പാരിസ്ഥിതിക അനുമതിയില്ല ,ക്വാറികൾ പ്രവർത്തനരഹിതം , നിർമ്മാണമേഖലയിൽ സ്തംഭനം

  • Posted By:
Subscribe to Oneindia Malayalam

കക്കട്ടിൽ: ക്വാറി ക്രഷർ മേഖലയിൽ പാരിസ്ഥിതിക അനുമതി ഇല്ലാത്തതിനെ തുടർന്ന് ആറു മാസത്തോളമായി ചെറുകിട കരിങ്കൽ ക്വാറികൾ നിശ്ചലമായതോടെ നിർമ്മാണ മേഖലയിൽ സ്തംഭനം തുടരുന്നു. ഉദ്യോഗസ്ഥതലത്തിലെ മെല്ലെ പോക്കാണ് അനുമതി വൈകാൻ കാരണം. നാലു മാസമായി ക്വാറി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാത്തതിനെ തുടർന്ന് തണ്ണീർത്തടം, കുളം, തോട് കെട്ടൽ തുടങ്ങിയ പഞ്ചായത്തിന്റെ കീഴിലും, പൊതുമരാമത്തിന്റെ കീഴിലുമുള്ള പ്രവർത്തികൾ നിലച്ചിരിക്കുകയാണ്. മാർച്ച് 31നകം തീർക്കേണ്ട തദ്ദേശ സ്ഥാപനങ്ങളുടെയും, സർക്കാറിന്റെയും പ്രവൃത്തികളും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഭീകരർക്കെതിരെയുള്ള മൃദുസമീപനം ഇനി നടക്കില്ല, പാകിസ്താനെ പൂട്ടാൻ തയ്യാറെടുത്ത് അമേരിയ്ക്ക

ചെറുകിട മേഖലയിലെ ക്വാറികൾക്ക് മലിനീകരണ ബോർഡിൽ നിന്നും പരിസ്ഥിതി അനുമതിയും ഇല്ലാതെ ഖനനം ചെയ്യരുതെന്ന വ്യവസ്ഥയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വടകര താലൂക്കിലെ കുനിങ്ങാട്, അരൂർ ചേലക്കാട്, കുണ്ടുതോട്, വിലങ്ങാട്, തിരുവള്ളൂർ ഉൾപ്പെടെയുള്ള ക്വാറികളിലാണ് പ്രവർത്തി നിലച്ചത്. ഇതേ തുടർന്ന് ആയിരത്തോളം തൊഴിലാളികൾ പട്ടിണിയിലാണ്. താലൂക്കിലെ ഏക വൻകിട ക്വറി നെല്ലിക്കുന്നിലെതാണ്. വൻകിട വിഭാഗത്തിൽപ്പെട്ട ഊരാളുങ്കൽ സൊസൈറ്റി യുടെ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും ഉൽപ്പന്നങ്ങൾ പുറത്തു നൽകില്ല. റോഡ്, നിർമ്മാണമുൾ പ്പെടെയുള്ള പ്രവർത്തികൾ സ്തംഭിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. സ്വകാര്യ വെക്തികളുടെ വീട് നിർമ്മാണമുൾപ്പെടെയുള്ള പ്രവർത്തികളും നിലച്ചിരിക്കുകയാണ്. എന്നാൽചില ക്വാറികളിൽ അനധികൃത ഖനനം നടത്തുന്നതായി പരാതിയുണ്ട്. കേരളത്തിൽ 2500 ചെറുകിട ക്വാറികൾ ഇപ്പോൾ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ഇവയ്ക്ക് പഞ്ചായത്ത് ലൈസൻസ്, മലിനീകരണ നിയന്ത്രണ ബോർഡ്, മൈനിംങ്ങ്ജിയോളജി ,വനം വകുപ്പുകളുടെ അനുമതി ഉണ്ടെങ്കിലെ ലൈസൻസ് ലഭിക്കുകയുള്ളു.

quarry

24 മുതൽ 50 സെന്റ് വരെയുള്ള സ്ഥലങ്ങളിൽ സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയുടെ അനുമതി യോടെ പ്രവർത്തിക്കുന്ന ചെറു കിടക്വാറികൾക്ക് പാരിസ്ഥിതിക അനുമതി വേണമെന്നത് വൻകിടക്കാരെ സഹായിക്കാനേ ഉപകരിക്കൂ എന്നാണ് ചെറുകിട ക്വാറി ഉടമകൾ പറയുന്നത്. വൻകിട ക്വാറികൾ എണ്ണത്തിൽ കുറവാണെന്നതും, പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ ചെറുകിട ക്വാറി ഉടമകളെ സമീപിച്ച് ഉൽപ്പന്നം ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അനുമതി ഇല്ലാത്തതു ചൂണ്ടിക്കാട്ടി ഉടമകൾ കൈമലർത്തുകയാണ്. ഗൾഫ് നാടുകളിൽ നിന്നുള്ള പണമൊഴുക്ക് നിലച്ചത് നിർമ്മാണമേഖലയ്ക്ക് തിരിച്ചടിയായതിനൊപ്പമാണ് ക്വാറി പ്രതിസന്ധിയും. സർക്കാർ ഇടപെടലിലൂടെ ക്വാറി മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നാണ് ഇതിനെ മാത്രം ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ആവശ്യപ്പെടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Environmental clearance, disruption of quarries, stagnation in construction sector

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്