കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരണ്യ, കൈവല്യ പദ്ധതികള്‍: തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപ്പാക്കിവരുന്ന ശരണ്യ, കൈവല്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി ജില്ലയില്‍ 1,75,47,560 രൂപ വായ്പ നല്‍കി. ശരണ്യ സ്വയംതൊഴില്‍ പദ്ധതി പ്രകാരം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1,04,50,000 രൂപയും 2017-18 വര്‍ഷം 64,47,560 രൂപയുമാണ് നല്‍കിയത്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, 'ര്‍ത്താവ് ഉപേക്ഷിച്ചവര്‍, അവിവാഹിത ആദിവാസി അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, നിത്യരോഗികളായ ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നിവര്‍ക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നേരിട്ട് നടപ്പാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയാണിത്. ശരണ്യ പദ്ധതിയില്‍ പുതുതായി 453 അപേക്ഷകള്‍ സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി. ഇതുപ്രകാരം ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് വായ്പ നല്‍കാന്‍ ജില്ലാ ഓഫിസ് നടപടിയെടുത്തുവരികയാണ്.

wayanad map

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത നടപ്പാക്കുന്ന 'കൈവല്യ'വഴി 2016-17 സാമ്പത്തിക വര്‍ഷം 6,50,000 രൂപയാണ് വായ്പ നല്‍കിയത്. പദ്ധതിക്ക് 153 അപേക്ഷകള്‍ പുതുതായി ല'ിച്ചു. മള്‍ട്ടി പര്‍പസ് ജോബ് ക്ലബ്ബ്, കെസ്‌റു' പദ്ധതികള്‍ വഴി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സബ്‌സിഡിയായി നല്‍കിയത് 48,22,500 രൂപയാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കാന്‍ ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന സംയുക്ത പദ്ധതിയാണ് മള്‍ട്ടി പര്‍പസ് ജോബ് ക്ലബ്ബ്.

ഇതുപ്രകാരം 2016-17 വര്‍ഷം 31,25,000 രൂപയും 2017-18 സാമ്പത്തിക വര്‍ഷം 6,00,000 രൂപയുമാണ് നല്‍കിയത്. രണ്ടുമുതല്‍ അഞ്ചുവരെ അംഗങ്ങളുള്ള അഞ്ചു ഗ്രൂപ്പുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പുതുതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് അനുയോജ്യമായ തൊഴില്‍ പദ്ധതികള്‍ തയ്യാറാക്കി ബാങ്ക് മുഖേന വായ്പ ലഭ്യമാക്കാനുള്ള നടപടികളും നടന്നുവരികയാണ്.

രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ നല്‍കുന്നതിന് ബാങ്കുമായി ചേര്‍ന്ന് സബ്‌സിഡി നല്‍കുന്ന പദ്ധതിയായ 'കെസ്‌റു' പ്രകാരം 40 ഗുണഭോക്താക്കളെ പുതുതായി കണ്ടെത്തി. പദ്ധതി പ്രകാരം 2016-17 സാമ്പത്തിക വര്‍ഷം 4,67,500 രൂപയും 2017-18 സാമ്പത്തിക വര്‍ഷം 6,30,000 രൂപയും സബ്‌സിഡിയായി ഗുണഭോക്താക്കള്‍ക്ക് നല്‍കി.

വൊക്കേഷനല്‍ ഗൈഡന്‍സ് ശാക്തീകരണത്തിന്റെ ഭാഗമായി മല്‍സരപ്പരീക്ഷാ പരിശീലനവും കരിയര്‍ ഗൈഡന്‍സ് സെമിനാറുകളും എക്‌സിബിഷനും നടത്തി. 2016-17 സാമ്പത്തിക വര്‍ഷം 1,20,500 രൂപയും 2017-18 വര്‍ഷം 2,16,000 രൂപയും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ചെലവഴിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ 30 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കരിയര്‍ എക്‌സിബിഷന്‍, സെമിനാറുകള്‍, ഗ്രൂപ്പ് ഡിസ്‌കഷനുകള്‍ എന്നിവ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ മല്‍സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്ന അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.

ഫണ്ട് ലഭ്യമാവുന്ന മുറയ്ക്ക് പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി മല്‍സരപ്പരീക്ഷാ പരിശീലന പരിപാടി തയ്യാറാക്കും. കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി വിവിധ തൊഴില്‍ദാതാക്കളെ ഉള്‍പ്പെടുത്തി ഇതിനകം നടത്തിയ ജോബ് ഫെസ്റ്റും ശ്രദ്ധേയമായി. പങ്കെടുത്ത 4,228 ഉദ്യോഗാര്‍ഥികളില്‍ 573 പേര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ലഭിച്ചു. 43 തൊഴില്‍ദാതാക്കളാണ് പങ്കെടുത്തത്. പുതിയ സാമ്പത്തിക വര്‍ഷം മിനി ജോബ് ഫെസ്റ്റ് നടത്താന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തീരുമാനിച്ചിട്ടുണ്ട്.

English summary
employment exchange in wayand gave plenty of money for new entrepreneurs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X