Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷിന് താല്‍ക്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: നടിയുടെ ലൈംഗികാരോപണത്തില്‍ കേസെടുത്തതിന് പിന്നാലെ നടനും എം എല്‍ എയുമായ മുകേഷിന് കോടതിയില്‍ നിന്ന് ആശ്വാസം. മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം 3 വരെ കോടതി തടഞ്ഞു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. താരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെപ്തംബര്‍ മൂന്നിന് വിശദവാദം കേള്‍ക്കും. ഇതുവരെ അറസ്റ്റ് പാടില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ ഇടപെടല്‍. ഐ പി സി 376(1) (ബലാത്സംഗം), ഐ പി സി 354 (സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം), ഐ പി സി 452 (അതിക്രമിച്ച് കടക്കല്‍), ഐ പി സി 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍) എന്നീ കുറ്റങ്ങള്‍ക്കാണ് മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Mukesh

എന്നാല്‍ കേസില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തതുള്‍പ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങളുമുണ്ട് എന്നും എന്നാല്‍ ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ തനിക്കെതിരെ കേസെടുക്കുകയായിരുന്നു എന്നുമാണ് മുകേഷ് പറയുന്നത്. അതേസമയം മുകേഷ് എം എല്‍ എ സ്ഥാനം രാജി വക്കേണ്ടതില്ലെന്നാണ് സി പി എം നിലപാട്. സിനിമാ നയ രൂപീകരണ സമിതി പുനസംഘടിപ്പിക്കാനും മുകേഷിനെ സമിതിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമുണ്ടായിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മുകേഷ് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. പരാതിക്കാരിയായ നടി പണം തട്ടാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട് എന്നാണ് വിവരം. മരട് പൊലീസാണ് മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിലാണ് പൊലീസ് നടപടി. അതിനിടെ രാജി ആവശ്യവും പ്രതിപക്ഷ പ്രതിഷേധവും ശക്തമായതോടെ മുകേഷിന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി.

കഴിഞ്ഞ ദിവസം നടിയുടെ ആരോപണം മുകേഷ് തള്ളിയിരുന്നു. പണം ചോദിച്ച് പരാതിക്കാരി തന്നെ ബ്ലാക്‌മെയില്‍ ചെയ്തിരുന്നു എന്നാണ് മുകേഷ് പറയുന്നത്. എന്നാല്‍ താന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെങ്കില്‍ അതിന്റെ ശബ്ദ സന്ദേശം പുറത്തുവിടാന്‍ വെല്ലുവിളിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ബ്ലാക്‌മെയില്‍ ചെയ്തു എന്ന് ആരോപിക്കുന്നത് ഇരകളെ മാനസികമായി തളര്‍ത്താനാണ് എന്നും മോശം അനുഭവം ഉണ്ടായതിന്റെ തെളിവെല്ലാം പൊലീസിനു കൊടുത്തിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+