സമരം ചെയ്യുന്ന ദുരിത ജീവിതങ്ങള്‍
തിരുവനന്തപുരം: മികച്ച വിള ലഭിക്കാനായി തെളിച്ച വിഷത്തിന്റെ ദുരിതം തലമുറകളിലേക്ക് പടരുമ്പോഴും അധികൃതരുടെ കണ്ണ് തുറക്കുന്നില്ല. എന്‍ഡോസള്‍ഫാന്‍ എന്ന വിഷം നശിപ്പിച്ച ജീവിതങ്ങളുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക മുന്നില്‍ സമരം മൂന്ന് ദിവസം പിന്നിടുകയാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പരമ്പരാഗത സമരത്തിന്റെ സ്വഭാവമല്ല ഈ സമരത്തിനുള്ളത്. കരയാനോ ചിരിക്കാനോ ആകാതെ വിഷാദഭരിതരായ ഒരുപറ്റം കുഞ്ഞുങ്ങളും അമ്മമാരും ആണ് ഇവിടെ സമരമിരിക്കുന്നത്. അവര്‍ക്ക് പറയാന്‍ സന്തോഷത്തിന്റെ കഥകള്‍ ഒന്നുമില്ല. കണ്ണകളില്‍ ഊറി നില്‍ക്കുന്നത് ദുരിതവും വേദനകളും ബാക്കിവച്ച കണ്ണീര്‍ത്തുള്ളികള്‍ മാത്രമാണ്.
പുതിയ ആവശ്യങ്ങള്‍ ഒന്നും ഇവര്‍ക്ക് പറയാനില്ല. ഒരു പൈസ പോലും വെറുതെ തരേണ്ട. സര്‍ക്കാര്‍ നല്‍കിയ പഴയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ മാത്രം മതി. ഇവരുടെ ദു:ഖത്തില്‍ ഒന്ന് പങ്ക് ചേര്‍ന്നാല്‍ മതി...., ഇവരും ഇവിടത്തെ ജനങ്ങളാണെന്ന് ഒന്നോര്‍ത്താല്‍ മതി....

എന്‍ഡോസള്‍ഫാന്‍
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടാണ് എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളും അമ്മമാരും കാസര്‍കോട്ടെ വീട്ടമ്മമാരും ക്ലിഫ് ഹൗസിന് മുന്നില്‍ സമരം നടത്തുന്നത്.

ഇവരെന്തുപിഴച്ചു
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മികച്ച ലാഭത്തിനായി കീടനാശിനി തെളിച്ചതിന് ഈ പാവങ്ങള്‍ എന്ത് പിഴച്ചു

തലമുറകള്‍ താണ്ടുന്ന ദുരിതം
ഒരു കൂട്ടക്കൊലയോ ബോംബ് സ്‌ഫോടനമോ ഒരുപാട് പേരെ കൊല്ലുമെങ്കില്‍ എന്‍ഡോ സള്‍ഫാന്‍ പോലുള്ള വിഷങ്ങള്‍ കൊല്ലുന്നത് തലമുറകളെ തന്നെയാണ്.

സര്‍ക്കാര്‍ എന്ത് ചെയ്യും
മൂന്ന് ദിവസമായി ഇവര്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സമരം തുടങ്ങിയിട്ട്. ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

മുഖ്യമന്ത്രിക്ക് ശാന്തമായി ഉറങ്ങാനായോ ആവോ?
ഈ കുഞ്ഞുങ്ങളും അമ്മമാരും വീടിന്റെ മുറ്റത്ത് കിടന്ന മൂന്ന് ദിവസങ്ങള്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ശാന്തമായി ഉറങ്ങാനായോ ആവോ?












Click it and Unblock the Notifications