കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ജിനീയറിംഗ് പരീക്ഷകള്‍ മാറ്റിവെച്ചു,പരീക്ഷ ക്രിസ്തുമസ് അവധിക്ക് ശേഷമെന്ന് സര്‍വ്വകലാശാല

പരീക്ഷകള്‍ ക്രിസ്തുമസ് അവധിക്ക് ശേഷം നടത്തുമെന്ന് കേരള സാങ്കേതിക സര്‍വ്വകലാശാല അറിയിച്ചു.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഡിസംബര്‍ 15 മുതല്‍ നടത്താനിരുന്ന എന്‍ജിനീയറിംഗ് പരീക്ഷകള്‍ മാറ്റിവെച്ചു. പരീക്ഷകള്‍ ക്രിസ്തുമസ് അവധിക്ക് ശേഷം നടത്തുമെന്നും കേരള സാങ്കേതിക സര്‍വ്വകലാശാല അറിയിച്ചു.

ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് ആരോപിച്ചും, മുമ്പ് നിശ്ചയിച്ച പരീക്ഷാ തീയതികളില്‍ മാറ്റം വരുത്തി പരീക്ഷ നടത്തുന്നതായി ആരോപിച്ചും രണ്ടു ദിവസത്തെ എന്‍ജിനീയറിംഗ് പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ തടസ്സപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ പല എന്‍ജിനീയറിംഗ് കോളേജുകളിലും ഡിസംബര്‍ 13ലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷകളും, ഡിസംബര്‍ 14ലെ മൂന്നാം സെമസ്റ്റര്‍ പരീക്ഷകളും മുടങ്ങിയിരുന്നു.

students

തിരുവനന്തപുരം സിഇടി, ബാര്‍ട്ടണ്‍ഹില്‍, പാലക്കാട് എന്‍എസ്എസ്, കൊല്ലം ടികെഎം, കോട്ടയം ആര്‍ഐടി, പാലക്കാട്, കോഴിക്കോട്, തൃശൂര്‍,വയനാട് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജുകള്‍ തുടങ്ങിയ സംസ്ഥാനത്തെ 15ഓളം കോളേജുകളില്‍ ഡിസംബര്‍ 14 ബുധനാഴ്ചത്തെ പരീക്ഷകള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.

English summary
The Kerala Technological University has been postponed all engineering semester examinations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X