കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു നേതാവും ഇങ്ങനെ പറയില്ല; വിഎസിനെതിരെ സര്‍ക്കാരും ഡിവൈഎഫ്‌ഐയും

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ സമരത്തോടുള്ള സമീപനത്തില്‍ സര്‍ക്കരിനെ വിമര്‍ശിച്ച വിഎസിനെതിരെ സര്‍ക്കാരും ഡിവൈഎഫ്‌ഐയും. വിഎസിന്റെ പ്രതികരണം അമ്പരപ്പിച്ചുവെന്നും എന്ത് ഉദ്ദേശിച്ചാണ് വിഎസ് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും ഡിവൈഎഫ്‌ഐ നേതാവും എംപിയുമായ എംബി രാജേഷ് പറഞ്ഞു. സ്വാശ്രയ വിഷയത്തില്‍ കാര്യങ്ങള്‍ മനസ്സിലാകുന്ന ഒരു നേതാവും ഇങ്ങനെ പറയില്ലെന്ന് മന്ത്രി ഇപി ജയരാജനും പ്രതികരിച്ചു.

സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്നും സമരം ഒത്തുതീര്‍പ്പാക്കണമെന്നും ഞായറാഴ്ച രാവിലെ വിഎസ് പറഞ്ഞിരുന്നു. സ്വാശ്രയ ഫീസ് വര്‍ധനക്കെതിരെ നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് വിഎസിന്റെ പ്രതികരണം. സമരത്തിലുള്ള എംഎല്‍എമാരെ കഴിഞ്ഞ ദിവസം വിഎസ് സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

EP Jayarajan

സ്വാശ്രയ ഫീസ് 185000ല്‍ നിന്നും രണ്ടര ലക്ഷമായി ഉയര്‍ത്തിയത് റദ്ദാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇത് പുനപരിശോധിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. സമരക്കാരോട് മൃദുസമീപനം വേണ്ടെന്നും എംഎല്‍എമാര്‍ സ്വയം നിരാഹാര സമരം അവസാനിപ്പിക്കട്ടേ എന്നുമാണ് പിണറായി സര്‍ക്കാറിന്റെ നിലപാട്. സമരത്തിലുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

English summary
EP Jayarajan and DYFI against VS Achuthananthan on Congress self finance strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X