'സുധാകരന്‍ എങ്ങനെയുണ്ടെന്നു ചോദിച്ചാല്‍, ഇപി തലയുടെ പിന്നിലൊന്ന് തടവിത്തരും'; വെളിപ്പെടുത്തല്‍
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാനെ കൊല്ലാന്‍ ആളെ അയച്ചത് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണെന്ന് പരോക്ഷമായി പറഞ്ഞ്
കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക വക്താവ് ബിആര്‍എം ഷഫീർ.
മനോരമയുടെ കൗണ്‍ഡര്‍ പോയിന്റ് ചര്‍ച്ചയിലായിരുന്നു ബിആര്‍എം ഷഫീറിന്റെ വെളിപ്പെടുത്തല്‍. 'കെ സുധാകരന്‍ എങ്ങനെയുണ്ടെന്ന് ഇപി ജയരാജനോട് ചോദിച്ചാല്‍ പുറകില്‍ ഒന്നുതടവിത്തരും. മുടി ഒന്ന് വകുത്തുതരും കോട്ടോ. കെ സുധാകരനോട് കളിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ജയരാജന്‍ പറഞ്ഞു തരും' ജെയ്ക് സി തോമസിനോട് ഷഫീര്‍ പറഞ്ഞു. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ഷഫീര്‍ തന്റെ വാദം പലതരത്തില്‍ മാറ്റി പറയാന്‍ ശ്രമിക്കുന്നുമുണ്ട്.


ജയരാജനെ കൊല്ലാന്‍ ശ്രമിച്ചത് കെ സുധാകരനാണെന്ന് പറഞ്ഞ് നിങ്ങള്‍ കേസ് കൊടുത്തില്ലേ എന്നിട്ട് എന്തെങ്കിലും നടന്നോ എന്നാണ് ഷഫീര്‍ ചോദിക്കുന്നത്. കെ സുധാകരന്റെ വലിപ്പം എന്താണെന്ന് ജയരാജന് അറിയാം. കെ സുധാകരെ കൊല്ലാന്‍ നടന്നവര്‍ക്ക് എങ്ങനെയാണ് ഞങ്ങള്‍ പ്രതിരോധിച്ചത് അറിയാം, ഷഫീര്‍ പറഞ്ഞു. ജെയ്കും അവതരാകനും ഷഫീര്‍ ആദ്യം നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചെങ്കിലും ഷഫീര്‍ ആ ചോദ്യത്തിന് ഉത്തരം പറയുന്നില്ല. ആളെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചെന്നല്ലേ നിങ്ങള്‍ പറഞ്ഞത് എന്ന് ജെയ്ക് ചോദിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. തലയില്‍ തട്ടി പഴയതൊക്കെ ഓര്‍ത്തെടുക്കണമെന്നാണ് ഷഫീര്‍ മറുപടി പറയുന്നത്.

അതേസമയം, ഷഫീറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എഎച് ഹഫീസ്. സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയതായി എഎച് ഹഫീസ് അറിയിച്ചു.

എഎ റഹീമും കെ സുധാകരനെ വിമര്‍ശിച്ച് രംഗത്തെത്തി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരങ്ങളില്‍ മാത്രമല്ല, സഖാക്കളെ കൊല്ലാനും ആര്‍എസ്എസുമായി കൈകോര്‍ക്കാന്‍ മടിയില്ലാത്ത ക്രിമിനല്‍ മനസ്സാണ് സുധാകരന്റെതെന്ന് എഎ റഹീം പറഞ്ഞു. ഇപി യെ കൊല്ലാന്‍ ശ്രമിച്ചത് തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍, ഇന്നലെ സഖാവ് പിണറായിക്കു നേരെ ക്രിമിനലുകളെ പറഞ്ഞയച്ചത് വിമാനത്തില്‍. കേരളം ഒരിക്കലും മറക്കാത്ത,കൊടും ക്രൂരതയുടെ പര്യായമാണ് ഇന്നത്തെ കെ പിസിസി അധ്യക്ഷന്‍ എന്ന് എഎ റഹീം പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
പ്രിയപ്പെട്ട സഖാവ് ഇ പി യെ കൊല്ലാന്‍ ക്രിമിനലുകളെ അയച്ചത് കെ സുധാകരന്‍ തന്നെ. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക വക്താവ് തന്നെ നിഷ്ടൂരമായ ആ സംഭവം സ്ഥിരീകരിക്കുകയാണ്. ആളെവിട്ടത് സുധാകരന്‍,പോയത് ആര്‍എസ്എസ് ക്രിമിനലുകള്‍.സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരങ്ങളില്‍ മാത്രമല്ല,സഖാക്കളെ കൊല്ലാനും ആര്‍എസ്എസുമായി കൈകോര്‍ക്കാന്‍ മടിയില്ലാത്ത ക്രിമിനല്‍ മനസ്സാണ് സുധാകരന്. ഇപി യെ കൊല്ലാന്‍ ശ്രമിച്ചത് തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍, ഇന്നലെ സഖാവ് പിണറായിക്കു നേരെ ക്രിമിനലുകളെ പറഞ്ഞയച്ചത് വിമാനത്തില്‍. കേരളം ഒരിക്കലും മറക്കാത്ത,കൊടും ക്രൂരതയുടെ പര്യായമാണ് ഇന്നത്തെ കെ പിസിസി അധ്യക്ഷന്‍.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇപി ജയരാജന്‍ പിടിച്ചുതള്ളിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു.

കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത്. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവര്‍ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചു. കണ്ണൂരില്‍നിന്നാണ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത്.
പ്രതിഷേധം ആരംഭിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഇവരെ സീറ്റുകള്‍ക്കിടയിലേക്ക് തള്ളിയിട്ടിരുന്നു. ഇപി ജയരാജന്‍ ഇവരെ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ജയരാജനെതിരെ രംഗത്തുവന്നു.












Click it and Unblock the Notifications