• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളം- അമ്പലപ്പുഴ തീരദേശ റെയിൽവേ പാതയിരട്ടിപ്പിക്കൽ ഉത്തരവായി

  • By Aami Madhu
Google Oneindia Malayalam News

ആലപ്പുഴ; എറണാകുളം- അമ്പലപ്പുഴ തീരദേശറെയിൽവേ പാതയിരട്ടിപ്പിക്കൽ പ്രത്യേക പരിഗണന നൽകി നടപ്പിലാക്കാൻ ഉത്തരവായതായി എഎം ആരിഫ് എംപി.ആലപ്പുഴ അടങ്ങുന്ന തീരദേശത്തിന് ഏറെ പ്രാധാന്യമുള്ള വലിയൊരു തീരുമാനമാണിത്. തീരദേശ റെയിൽ പൂർണ്ണ അർത്ഥത്തിൽ പ്രയോജനപ്രദമാകാനും, കൂടുതൽ ട്രയിനുകൾ ഓടിക്കാനും, ഓടുന്ന ട്രയിനുകൾ ഇപ്പോഴത്തെപ്പോലെ സ്റ്റേഷനുകളിൽ പിടിച്ചിട്ട് അനന്തമായി യാത്രകൾ നീളുന്നത് ഒഴിവാക്കാനും അതുവഴി കഴിയുമെന്നും എംപി പറഞ്ഞു.ഇത് സംബന്ധിച്ച് അദ്ദേഹം എഫ്ബിയിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

ഏറെ പ്രയാസം നിറഞ്ഞ ഒരു സമയത്തിലൂടെ നാം കടന്നുപോകുന്നതിനിടയിൽ സന്തോഷത്തിന്റെ ചില പ്രകാശങ്ങൾ കടന്നുവരുന്നത് ഏറെ ആശ്വാസകരമാണ്. അതും ഒരു എംപിയെന്ന നിലയിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടാവുമ്പോൾ ആ സന്തോഷം അൽപം സ്വകാര്യനേട്ടമായും തോന്നുന്നുണ്ട്. അത്തരത്തിലൊന്ന് എല്ലാവരോടും പങ്കു വയ്ക്കാനാണീ കുറിപ്പ്.

സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട പൂർണ്ണ ഉത്തരവാദിത്തത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്നോട്ടു നിന്നതു മൂലം മരപ്പിച്ചിരുന്ന,എറണാകുളം- അമ്പലപ്പുഴ തീരദേശറെയിൽവേ പാതയിരട്ടിപ്പിക്കൽ പ്രത്യേക പരിഗണന നൽകി നടപ്പിലാക്കാൻ ഇന്നലെ ഉത്തരവായിരിക്കുന്നു.

ആലപ്പുഴ അടങ്ങുന്ന തീരദേശത്തിന് ഏറെ പ്രാധാന്യമുള്ള വലിയൊരു തീരുമാനമാണിത്. തീരദേശ റെയിൽ പൂർണ്ണ അർത്ഥത്തിൽ പ്രയോജനപ്രദമാകാനും, കൂടുതൽ ട്രയിനുകൾ ഓടിക്കാനും, ഓടുന്ന ട്രയിനുകൾ ഇപ്പോഴത്തെപ്പോലെ സ്റ്റേഷനുകളിൽ പിടിച്ചിട്ട് അനന്തമായി യാത്രകൾ നീളുന്നത് ഒഴിവാക്കാനും അതുവഴി കഴിയും. സ്ഥലമേറ്റുടുക്കൽ അനിശ്ചിതമായി നീളുന്നത് കൊണ്ട് സ്ഥലം വിൽക്കാനോ, അവിടെ വീടു നിർമ്മിക്കാനോ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന ഒരുപാടു പേരുണ്ട്, അവരുടെ കാത്തിരിപ്പുകൾക്കും വിരാമമാകുകയാണ്.

കേവലം 100 KM മാത്രം ദൈർഘ്യമുള്ള കായംകുളം - എറണാകുളം തീരദേശ പാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെ 31 കിലോമീറ്റർ ദൂരം പാത ഇരട്ടിപ്പിക്കലിനായി വർഷങ്ങൾ തന്നെ എടുത്തിരുന്നു. ആലപ്പുഴ MP ആയി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം,
നിരന്തരമായി റെയിൽവേ മന്ത്രി ശ്രീ.പിയൂഷ് ഗോയലുമായും റെയിൽവേ ബോർഡ് ചെയർമാൻ ശ്രീ വിനോദ് കുമാർ യാദവുമായും ബന്ധപ്പെട്ട് അവരെ ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കഴിഞ്ഞത് ഈ തീരുമാനത്തിന് കാരണമായി എന്നത് ഏറെ അഭിമാനത്തോടെ പറയാനാകുന്ന ഒന്നാണ്

ഇതൊരു തുടക്കം മാത്രമാണ്. ആലപ്പുയുടേയും കേരളത്തിന്റെയും സമഗ്രവികസനത്തില്ലേക്കുള്ള നാൾവഴിയിലെ ഒരു ഏട്. നമുക്കേറെ മുന്നോട്ടു പോകാനുണ്ട്. ഇച്ഛാശക്തിയുള്ള ഒരു സർക്കാർ കേരളം ഭരിക്കുമ്പോൾ ഒരു എം പിയെന്ന നിലയിൽ എന്റെ കഠിനശ്രമം ഇതിനായി ഇനിയും തുടരും എന്നറിയിച്ചുകൊണ്ട് പ്രിയപ്പെട്ടവരെ ഞാൻ അഭിവാദ്യം ചെയ്യുന്നു.

English summary
Ernakulam - Ambalapuzha Coastal Railway project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X