സിപിഎമ്മുകാര്‍ക്കും ഇപി ജയരാജന്റെ രാജി വേണം; മന്ത്രിസ്ഥാനത്ത് തുടരുന്നത് അധാര്‍മ്മികം...
തിരുവനന്തപുരം: ബന്ധുനിയമന വിവാദം പ്രതിരോധിക്കാന്‍ യാതൊരു മാര്‍ഗവും കാണാതെ സിപിഎം കുരുക്കിലകപ്പെട്ടിരിക്കുകയാണ്. നേതാക്കളും അണികളും വരെ ഇപി ജയരാജന്റെ രാജിക്കായി മുറവിളി കൂട്ടിത്തുടങ്ങി. പ്രതിപക്ഷത്തിന് പിന്നാലെ മുന്നണിയിലും പൊട്ടലും ചീറ്റലും തുടങ്ങിയിരിക്കുന്നു. രൂക്ഷ വിമര്‍ശനവുമായി സിപിഐയും രംഗത്ത് വന്നതോടെ സിപിഎം അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
ഉറ്റസുഹൃത്തായ ഇപി ജയരാജനെ പിണറായിക്ക് തള്ളിപ്പറയേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. സിപിഎമ്മിലെ സമവാക്യങ്ങളും മാറി. കോടിയേരിയും വിഎസും ജയരാജനെതിരെ രംഗത്ത് വന്നു. ഇത് മുതലാക്കി പ്രതിപക്ഷം ജയരാജന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ്. വിജിലന്‍സിന് മുന്നില്‍ രമേശ് ചെന്നിത്തലയും ബിജെപി നേതാക്കളും നല്‍കിയ പരാതിയുണ്ട്. ജേക്കബ് തോമസ് എന്ത് നിലപാടെടുക്കുമെന്നതും പ്രസക്തമാണ്. എല്ലാം ശരിയാക്കാന്‍ വന്ന എല്‍ഡിഎഫിനെ ശരിയാക്കുകയാണ് ജയരാജന്റെ ബന്ധു സ്‌നേഹം.

അധാര്‍മികം
ഇപി ജയരാജന്‍ മന്ത്രിസ്ഥാനത്തു തുടരുന്നത് അധാര്‍മികമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. മുന്നണിയിലെ കലഹം മുതലെടുത്ത് ജയരാജന്റെ രാജിക്കായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്.

ശാസനയും പാര്‍ട്ടിയും
ജയരാജന്‍ നഗ്നമായ സത്യപ്രതിഞ്ജാ ലംഘനം നടത്തി എന്നാണ് ആരോപണം. ശാസിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലിത്. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയവുമല്ല.

രാജിക്കായി മുറവിളി
ഇപി ജയരാജന്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്ന അഭിപ്രായം. രാജി വച്ചില്ലെങ്കില്‍ അല്ലെങ്കില്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്ന അഭിപ്രായവും ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്നാണ്.

എല്ലാം പിണറായിക്കറിയാം
വ്യവസായ വകുപ്പിനെ ബന്ധു നിയമനം മുഖ്യമന്ത്രി അറിഞ്ഞ് തന്നെയാണെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഒരു കരിയില പോലും അനങ്ങില്ല. പക്ഷെ താന്‍ അറിഞ്ഞില്ലെന്ന പിണറായിയുടെ വാദം കാപട്യമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

6. ജേക്കബ് തോമസ് പറയണം
അഴിമതി നിരോധന നിയമപ്രകാരം ചെന്നിത്തലയും കെ സുരേന്ദനും വി മുരളീധരനും ജയരാജനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ചുവന്ന കാര്‍ഡും പച്ച കാര്‍ഡുമൊക്കെ കാണിക്കുന്ന ജേക്കബ് തോമസ് ജയരാജന് എന്ത് കാര്‍ഡ് കാണിക്കും.

പ്രതിപക്ഷത്തിന് ആയുധം
സ്വാശ്രയ സമരം പൊളിഞ്ഞെങ്കിലും നിയമസഭയില്‍ പ്രതിപക്ഷത്തിന് വലിയൊരു ആയുധമാണ് ബന്ധുനിയമന വിവാദം. നിയമസഭ വീണ്ടും ചേരാനിരിക്കെ സഭയ്ക്കകത്തും പുറത്തും ജയരാജന്റെ രാജി ആവശ്യം സിപിഎമ്മിനും സര്‍ക്കാരിനും തലവേദനയാകും.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications