കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാര്‍ ചില ത്യാഗങ്ങള്‍ സഹിച്ചാല്‍ കൃത്യസമയത്ത് ശമ്പളം നല്‍കാം; സംസ്ഥാനത്ത് 5000 ബസിന് 54000 ജീവനക്കരാണുള്ളതെന്ന് ടോമിന്‍ തച്ചങ്കരി

  • By Desk
Google Oneindia Malayalam News

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ കുറച്ച് ത്യാഗം സഹിക്കാന്‍ തയാറായാല്‍ കൃത്യസമയത്ത് ശമ്പളം നല്‍കാമെന്ന് ഉറപ്പുനല്‍കുന്നതായി സിഎം ഡി ടോമിന്‍ തച്ചങ്കരി. കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റതിനു ശേഷം സംസ്ഥാനത്തെ പ്രധാന ഡിപ്പോകള്‍ സന്ദര്‍ശിച്ച് ജീവനക്കാരെ നേരിട്ടു കാണുന്നതിന്റെ ഭാഗമായി എറണാകുളം ഡിപ്പോയില്‍ എത്തിയതായിരുന്നു അദ്ദേഹം.

കെഎസ്ആര്‍ടിസി ഉണ്ടാക്കിയിട്ടുള്ളത് ജീവനക്കാര്‍ക്ക് വേണ്ടിയല്ല. പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ്. പക്ഷേ എത്രപേര്‍ ഉപഭോക്താക്കളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. എന്തു ചെയ്താലും എങ്ങനെയെങ്കിലും ശമ്പളം കിട്ടുമെന്ന വിശ്വാസമുള്ളതിനാലാണ് ഇങ്ങിനത്തെ പെരുമാറ്റമെന്നും എന്നാല്‍ ഇനിയതുണ്ടാകില്ലെന്നും സി.എം.ഡി പറഞ്ഞു.

tominthachankari

സംസ്ഥാനത്ത് 5000 ബസിന് 54000 ജീവനക്കരാണുള്ളത്. 16000 ബസ് ജിവനക്കാരുള്ളപ്പോഴാണ് പ്രതിദിനം 200 ഷെഡ്യൂളുകള്‍വരെ മുടങ്ങുന്നത്. ഇത് അനുവദിക്കാനാകില്ല. ശാരീരിക അവശതകളുള്ളവര്‍ക്കു ലൈറ്റ് ഡ്യൂട്ടി നല്‍കി ശമ്പളം നല്‍കുന്നത് കെ.എസ്.ആര്‍.ടി.സിക്ക് വലിയ ബാധ്യതയാണുണ്ടാക്കുന്നത്. നഷ്ടത്തിലായ സ്ഥാപനത്തെ വീണ്ടും നഷ്ടത്തിലേക്ക് നയിക്കുകയാണ്. കയ്യും കാലും ഹൃദയവും ഇല്ലാത്തവര്‍ക്കു വേണ്ടിയുള്ളതല്ല കെ.എസ്.ആര്‍.ടി.സി. ആരോഗ്യമുള്ളവരാണ് ഇവിടെ ജോലി ചെയ്യേണ്ടത്.

ലോകത്തെ എല്ലാ ദുഃഖങ്ങളും മാറ്റാന്‍ കെ.എസ്.ആര്‍.ടി.സിക്കു കഴിയില്ല. ജീവനക്കാര്‍ വാങ്ങുന്ന അലവന്‍ഡസുകള്‍ പലപ്പോഴും അനര്‍ഹമാണ്. ഇത് ശരിയാണോയെന്ന് ജിവനക്കാര്‍തന്നെ പരിശോധിക്കണം. നിലവില്‍ കെ.എശ്.ആര്‍.ടി.സി ബസ് ഒരു കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് 31 രൂപയാണ് ചിലവ്. പെന്‍ഷനും ലോണ്‍ തിരിച്ചടവും ഇല്ലാതെയാണ് ഈ തുക. ഇതു കൂടിക്കൂട്ടിയാല്‍ ഇനിയും കൂടും. ഇതിനനുസരിച്ച് വരുമാനം ലഭിച്ചാല്‍ മാത്രമേ കോര്‍പറേഷന് നിലനില്‍പ്പുണ്ടാകുവെന്നും തച്ചങ്കരി പറഞ്ഞു.

English summary
Employees should sacrifice something for receiving salary on time says tomin thachankary. For 5000 bus 5400 employees are in ksrtc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X