കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് മാവൂരിൽ പഴയകാല പ്രവാസികളുടെ സംഗമം

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട്: മറ്റാർക്കും ചിന്തിക്കാൻ കഴിയാത്ത ഒരു കൂട്ടായ്മ ഇവിടെ ഉണ്ടായി.ജിവിതത്തിന്റെ തിരക്കുകളിൽ പോയ കാല പ്രവാസ നന്മയുടെ നനവിൽ അവർ ഒത്ത് ചേർന്നു. സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയായ അൽ ബബ്തൈൻ കമ്പനിയിൽ 45 വർഷക്കാലം വിവിധ കാലം ജോലി ചെയ്ത മലയാളികൾ കോഴിക്കോട് മാവൂരിൽ സംഗമം നടത്തി,

പേരും പ്രശസ്തിയുമുള്ള ഒട്ടനവധി കമ്പനികൾ ഗൾഫിലുണ്ടെങ്കിലും, അതിലൊക്കെ മലയാളികളുണ്ടെങ്കിലും എന്നാൽ മറ്റാർക്കും ചിന്തിക്കാൻ കഴിയാത്ത ഒരു കൂട്ടായ്മയായിരുന്നു,ജിവിതത്തിന്റെ തിരക്കുകളിൽ സ്വന്തം ആവശ്യങ്ങൾക്ക് തന്നെ സമയം തികയാത്ത ഇക്കാലത്ത് ജീവിക്കുന്ന നമ്മൾ ഇങ്ങിനെ ഒരു കൂട്ടായ്മക്ക് സമയം കണ്ടെത്തുകയും അത് വിജയിക്കുകയും ചെയ്തത് ഏവരും അൽഭുതത്തോടെയാണ് കാണുന്നത് .

 kozhikode mavur

കമ്പനിയിൽ നിന്നും പിരിഞ്ഞ് വന്ന കഷ്ടത അനുഭവിക്കുന്ന മാറാരോഗങ്ങൾക്ക് അടിമപ്പെട്ട രണ്ട് പേർക്ക് ധനസഹായം നൽകി,തിരിച്ചു വന്ന തൊഴിലാളികൾക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി നേതൃത്വം നൽകാനും, കൂടാതെ തിരിച്ചു വന്ന നൂറ് കണക്കിന് പ്രവാസികൾക്ക് ജോലി നൽകുന്നതിന് ഒരു ബിസിനസ് കമ്മറ്റിക്കും രൂപം നൽകി, കമ്പനിയിൽ 25 വർഷം പൂർത്തിയായവരെ ആദരിച്ചു.

മരണപെട്ട 50 ഓളം തൊഴിലാളികൾക്ക് യോഗം അനുശോചനം രേഖപെട്ടത്തി,
കമ്പനി ചെയർമാൻ ഇബ്രാഹീം അൽ ബബ്തൈൻ വീഡിയോ കോൾ വഴി അഭിസംബോധനം ചെയ്തു,തിരിച്ചു വന്ന എല്ലാ പ്രവാസികൾക്കും ഉപാധി കൂടാതെ പെൻഷൻ അനുവദിക്കണമെന്ന് കൂട്ടായ്മ സർക്കാരുളോട് അഭ്യർത്ഥിച്ചു, സി.ടി സലാം പ്രമേയം അവതരിപ്പിച്ചു.

ചടങ്ങ് മാവൂർ പഞ്ചായത്ത് പ്രസിഡൻറ് മൂ നീറത് ടീച്ചർ ഉൽഘാടനം ചെയ്തു, ഹസൻ കോയ ആദ്ധ്യക്ഷം വഹിച്ചു, അബ്ദുലത്തിഫ് കാസർഗോഡ്, ഇബ്രാഹീം പുറങ്ങ് ,ബാപ്പുട്ടി, അസൈൻ മുസ് ലിയാർ, മൂസക്കോയ, അബ്ദുറഹിമാൻ, അബ്ദുനാസർ, മുഹമ്മദലി, ബീരാൻ, റഷീദ് ഫൈസൽ, ഇഖ്ബാൽ, ശിവശങ്കരൻ ,മഹ്ബൂബ്, മജീദ്, മുഹമ്മദ് എന്നിവർ സംസാരിച്ചു,ലുഖ്മാൻ അരീക്കോട് ക്ലാസെ ട്ടത്തു,
മൊയ്തീൻകോയ സ്വാഗതവും, സി.ടി സലാം നന്ദിയും പറഞ്ഞു

English summary
emigrants met in kozhikode mavur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X