‍ നാലേക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചത് ശരവേഗത്തിലാണ്. അത് എന്തിനായിരുന്നുവെന്നും ചെന്നിത്തല ചോദിച്ചു. വ്യവസായ മന്ത്രിയും ഫിഷറീസ് വകുപ്പ് മന്ത്രിയും തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് നടിക്കുകയാണ് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംശയമുന നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെ ആണെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും വലിയ പദ്ധതി മുന്നോട്ട് നീങ്ങുന്നത് മുഖ്യമന്ത്രി അറിയാതെ ആണോ ? പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്ത് അടിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത് എന്നും കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പി എസ് സി സമരനായിക ലയ രാജേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ!!!

English summary
EMCC Controversy: Ramesh Chennithala against Minister J Mercykutty Amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X